ചായ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? അതും മഴയുള്ള സമയം ഒരു കപ്പ് ചൂടുചായ കുടിക്കാന്‍ കിട്ടിയാലോ? അങ്ങനെയെങ്കില്‍ മഴ സമയം വ്യതസ്ത രുചികളുള്ള ആരോഗ്യസംപൂർണ്ണമായ ചായയൊന്നു ട്രൈ ചെയ്യാം. ഇതാ വീട്ടിലുണ്ടാക്കാവുന്ന നാല് വ്യത്യസ്തമാര്‍മന്ന ചായകൾ:
- ഏലയ്ക്ക ചായ: ഇത് ഏറ്റവും നല്ല ഗുണങ്ങളടങ്ങിയ ചായയാണ്. തലവേദന, വയറു കൊളുത്തിപ്പിടിക്കൽ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് രക്ഷ നേടാൻ ഉത്തമ ഉപായമാണിത്. കൊളസ്ട്രോൾ വരാതെ ഒരു പരിധിവരെ പ്രതിരോധിക്കനും നല്ല ദഹനത്തിനും ശരീരത്തിനു കുളിര്‍മ്മ നല്‍കാനും ഇതിനു കഴിവുണ്ട്. അതുമാത്രമല്ല ശരീരത്തിനെ വിഷാംശങ്ങളെ നിര്‍വീര്യമാക്കാനും ഏലയ്ക്ക ചായയ്ക്ക് സാധിക്കുന്നു .
- കറുവാപ്പട്ട ചായ: കറുവാപ്പട്ടയ്ക്ക് മറ്റേത് സസ്യങ്ങളെക്കാളും സുഗന്ധദ്രവ്യങ്ങളെക്കളും ആന്‍റി ഓക്സിഡന്‍സിന്‍റെ അളവ് കൂടുതലാണ്. കൊളസ്ട്രോൾ ലെവൽ ഒരു പരിധിവരെ പ്രതിരോധിക്കനാകുന്നു.
- സാഫ്രോണ്‍ ചായ: കുങ്കുമപ്പൂവ് പാലിലും കറികളിലും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽഇതുകൊണ്ട് ചായയുണ്ടാക്കാനും സാധിക്കും. ഇതിനു ഒരുപരുധിവരെ കാൻസറിനെയും ഹൃദ്രോഗങ്ങളെയും തഞ്ഞുനിര്‍ത്താന്‍ കഴിവുണ്ട്. കുങ്കുമപ്പൂവിനു ധാരാളം ഗുണങ്ങലാനുള്ളത്.
- പുതിന ചായ: ഈ ചായ സ്ട്രെസ്സ് കുറയ്ക്കാന്‍ വളരേയധികം സഹായിക്കുന്നു. മനസ്സിനു ഉണര്‍വ്വും, ഉദരസംബന്ധമായ പല പ്രശ്നങ്ങള്‍ അകറ്റുവാനും ഈ ചായയ്ക്ക് സാധിക്കുന്നു. ഭക്ഷണ ശേഷം ഇത് അല്‍പ്പം കുടിക്കുന്നത് കുടലിലെ മസിലുകള്‍ അയഞ്ഞിരിക്കുവാന്‍ സഹായിക്കുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. ഇത് ഉന്മേഷം കൂട്ടുന്നു.
സാധാരണ കട്ടന്‍ ചായയുണ്ടാക്കുന്ന വിധത്തില്‍ ചായപ്പൊടിക്കൊപ്പം ഈ ചേരുവകള്‍ ചേര്‍ത്ത് ചായ ഉണ്ടാക്കി കുടിക്കാം. ഇനി മഴക്കാലം വ്യത്യസ്തമായ ചായകള്‍ പരീക്ഷിക്കാമല്ലോ…