മുഖകാന്തിയ്ക്കായി അത്യുഗ്രന്‍ വഴികള്‍…

ഭംഗിയുള്ള മുഖകാന്തി നേടുക എന്നത് എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ്. എന്നാല്‍ മലിനീകരണം, കാലാവസ്ഥാവ്യതിയാനം, കൃത്യതയില്ലാത്ത ഭക്ഷണ ശീലം, കെമികലുകള്‍ തുടങ്ങിയവ നിങ്ങളുടെ ചര്‍മ്മത്തെ ദുഷിപ്പിക്കുന്നു, അതിനാല്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള സാധാരണ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാതെ നല്ല മുഖകാന്തിയ്ക്കായി വീട്ടില്‍ ചെയ്യാവുന്ന ചില പൊടികൈകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ:
flawless

നിങ്ങളുടെ വീട്ടിലുള്ള വസ്തുക്കളുപയോഗിച്ച് ആ മാസ്മരിക മുഖകാന്തി നേടാവുന്നതേയുള്ളൂ. ഈ ലേഖനത്തില്‍ മുഖകാന്തിയ്ക്കായി നിങ്ങള്‍ക്ക് വീട്ടില്‍ വെച്ച് ചെയ്യാവുന്നതും തികച്ചും ചിലവു കുറഞ്ഞതുമായ ചില ഫേസ് മാസ്ക്കുകളെ പരിചയപ്പെടുത്തുന്നു.

വീട്ടില്‍ ഉണ്ടാക്കാവുന്ന ആ ഫേസ് മാസ്ക്ക് ഏതെല്ലാമെന്ന് നോക്കാം:

khltt_llbshr_ljf_41. ആപ്പിള്‍ മാസ്ക്ക്:

ഒരു ആപ്പിള്‍ ഉടച്ച് അതില്‍  രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

2. സ്ട്രോബറി മാസ്ക്ക്:Strawberry-face-mask-jpg

ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് സ്ട്രോബറി. ഇത് ചര്‍മ്മത്തെ ക്ലീന്‍ & ക്ലിയര്‍ ആക്കുകയും അതുവഴി സണ്‍ ടാനിംഗ് നീക്കം ചെയ്യുവാനും സഹായിക്കുന്നു. ½ കപ്പ് പഴുത്ത ഉടച്ച സ്ട്രോബറി ¼ കപ്പ് ചോളക്കൊഴുപ്പും നന്നായി മിക്സ് ചെയ്യുക. കുഴമ്പ് പരുവത്തിലായ ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.

olive-oil-and-honey-facial-mask3. ഒലിവ് ഓയില്‍ മാസ്ക്ക്:

ഒരു മുട്ടയുടെ ഉണ്ണി ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും 2-3 ടീസ്പൂണ്‍ തവിടും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക.

4. പീച്ച് മാസ്ക്ക്:2cd92f7e-c2aa-4b3f-afb3-ef10574399a4-peach tightening mask

ഒരു പീച്ച്, വേവിച്ചത്, ഉടച്ചത്തിനു ശേഷം ഒരു ടേബിള്‍സ്പൂണ്‍ തേനും ഓട്ട്സും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിലാവുമ്പോള്‍ ഈ മിശ്രിതം മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

remedii_naturiste_pentru_cicatricile_post-acnee5. കുക്കുംബര്‍( വെള്ളരി) & ഷുഗര്‍ മാസ്ക്ക്:

ഒരു കുക്കുംബര്‍ ഉടച്ച് ജ്യൂസ് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇനി ഈ മിശ്രിതം നിങ്ങളുടെ മുഖത്തു പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

6. ക്ലേ മാസ്ക്ക്:clay-face-mask

കളിമണ്ണ്‍, ഓട്ട്സ് മീല്‍, ചോളപ്പൊടി, മുട്ടയുടെ വെള്ള, പനിനീര്‍ എന്നിവ നന്നായി കുഴയ്ക്കുക. ഇതിലേയ്ക്ക് ജെരേനിയം എണ്ണ, നെരോളി എണ്ണ എന്നിവ ഓരോ തുള്ളി വീതം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി മാസ്ക്ക് ഉണങ്ങും വരെ സമയം അനുവദിക്കുക. ഉണങ്ങിയ ശേഷം ഇത് കഴുകി കളയാം.

