പലപ്പോഴും രോഗങ്ങളെ അവ ഗുരുതരമാകും വരെ നാം ഗൌനിച്ചെന്നുവരില്ല. ശരീരം പല സൂചനകള്‍ നല്‍കിയിട്ടും അതിനെ വേണ്ടവിധം ഗൗരവത്തില്‍ എടുക്കാതെ വരുമ്പോഴാണ് നമ്മുടെ ശരീരം ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് എത്തപ്പെടുന്നത്.
പലപ്പോഴും ഇത്തരം രോഗങ്ങളോട് പ്രതിരോധിച്ച് ശരീരത്തിന്‍റെ പ്രതിരോധ ശേഷി തന്നെ താറുമാറാകുകയും ചെയ്യുന്നു.
എന്നിരുന്നാലും പിടിപെട്ടിരിക്കുന്ന രോഗത്തിന്‍റെ കാഠിന്യം കാരണം ശരീരത്തിന് ഏറ്റിരിക്കുന്ന അവശത പുറത്ത് കാണിയ്ക്കുവാന്‍ ശരീരം ചില അപായസൂചനകള്‍ നല്‍കാറുണ്ട്. ഈ സൂചനകളെ ഒരിക്കലും അവഗണിക്കാതിരിക്കുക. അത്തരം സൂചനകള്‍ ഏതെല്ലാമാണ് എന്ന് അറിയാം,
കൈമുട്ടിലെ വരണ്ട ചര്‍മ്മം
ശരീരത്തില്‍ വിറ്റാമിന്‍ എ, സി എന്നിവയുടെ കുറവ് മൂലമാണ് ഈ അവസ്ഥ പ്രധാനമായും ഉണ്ടാകുന്നത്. ഈ അവസ്ഥയുടെ മുന്നറിയിപ്പായി ശരീരം നല്‍കുന്ന സൂചനയാണ് കൈമുട്ടിലെ വരണ്ട ചര്‍മ്മം.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും അഥവാ ഉറങ്ങിയാലും പലപ്പോഴും പൂര്‍ണമായ ഉറക്കത്തിലേക്കെത്താന്‍ കഴിയാതെ വരുന്നതും ശരീരത്തിന്‍റെ ആരോഗ്യം അപകടത്തിലാണെന്നുള്ളതിന്‍റെ ഒരു പ്രധാന ലക്ഷണങ്ങളാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കുറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഉണ്ടാകുന്നത്.
മധുരത്തോടുള്ള ആര്‍ത്തി
ശരീരത്തില്‍ ഗ്ലൂക്കോസിന്‍റെ അംശം കുറയുമ്പോഴാണ് ശരീരം ഇത്തരം സിഗ്നലുകള്‍ തരുന്നത്.
ഉപ്പ് ഭക്ഷണത്തോടുള്ള പ്രിയം
ഉപ്പുള്ള ഭക്ഷണങ്ങളോട് അമിതമായി താല്‍പര്യം തോന്നുന്നത് പല തരത്തിലുള്ള ഇന്‍ഫെക്ഷനുകള്‍ ശരീരത്തില്‍ ബാധിച്ചിരിക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
വരണ്ട ചര്‍മ്മം
ചര്‍മ്മം വരണ്ടപോകുന്നതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. വിറ്റാമിന്‍ ഇയുടെ കുറവാണ് ഇതിലൂടെ പ്രകടമാകുന്നത്.
മസില്‍ വേദനയും കാലില്‍ നീര് വെയ്ക്കുന്നതും
പലപ്പോഴും ശരീരത്തിന്‍റെ ആന്തരാവയവങ്ങളിലുള്ള പ്രശ്‌നത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ പ്ലം, ബീറ്റ്‌റൂട്ട്, ആപ്രിക്കോട്ട് തുടങ്ങിയ ഫലങ്ങള്‍ കഴിയ്ക്കുക.
മോണയില്‍ നിന്നും രക്തം വരുന്നത്
മോണയില്‍ നിന്നും രക്തം വരുന്നതും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. വിറ്റാമിന്‍ സിയുടെ കുറവ് മൂലമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാകുന്നത്.
വറുത്ത് കോരിയ ഭക്ഷണം
ചിലപ്പോഴെല്ലാം വറുത്ത് കോരുന്ന ഭക്ഷണങ്ങളോടും നമുക്ക് ആഗ്രഹം കൂടുതലായിരിക്കും. ഗ്യാസ്ട്രിക് പ്രശ്‌നങ്ങളെയാണ് ഇത് പലപ്പോഴും സൂചിപ്പിക്കുന്നത്.
മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണങ്ങളാകാം. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിലിനെ സാധാരണ മുടി കൊഴിച്ചില്‍ എന്ന രീതിയില്‍ മാത്രം കാണരുത്. പലപ്പോഴും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ സൂചനയാകാം ഇത്.
നഖത്തിന്‍റെ നിറം മാറുന്നത്
നഖത്തിന്‍റെ നിറം മാറുന്നതും പലപ്പോഴും ശരീരത്തിന്‍റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നഖം പൊട്ടിപ്പോവുന്നതും നഖത്തില്‍ ഉണ്ടാകുന്ന മഞ്ഞനിറവും ശ്രദ്ധിക്കുന്നത് നല്ലതാണ്.