ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയിൽ അതിപുരാതന കാലം മുതൽ ചർമ കാന്തി നിലനിനിർത്തുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള നാട്ടറിവുകളും, ചികിത്സാ മാർഗങ്ങളും നിലനിന്നിരുന്നു. സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണത്തിന് വലിയ സ്ഥാനമാനുള്ളത്. വിവിധ തരത്തിലുളള പീലിംഗുകളുമായി മോഡേണ്‍ മെഡിസിൻ ഈ രംഗത്ത് ബഹുദൂരം മുൻപിലാണ്. മുഖക്കുരു, മുഖത്തെ കുഴികൾ, കറുത്ത പാടുകൾ, ചുണ്ടിലെ കറുപ്പ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുളിവുകൾ, ചുണങ്ങ് മുതലായ പല അസുഖങ്ങ ളുടെയും, അവസ്ഥകളുടെയും ഫലപ്രദമായ ചികിത്സക്ക് പീലിംഗ് ഇന്ന് സർവസാധരണമായി ഉപയോഗിച്ചുവരുന്നു.
നമുക്ക് പീലിംഗ് എന്താണെന്ന് നോക്കാം.
ലളിതമായി പറഞ്ഞാൽ സ്കിന്നിലെ അപ്പർലെയറിലെ മൃതകോശoഗളെ നീക്കികളഞ്ഞ്, ചർമത്തിന് മൃദുത്വവും ഭംഗിയും വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു ട്രീട്മെന്റ്റ് ആണ് പീലിംഗ്. ചർമമത്തിന്‍റെ ടൈപ്പിനേയും രോഗത്തിന്‍റെ/ അവസ്ഥയുടെ വ്യത്യാസമനുസരുച്ചു വിവിധ തരത്തിലുo കോൻസെന്ട്രെഷനിലുമുളള പീലിംഗ് ഇന്ന് ലഭ്യമാണ്.
മുഖക്കുരു
മുഖക്കുരുവിനും ചർമ്മകാന്തിക്കും സാധാരണയായി Salicylic peel ആണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ ഇതിൽ azelaic acid, mandelic acid, tretinoin peels എന്നിവ കൂടി ചേരുന്നു. ഇവ ആഴത്തിൽ ചർമത്തിനെ clean ചെയ്യുന്നു. ഇതു മൂലം ചർമ്മകാന്തി വർദ്ധിക്കുകയും മുഖത്തുണ്ടാകുന്ന കുരുക്കൾ, കുരുക്കൾമൂലം ഉണ്ടാകുന്ന ചെറിയ കുഴികൾ ഇവയൊക്കെ ഇല്ലാതാകുന്നു. സ്കിന്നിന്‍റെ ടൈപ്പ് അനുസരിച്ച് 6 മുതൽ 8 തവണ വരെ പീലിംഗ് ചെയ്യേണ്ടതായി വരാം. രണ്ടു പീലിംഗുകള്‍ തമ്മിലുള്ള അകലം മിനിമം 15 ദിവസം വരെ ആയിരിക്കണം.
Pigmentation
കറുത്ത പാടുകൾക്ക് സാധാരണയായി azelaic acid, resourcenol, phylic acid എന്നിവയുടെ സംയുക്ത ഘടകങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇവ കറുത്ത പാടുകൾക്കും, കരിവാളിപ്പ്, കരിമംഗല്യം കൂടാതെ യുവത്വം നിലനിറുത്തുന്നതിനും സാധാരണയായി ഉപയോഗിച്ചു വരുന്നു. ഇത് മൂലം ചർമ്മകാന്തി വർദ്ധിക്കുകയും ചെയ്യുന്നു. എല്ലാതരം ചർമ്മങ്ങൽക്കും ഈ peel ചെയ്യാവുന്നതാണ്. ഇത് 6 മുതൽ 8 തവണ വരെ രണ്ടാഴ്ച ഇടവിട്ട് ചെയ്യണം.
ചുളിവുകള്‍ക്കും കലകള്‍ക്കും Trichloro acetic acid peel
ശരീരത്തിൽ ഉണ്ടാക്കുന്ന കറുത്ത പുള്ളികൾ, അതുപോലെ ഒരു പ്രായം കഴിയുമ്പോൾ ഉണ്ടാകുന്ന കലകൾ, ചെറിയ ചുളിവുകൾ എന്നുവയ്ക്ക് ഫലപ്രദമായ ചികിത്സാ രീതിയാണ്. ഈ peel ചർമ്മം ചെറിയ രീതിയിൽ പൊഴിഞ്ഞുപോയി ആകർഷകമായ ചർമ്മം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത് മൂന്നാഴ്ച കൂടുമ്പോൾ 6 മുതൽ 8 തവണ ചെയ്യാവുന്നതാണ്.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, ചുണ്ടിലെ കറുപ്പ് എന്നിവയ്ക്ക് Lactic acid, Kojic acid, arbutin, citric acid എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ peel ക്രമേണ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും, ചുണ്ടിലെ കറുപ്പും മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇത് ആഴചയിൽ ഒന്നുവീതം 8 മുതൽ 12 തവണ വരെ ചെയ്യാവുന്നതാണ്.
പരിചയ സoമ്പന്നരായ കൊസ്മെറ്റിക് ഡർമറ്റോള ജിസ്റ്റ് സേവനം ചെയ്യുന്ന ഒരു ഹൈടെക് മെഡിക്കൽ ക്ലിനികിൽ ഇത്തരതിലുള്ള സേവനം ഇന്ന് ലഭ്യമാണ്. ഇത്തരം സെന്ററുകളില്‍ USFDA അംഗീകൃത മരുന്നുകളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. പീലിംഗ് എന്നത് ലളിതവും സുരഷിതവുമായ ഒരു ഒ പി പ്രൊസിജർ ആണ്. ഇത്തരം സെന്റരുകളിൽ ഒരു ഡർമറ്റോളജിസ്റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പീലിംഗ് നടത്തുന്നത്. സാധാരണ ഗതിയില്‍ മുഖത്ത് നടത്തുന്ന ഒരു പീലിംഗിന് ഏകദേശം രണ്ടായിരം രൂപ ചെലവ് പ്രതീക്ഷിക്കാം.
Exclusive OFFER for wellnesskerala.com readers.
FREE consultation with trained cosmetic Dermatologists in Cochin.
Book an appointment NOW! Limited period offer.