Homemade-Turmeric-Facial-Masks7. മഞ്ഞള്‍& കടലപ്പൊടി മാസ്ക്ക്:

ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കടലപ്പൊടി. അര കപ്പ് കടലപ്പൊടി എടുത്ത് ഇതിലേയ്ക്ക് രണ്ടു ടീസ്പൂണ്‍ വീതം മഞ്ഞള്‍ പൊടിയും, ചന്ദനത്തടിയുടെ പൊടിയും, ബദാം ഓയിലും ചേര്‍ക്കുക. പേസ്റ്റ് രൂപത്തില്‍ ഇതെല്ലാം കുഴച്ചെടുക്കുക. മുഖകാന്തിയ്ക്കായുള്ള ഏറ്റവും ഫലപ്രദമായ ഒരു ഫേസ് മാസ്ക്ക് ആണ് ഇത്. ഇത് നിത്യം ഉപയോഗിക്കുന്നത് ഉത്തമം.

8. പഴം മാസ്ക്ക്:cooling-mask (1)

പഴം നന്നായി പഴുത്തത് ഉടച്ചെടുക്കുക. ഇത് മുഖത്തു പുരട്ടാം. ഡ്രൈനസ് മാറ്റി ചര്‍മ്മം സോഫ്റ്റും തിളക്കമാര്‍ന്നതുമാക്കാന്‍ ഇത് വളരെയധികം സഹായിക്കും.

6b54877c-f465-4a90-9af9-8bdfa0ef2ce39. നാരങ്ങാ& പാല്‍പൊടി മാസ്ക്ക്:

ഒരു മുട്ട പതപ്പിച്ച് അതിലേയ്ക്ക് ഒരു നാരങ്ങയുടെ നീരും നാല് ടേബിള്‍സ്പൂണ്‍ കൊഴുപ്പില്ലാത്ത പാല്‍ പൊടിയും ഒരു ടേബിള്‍സ്പൂണ്‍ വിച്ച് ഹേസലും (ഒരു തരം പൂവ്- ഇതിന്‍റെ നീര്) ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തുപുരട്ടി 20 മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക. 

  • ഇതിനു പകരം രണ്ടു ടീസ്പൂണ്‍ പാലില്‍ ഏതാനും തുള്ളി നാരങ്ങാ നീര് ചേര്‍ത്ത് അതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം നേര്‍ത്ത ചൂട് വെള്ളത്തില്‍ കഴുകി കളയാം. ഇത് മുഖത്തെ നേരത്തേതിലും തിളക്കമാര്‍ന്നതാക്കും.

papaya-to-face-mask10. പപ്പായ മാസ്ക്ക്:

രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഉടച്ചു വച്ചിരിക്കുന്ന അര കപ്പ്‌ പപ്പായയില്‍ ചേര്‍ക്കുക. ഇത് നല്ലവണ്ണം മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം.

11. തേന്‍ മാസ്ക്ക്:manuka-honey-face-mask-for-acne

നാല് ടീസ്പൂണ്‍ മാവും( ഏതെങ്കിലും) രണ്ടു ടീസ്പൂണ്‍ വെള്ളവും മൂന്ന്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. ശേഷം ഇളം ചൂട് വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകുക.

homemade-tomato-face-pack-312. തക്കാളി &തൈര് മാസ്ക്ക്:

കുറച്ച് തക്കാളി ജ്യൂസ് തൈരില്‍ ചേര്‍ത്ത് മുഖത്ത് മാസ്ക് ഇടുക. തക്കാളി മുഖത്തെ തിളക്കം വയ്ക്കാന്‍ സഹായിക്കുമ്പോള്‍ തൈര് മുഖത്തെ പോഷിപ്പിക്കുന്നു.

  • ഇതിനു പകരം ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും രണ്ടു ടീസ്പൂണ്‍ തക്കാളി ജ്യൂസും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. കണ്ണിന്‍റെ ഭാഗം ഒഴികെയുള്ള ഭാഗത്ത് ഇത് പുരട്ടാം.
Authors

Related posts

*

Top