മനുഷ്യന് അവന്‍റെ കഴിവുകളെ പ്രാവര്‍ത്തികമാക്കുവാന്‍ സഹായിക്കുന്ന ഒരു പ്രധാന അവയവമാണ് തലച്ചോര്‍. ഇതിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം അതിനാല്‍ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നല്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ കാരണം തലച്ചോറിന്‍റെ ആരോഗ്യം നശിക്കുന്നു.
തിനാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കി നല്ല ഭക്ഷണത്തിലൂടെ തലച്ചോറിന്‍റെ ആരോഗ്യം നമുക്ക് സംരക്ഷിക്കുവാന്‍ സാധിക്കും. അതിനായി നമ്മുടെ ഭക്ഷണശീലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ഏതെല്ലാമെന്ന് നോക്കാം:
മത്സ്യവിഭവങ്ങള്‍
കടല്‍ വിഭവങ്ങളെല്ലാം തന്നെ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. മത്സ്യവിഭവങ്ങളാണ് ഇതില്‍ മുന്‍പന്തിയില്‍ എന്ന് പറയാം. ഇതിലടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്തില്‍ സഹായിക്കുന്നത്.
നട്‌സ്
നട്‌സ് കഴിയ്ക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇത് തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
ബെറികള്‍
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന മറ്റൊരു ആഹാരമാണ് ബെറികള്‍. ആരോഗ്യപരമായി മാത്രമല്ല മാനസികപരമായും ഉത്തേജനം ലഭിക്കുവാന്‍ ബെറികള്‍ കഴിയ്ക്കുന്നതിലൂടെ സാധിക്കുന്നു.
ധാന്യങ്ങള്‍
ധാന്യങ്ങള്‍ കഴിയ്ക്കുന്നതും ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലുപരി തലച്ചോറിന്‍റെ ആരോഗ്യത്തെ മികച്ചതാക്കി നിലനിര്‍ത്തുവാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ബിയാണ് ധാന്യങ്ങളിലെ പ്രധാന ഘടകം. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.
മുന്തിരി
കറുപ്പ് നിറമുള്ള മുന്തിരിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ വളരെ അധികമാണ്, അതിനാല്‍ തന്നെ ഇത് തലച്ചോറിനെ സംരക്ഷിക്കുവാന്‍ സഹായിക്കുന്നു.