നമ്മുടെ ശരീരത്തിലെ ഓരോ ഘടനകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും നമുക്ക് നമ്മുടെ ശരീരത്തോട് തന്നെ അതിശയം തോന്നി പോകും. എത്രയോ മഹത്തായ
കാര്യങ്ങള്‍ നമ്മുടെ ജീവന്‍ നിലനിര്‍ത്തുവാന്‍ നമ്മുടെ ശരീരം ചെയ്യുന്നു. അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മുടെ ശരീരം ചെയ്യുന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ശരിയാകില്ല.
എന്തൊക്കെയാണ് ഇത്തരത്തില്‍ മനുഷ്യ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന അത്ഭുതങ്ങള്‍ എന്നു നോക്കാം.
നമ്മുടെ വയറ്റിലെ ആസിഡിന് ലേസര്‍ ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നതാണ് സത്യം.
നമ്മുടെ ശരീരത്തിലെ അവയവങ്ങളോരോന്നായി നശിച്ചാലും പിന്നെയും നമുക്ക് ജീവിയ്ക്കാന്‍ സാധിയ്ക്കും. വയറ്, കരളിന്റെ ഭാഗങ്ങള്‍, ശ്വാസകോശത്തിന്റെ ഭാഗങ്ങള്‍ ഇവയെല്ലാം ഇത്തരം അവയവങ്ങള്‍ക്ക് ഉദാഹരണമാണ്.
നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമാണ്. എന്നാല്‍ തലച്ചോറിലാകട്ടെ 80 ശതമാനത്തിലധികവും വെള്ളമാണ് എന്നതാണ് സത്യം.
ശരീരം ധാരാളം വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നു.ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികള്‍ ഏകദേശം 500000 ആണ്
സ്ത്രീകള്‍ മുന്നില്‍
കണ്ണടയ്ക്കുന്ന കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ മുന്നിലാണ് സ്ത്രീകള്‍. എക്കിളെടുക്കുന്ന കാര്യത്തിലാകട്ടെ സ്ത്രീകളേക്കാള്‍ മുന്‍പില്‍ പുരുഷന്‍മാരാണ് എന്നതാണ് മറ്റൊരുസത്യം.