ഹൃദ്രോഗങ്ങൾ എന്നും മനുഷ്യന് പേടിസ്വപ്നമാണ്. ഹൃദയസ്തംഭനം മുതൽ ഹൃദയത്തിലെ രക്ത ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് വരെ പലവിധത്തിലുള്ള ഹൃദയ രോഗങ്ങളുണ്ട്. ഇതില്‍ ഹൃദയമിടിപ്പ് കൂടുമ്പോൾ ഉടലെടുക്കുന്ന ഒരു ഹൃദ്രോഗമാണ് ആറ്റ്രിയൽ ഫിബ്രില്ലേഷൻ.
എന്താണ് ആറ്റ്രിയൽ ഫിബ്രില്ലേഷൻ?
ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയത്തിലെ ചേമ്പറുകൾ രക്തം പമ്പ് ചെയ്യുമ്പോൾ ഇതിനിടയിലുള്ള ഹൃദയവാൽവ് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഇതാണ് ഹൃദയമിടിപ്പിനു കാരണം. എന്നാൽ ഇതുപോലെ ചുരുങ്ങലും വികസിക്കലും ഒരേപോലെയല്ലാതാവുമ്പോൾ ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയിൽ 60-100 എന്നാ രീതിയിൽ നിന്നും മാറി ഒരു മിനിട്ടിൽ 140 പ്രാവശ്യം എന്നരീതിയിൽ ഹൃദയമിടിക്കുന്നു. ഈ അവസ്ഥയെയാണ് ആറ്റ്രിയൽ ഫിബ്രില്ലേഷൻ.
കാരണങ്ങൾ:
രക്തസമ്മർദ്ദം, ജന്മസിദ്ധമായ ഹൃദയരോഗങ്ങൾ, ധമനികളിൽ ഇളക്കം ,കാർടിയോമയോപതി.
സങ്കീർണത:
ആറ്റ്രിയൽ ഫിബ്രില്ലേഷനുള്ള ഒരു വ്യക്തിക്ക് പക്ഷഘാതം പിടിപെടാൻ സാധ്യതകൾ ഏറെയാണ്.
ലക്ഷണങ്ങൾ:
ഒരു മിനിറ്റിൽ ഏകദേശം 140 പ്രാവശ്യം ഹൃദയമിടിക്കുന്നു, തലചുറ്റൽ, ക്ഷീണം, നെഞ്ചുവേദന, വിഭ്രാന്തി, ഹൃദയമിടിപ്പുകള്‍ക്കിടയില്‍ ഇടവേളകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ള ഒരു വ്യക്തി ഉടന്‍ തന്നെ വിദഗ്ദ്ധനായ ഒരു കാര്‍ഡിയോളജിസ്റ്റിന്‍റെ സേവനം തേടേണ്ടതാണ്.