സൗന്ദര്യവര്‍ദ്ധനവിനും സംരക്ഷണത്തിനും എപ്പോഴും ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കണമെന്നില്ല. നമ്മുടെ വീട്ടില്‍ വെച്ച് തന്നെ ഈസിയായി ചെയ്യാവുന്ന പലതരം സൗന്ദര്യവര്ദ്ധകവിദ്യകളുണ്ട്. ഇവ ചര്‍മ്മത്തെ ഞൊടിയിടയില്‍ തിളക്കമാര്‍ന്നതാക്കുകയും ചെയ്യുന്നു.
അത്തരത്തില്‍ ഉള്ള ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ക്യാരറ്റ്-പാല് മിശ്രിതം. ക്യാരറ്റിന്റെ സൗന്ദര്യവര്‍ദ്ധക ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ ധാരാളം കേട്ട് കാണുമല്ലോ. അതിനാല്‍ തന്നെ പറയട്ടെ നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുവാന്‍ ഈ മിശ്രിതം ഏറെ ഗുണം ചെയ്യും. അതെങ്ങനെയെല്ലാമെന്ന് ചുവടെ വായിക്കൂ,
ക്യാരറ്റ്-പാല് മിശ്രിതംമുഖത്ത് തേക്കുമ്പോള്‍:
- ഈ മിശ്രിതം ചര്‍മകോശങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. ഇത് കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും.
- വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയതാണ് ഈ മിശ്രിതം മുഖം തിളങ്ങാന്‍ ഏറെ നല്ലത്.
- ക്യാരറ്റിലെ വൈറ്റമിന്‍ സി യും, പാലും ചര്‍മകോശങ്ങളിലെ വരള്‍ച്ചയകറ്റി നിറം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മം മൃദുവാക്കും.
- ഇത് നല്ലൊരു ഓയന്റ്മെന്റിന്റെ ഗുണം നല്‍കും. ചെറിയ മുറിവുകള്‍, ചൊറിച്ചില്‍ എന്നിവയെല്ലാം മാറ്റും. ചര്‍മരോഗങ്ങളായ എക്സീമ, ഡെര്‍മറ്റൈറ്റിസ് എന്നിവ തടയാന്‍ ഇത് ഏറെ ഗുണകരമാണ്.
- ഇത് നാച്വറല്‍ സണ്‍സ്ക്രീനാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ തടയാന്‍ സഹായിക്കും.
- ഈ കൂട്ടിലേയ്ക്ക് അല്പം മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള് ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.