കണ്‍പുരികം ഭംഗിയുള്ളതായി നിലനിര്‍ത്തുവാന്‍ ചില എളുപ്പവഴികള്‍…

കണ്‍പുരികം ഭംഗിയുള്ളതായി നിലനിര്‍ത്തുവാന്‍ പ്രത്യേകിച്ച് മേക്ക് അപ്പ് ഒന്നും ചെയ്യാറില്ല. ഭംഗിക്കായി കൂടിവന്നാല്‍ കുറച്ച് മസ്കാര മാത്രം പുരട്ടിയാല്‍ മതിയാകും. പുരികം നല്ല ഷേയ്പ്പില്‍ എപ്പോഴും നിലനിര്‍ത്തുക എന്നത് എളുപ്പമല്ല. എന്നുവെച്ച് നല്ല ഷേയ്പ്പുള്ളതും ഭംഗിയുള്ളതുമായ പുരികം നമ്മള്‍ക്ക് ലഭിക്കില്ല എന്നല്ല കേട്ടോ. ആകര്‍ഷകമായ പുരികം ലഭിക്കുവാന്‍ ചില ഈസി വിദ്യകള്‍ നമ്മെ സഹായിക്കും. അവ ഏതെല്ലാമെന്ന് ചുവടെ:

അധികം പുരികം നീക്കം ചെയ്യുമ്പോള്‍:

ചിലപ്പോള്‍ ഷേപ്പില്ലാതെ അധികമായി വളര്‍ന്നു നില്‍ക്കുന്ന പുരികം നീക്കം ചെയ്തു കഴിയുമ്പോള്‍ വളരെ നേര്‍ത്ത് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. വളരെ പ്രകാശമുള്ള ഒരു മുറിയില്‍ നിന്ന് പിരുകം നീക്കം ചെയ്യുന്നതാണ് ഇങ്ങനെ വരുവാന്‍ കാരണം. അതിനാല്‍brows1

സ്വയം ത്രെഡിംഗ് അല്ലെങ്കില്‍ പ്ലക്കിംഗ്  ചെയ്യുമ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുക.  ഒരു വിദഗ്ധ ബ്യൂട്ടി സ്പെഷിലിസ്റ്റിന്‍റെ സേവനം നേടുന്നതും വളരെയധികം പ്രയോജനപ്രദമായിരിക്കും.

പുരികത്തിന്‍റെ വാല്‍ഭാഗം കൂടുതല്‍ ത്രെഡ് ചെയ്തുപോയാല്‍:

പുരികത്തിന്‍റെ വാലറ്റത്ത് വെളിച്ചെണ്ണ പുരട്ടുക. ഇത് പുരികം വേഗം വളര്‍ന്നു വരുവാന്‍ സഹായിക്കും. ചെറുതായി പുരികം വരാന്‍ തുടങ്ങുമ്പോള്‍ കളര്‍ പെന്‍സില്‍ ഉപയോഗിച്ച്  പുരികത്തിലെ മുടി പോലെ ചെറുതായി വരച്ച് വയ്ക്കാം.

പുരികത്തിലെ രോമങ്ങള്‍ കുറവെങ്കില്‍:

ഷേപ്പ് ഉള്ള പുരികമാണ്, പക്ഷെ ചിലയിടത്ത് പുരികരോമങ്ങള്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ എങ്കില്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഷേഡ്‌ കൊടുത്ത് അവിടം ഫില്‍ ചെയ്യാം. മറ്റു ഭാഗങ്ങളില്‍ മീഡിയം ഷേഡ്‌ കൊടുത്താല്‍ മതിയാകും. ഇതോടൊപ്പം നിങ്ങളുടെ ചര്‍മ്മത്തിന് ഇണങ്ങിയ ടോണര്‍ ഉപയോഗിച്ച് പുരികത്തിനു താഴെ ഒരു ഷേഡ്‌ കൊടുക്കുന്നതും നന്നായിരിക്കും.

പുരികത്തില്‍ ആര്‍ച്ച്‌ ഇല്ലെങ്കില്‍:

നിങ്ങള്‍ക്ക് നിവര്‍ന്ന പുരികം ഇഷ്ടമല്ലെങ്കില്‍ ഒരു ആര്‍ച്ച്‌ വരചാലോ? Untitledബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികത്തിനു മുകളിലായി ചെറിയ ആര്‍ച്ച്‌ വരയ്ക്കുക. ആര്‍ച്ച്‌ വരച്ചതിനു ശേഷം ബ്രോ പൌഡര്‍ ഉപയോഗിച്ച് ഫില്‍ ചെയ്യുക. ഇതുപോലെ ആര്‍ച്ച്‌ കൂടുതലായി  ഉള്ളത് അത്രയും വേണ്ടെന്ന്  തോന്നിയാല്‍ പുരികത്തിന്‍റെ മേല്‍ഭാഗത്ത് ആര്‍ച്ചിനു ഒപ്പത്തില്‍ പെന്‍സില്‍ ഉപയോഗിച്ച് വരയ്ക്കാം.
പുരികം നീളം കുറയാതിരിക്കുവാന്‍: 
പുരികം ത്രെഡ് ചെയ്ത് ഷേപ്പ് ആക്കിയ ശേഷം ചില മിനുക്കുപണികള്‍ നാം ചെയ്യാറുണ്ട്. ഒറ്റയ്ക്ക് നില്‍ക്കുന്നതും, കളയുവാന്‍ വിട്ടുപോയതുമായ രോമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍, കൂടുതലായി പുരികം നഷ്ടപ്പെടാതിരിക്കുവാന്‍, പ്രത്യേകം ശ്രദ്ധ നല്‍കണം. പുരികത്തിലെ രോമങ്ങള്‍ക്ക് നീളം കൂടുതലാണെന്ന് തോന്നിയാല്‍ കത്രിക ഉപയോഗിച്ച് ചെറുതായി ഷേപ്പില്‍ വെട്ടാം. ശേഷം കൈകള്‍ ഉപയോഗിച്ച് പുരികത്തില്‍ പ്രസ്സ് ചെയ്യുക. കൈകള്‍ മാറ്റുമ്പോള്‍ പുരികം ഭംഗിയായി ഒതുങ്ങി ഇരിക്കുന്നത് കാണാം.
Megan-Fan-Art-megan-fox-32660623-500-363
Note: പുരികത്തില്‍ ലിക്വിഡ് ബ്രോ പെന്‍സില്‍ ഉപയോഗിക്കുമ്പോള്‍ പടര്‍ത്തി തേയ്ക്കാതിരിക്കുക. ലൈറ്റായി തൊട്ടുകൊടുത്താല്‍ മതിയാകും. ഇതിനായി സ്പോഞ്ച് ഉപയോഗിക്കരുത്, ബ്രഷ് മാത്രം ഉപയോഗിക്കുക. മാത്രമല്ല ഇത് ഉണങ്ങുവാന്‍ സമയം കൊടുക്കുക.
Authors
Top