പോഷകസമൃദ്ധമായ 5 ആഹാരങ്ങള്‍

വണ്ണം കുറയ്ക്കാന്‍ അനാരോഗ്യപൂര്‍ണമായ ആഹാരം കഴിച്ച് പലതരം വര്‍ക്കൌട്ടുകള്‍ ചെയ്താല്‍ ഒരു കാര്യവുമില്ല. നല്ല ആരോഗ്യത്തിനു വ്യായാമം ചെയ്യുമ്പോള്‍ നല്ല ഭക്ഷണവും കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതാ ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില ആഹാര സാധനങ്ങളെക്കുറിച്ച് അറിഞ്ഞോളൂ.

  • appleആപ്പിള്‍: ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താനാകുമെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെത്തന്നെ ആപ്പിളിള്‍ ദിവസേനെ കഴിച്ചാല്‍ മറ്റൊരു ഗുണവുമുണ്ട്. കോശങ്ങളിലെ  കൊഴുപ്പടിഞ്ഞുകൂടല്‍ കുറയ്ക്കാനും ഇത് കഴിക്കുന്നതിനാല്‍ സാധിക്കുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ അളവാണ് ഇതിനു കാരണം. പെക്ടിന്‍ ഒരു സംയുക്തമാണ് ഇത് കോശങ്ങള്‍ കൊഴുപ്പ് വലിച്ചെടുക്കുന്നത് ഒരു പരിധി വരെ തടയുന്നു.
  • Gingerഇഞ്ചി:  എരിച്ചില്‍, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി. ഇതടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക നല്ലതാണ്. രക്തയോട്ടം കൂട്ടാനും, വണ്ണം കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നു.

 

  • oatsഓട്ട്സ്: ഇത് രക്തത്തിലെ ഷുഗറിന്‍റെയും ഇന്സുലിന്‍റെയും അളവ് കുറച്ച് നിര്‍ത്താനും കൊഴുപ്പ് അലിഞ്ഞുപോകുന്ന പ്രക്രിയയ്ക്ക് വേഗത കൂട്ടാനും സഹായിക്കുന്നു.  വ്യായാമത്തിന് ശേഷം ഇത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഹാരം അനുയോജ്യമാണ്.

 

  • green teaഗ്രീന്‍ ടീ: കൊളസ്ട്രോള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാന്‍ ഗ്രീന്‍ ടീ ദിവസേനെ കുടിക്കുന്നത്കൊണ്ട് സാധിക്കുന്നു. ശരീരത്തിന് ശരിയായ രീതിയില്‍ പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ആകിരണം ചെയ്യുവാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഒക്സിടന്‍സ് EGCG സഹായിക്കുന്നു.

 

Health-Benefits-of-Honey

  •  തേന്‍: തേന്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേട്ടുകാണുമല്ലോ.      പക്ഷെ എപ്പോള്‍ കഴിച്ചാലാണ് ഇതിന്റെ ഫലം ഏറ്റവുമധികം നമ്മുക്ക്  ലഭിക്കുന്നതെന്ന് നോക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍  തേന്‍ കഴിച്ചു കിടക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ്    അലിയിച്ചു കളയുന്ന പ്രക്രിയ വേഗത്തിലാകുന്നു.  അതുപോലെ  ദിവസവും  രാവിലെ തേനൊഴിച്ച നാരാങ്ങവെള്ളം  വെറും വയറ്റില്‍       കഴിക്കുന്നതും കൊഴുപ്പലിയിച്ചു കളയാന്‍ സഹായകമാകുന്നു.

പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിച്ച് ആരോഗ്യം നിലനിര്‍ത്താം.

 

 

Authors
Top