നിങ്ങള്‍ മുടിയിലെ താരന്‍ കളയാന്‍ വഴികള്‍ തേടുകയാണോ? ഇതിനായി പല ട്രീറ്റ്മെന്‍റുകളും ചെയ്തു മടുത്തോ? എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരമായി ചില നാച്യുറലായ പരിഹാരക്രിയകള്‍ ഒന്ന് ചെയ്തു നോക്കൂ.
ആദ്യം എന്താണ് താരനു കാരണമാകുന്നതെന്ന് അറിയാം:
പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണയാണ് താരന്‍ കുറെയധികം ഷാംപൂ ചെയ്യുന്നത് കൊണ്ടോ വരണ്ട ചര്മ്മമായതുകൊണ്ടോ ഉണ്ടാകുന്നതാണെന്ന്‍. എന്നാല്‍ താരന്‍ ഉണ്ടാകുന്നത് മറ്റു പല പ്രധാന കാരണങ്ങളാലാണ്. അതിനാല്‍ മുടി കഴുകാതിരുന്നാലോ താരന്‍ ഉണ്ടാകാതിരിക്കില്ല. ഈ അവസ്ഥയ്ക്ക് തുടക്കം കുറിക്കുന്നത് തെറ്റായ ഭക്ഷണ ക്രമവും, ശരിയായ പോഷണം ലഭിക്കാതെയും വരുമ്പോഴാണ്. ഇതിനോടൊപ്പം ഫുഡ് അലര്‍ജികള്‍, സ്ട്രെസ്സ്, അമിതമായി വിയര്‍ക്കുക, പരുപരുത്ത ഷാംപൂ ഉപയോഗിക്കുക, പൊടിപടലം എന്നിവയെല്ലാം താരന്‍ ഉണ്ടാകാന്‍ ആക്കം കൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രത്യേകിച്ച് തണുത്തതും വരണ്ടതുമായ കാലാവസ്ഥകളും താരന്‍ വരാനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഈ അവസ്ഥ തടയാന്‍ എന്ത് ചെയ്യാം?
- പൊരിച്ചതും, എണ്ണമെഴുക്കുള്ളതും, എരിവുള്ളതുമായ ആഹാരസാധനങ്ങള്‍ മദ്യം, കഫീന്‍ എന്നിവ പരമാവധി ഒഴിവാക്കുക. ചോറ്, പാല്‍, മുട്ട, കോഴി എന്നിങ്ങനെ സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക
- ഷാംപൂ നേരിട്ട് തലയില്‍ തേക്കാതെ വെള്ളത്തില്‍ ചേര്‍ത്ത് തേക്കുക.
- താരനുണ്ടെങ്കില്‍ തലചൊറിയരുത്. ഇത് തലയോടില്‍ മുറിവേല്‍പ്പിക്കുകയും താരന്‍റെ പ്രശ്നം വീണ്ടും രൂക്ഷമാക്കുകയും ചെയ്യുന്നു.
- ചെറുപയറ്റിന്‍ പോടി ഉപയോഗിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മുടി കഴുകുക.
പരിഹാരങ്ങള്‍:
ചൂടാക്കിയ ഒലിവെണ്ണയോ എള്ള് എണ്ണയോ ഉപയോഗിച്ച് തല നന്നായി മസ്സാജ് ചെയ്യുക. ശേഷം അല്‍പനേരം ഒരു തുണിയുപയോഗിച്ച് പൊതിഞ്ഞുവെക്കുക.
- ഒരു നല്ല സ്റ്റീം ഹെഡ് ബാത്ത് ചെയ്യുന്നത് വളരെ നല്ലതാണ്. ദിവസവും മുടി നന്നായി കഴുകുക.
- ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പനേരത്തിനു ശേഷം കഴുകി കളയുക. ഇത് മുടി വരണ്ടു പോകാതെ സംരക്ഷിക്കും.
താരനകറ്റാന്‍ നാരങ്ങ ഉപയോഗിച്ച് തലയോടില്‍ തേക്കുക. തെങ്ങാവെള്ളത്തിനൊപ്പം നാരങ്ങാനീര് ചേര്‍ത്ത് മുടിയില്‍ തേച്ചു കഴുകുന്നതും നല്ലതാണ്.
മൈലാഞ്ചിയോടൊപ്പം ബീട്രൂട്ട് അരച്ചു ചേര്‍ത്ത് കുഴമ്പുരൂപതിലാക്കി തലയോടില്‍ തേച്ചുകഴുകുന്നത് താരന് മാത്രമല്ല മുടികൊഴിച്ചിലിനും പരിഹാരമാണ്. ഇഞ്ചി നീരും ബീട്രൂട്ട് നീരും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നതും ഫലപ്രദമാണ്.
ഉലുവ കുതുര്‍ത്തിയത് അരച്ച് കുഴമ്പുരൂപത്തിലാക്കി തലയോടില്‍ മൃദുവായി തേച്ചു പിടിപ്പിക്കുക. 45 മിനിട്ടിനു ശേഷം കഴുകി കളയുക.
- സൂര്യപ്രകാശം ആവുവോളം തലയോടില്‍ കിട്ടുന്നതും താരനില്‍ നിന്നും രക്ഷനേടാന്‍ സഹായകമാണ്.
- മറ്റുള്ളവരുടെ ചീര്‍പ്പോ ഹെയര്‍ ബ്രഷോ ഉപയോഗിക്കാതിരിക്കുക.
താരന്‍ വരാതിരിക്കാന്‍ മുടിയില്‍ പൊടിപടലങ്ങളോ, ചെളിയോ, എണ്ണമയമോ മറ്റോ തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്. യാത്ര ചെയ്യുമ്പോള്‍ സ്കാര്‍ഫോ മറ്റോ ഉപഗോഗിച്ചു തലമുടി പൊതിഞ്ഞു വെക്കുക.