ശരീരത്തിന് ചേരാത്ത പദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ അവയെ ശരീരം പ്രതിരോധിക്കുന്നതാണ് അലര്‍ജി ലക്ഷണങ്ങളായി കാണപ്പെടുന്നത്. പലര്‍ക്കും പലതരം വസ്തുക്കളോട്
അലര്‍ജിയുണ്ടാകാം. മരുന്നുകള്‍, പൊടിപടലങ്ങള്‍, ചിലതരം തുണികള്‍, ഭക്ഷണവസ്തുക്കള്‍ തുടങ്ങിയവയോടുള്ള അലര്‍ജികളാണ് സാധാരണയായി കണ്ടുവരാറ്.
അലര്‍ജിയെ നിസാരമെന്നു കരുതി തള്ളിക്കളയുന്നവര്‍ ശ്രദ്ധിക്കുക, വേണ്ട രീതിയില്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
അലര്‍ജി കണ്ടില്ലെന്നു നടിക്കരുത്:
- അലര്‍ജിയെ അവഗണിയ്ക്കുന്നതും വേണ്ട രീതിയില്‍ ചികിത്സ നേടാത്തതും ശരീരത്തിന്‍റെ പ്രതിരോധശേഷിയെത്തന്നെ താറുമാറാക്കും.
- ശ്വസനസംബന്ധമായ അലര്‍ജി, ശ്വാസകോശത്തെ ബാധിക്കുകയും ശ്വാസംമുട്ടിലേയ്ക്കും ആസ്തമയിലേയ്ക്കുമെല്ലാം വഴി വയ്ക്കുകയും ചെയ്യാം.
- ചെറിയ അലര്‍ജികള്‍ ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കാം. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളിലെങ്കിലും ജീവനു തന്നെ ഭീഷണിയാകാനും ഇടയുണ്ട്.
- അലര്‍ജി പലപ്പോഴും ശരീരത്തെ മുഴുവനായും ബാധിച്ചേക്കാം. ഉറക്കം നഷ്ടപ്പെടാനും, ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടാനും ഇത് കാരണമായേക്കാം.
- ഭക്ഷണ അലര്‍ജികള്‍ ഹൃദയപ്രശ്‌നങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍, വാതം, അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
- ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ തുടര്‍ച്ചയായി വരുന്നതും അലര്‍ജികൊണ്ടാകാം. പ്രത്യേകിച്ച് പൊടിയോടുള്ള അലര്‍ജി. ഇത് അവഗണിയ്ക്കുന്നത് പ്രതിരോധവ്യവസ്ഥയെ ദുര്‍ബലമാക്കും.
- പൊടിപടലങ്ങള്‍ മൂലം ചര്‍മത്തില്‍ ഉണ്ടാകുന്ന അലര്‍ജികള്‍ അസ്വസ്ഥതള്‍, ചര്‍മ്മത്തില്‍ ചുവപ്പ് പാടുകള്‍, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കും.
- അലര്‍ജി കൂടുതലാകുമ്പോള്‍ അനാഫിലാക്‌സിസ് (Anaphylaxis) എന്നൊരു ഗുരുതര അവസ്ഥയിലേക്കു നയിച്ചേക്കാം. ഇത് ആയുസിനു തന്നെ ഭീഷണിയാണ്.