സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍

ഡയറ്റിംഗ് ചെയ്യുമ്പോള്‍ ചില ആഹാരങ്ങള്‍ നിങ്ങളുടെ സ്റ്റാമിന കുറയ്ക്കുന്നു. എന്നാല്‍ ആരോഗ്യസമ്പൂര്‍ണമായ ചില ആഹാരങ്ങള്‍ നിങ്ങളുടെ ഓജസ്സും ഉന്മേഷവും കൂട്ടാന്‍ സഹായിക്കുന്നു. കായികാഭ്യാസങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്കാനെങ്കില്‍ എല്ലായ്പ്പോഴും ഉണ്മേഷവും ഉണര്‍വും തീര്‍ച്ചയായും വേണ്ടതാണ്.

കോംപ്ലക്സ് കാര്‍ബ്സ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ കായികാഭ്യാസങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്ലതാണ്. ഇവ ഉന്മേഷത്തോടെയും ഓജസ്സോടെയും നിലകൊള്ളാന്‍ സഹായകമാകുന്നു.1369380932_54160

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍:

  • ഓട്ട്സ്: ഇത് പതുക്കെ ദഹിക്കുന്ന ഒരു ആഹാരമാണ്‌. അതിനാല്‍ ഏറെ സമയത്തേക്ക് വിശപ്പ് അനുഭവപ്പെടുന്നില്ല. ഇത് ഊര്‍ജസമ്പൂര്‍ണമായ ഒരു ഭക്ഷ്യ വസ്തുവായതിനാല്‍ മണിക്കൂറുകളോളം പ്രസരിപ്പുണ്ടാകും . രക്തത്തിലെ ഷുഗര്‍ ലെവല്‍ നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു.
  • ബീന്‍സ്:  ലവണധാതുക്കളാല്‍ സംപുഷ്ടമാണിത്. ഇവ വ്യായാമം ചെയ്യുന്ന സമയം മസിലുകളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന ചുവന്നരക്താണുക്കളുടെ നിര്‍മ്മാണത്തിലും അതുവഴി സ്റ്റാമിന നിലനിര്‍ത്താനും സഹായിക്കുന്നു.
  • കാപ്പി: വേഗത്തില്‍ ഉന്മേഷം നല്‍കുന്ന ഒന്നാണ് കാപ്പി. ക്ഷീണം അകറ്റാനും, ദിവസം മുഴുവനും ഊര്‍ജത്തോടെ പ്രസരിപ്പോടെയിരിക്കാനും കാപ്പി കുടിക്കുന്നത് ഫലപ്രദമാണ്.
  •  പച്ചക്കറികള്‍: ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടാനും സ്റ്റാമിന വര്‍ദ്ധിപ്പിക്കുവാനും പച്ചക്കറികള്‍ അത്യുത്തമമാണ്. ഇതിലടങ്ങിയിട്ടുള്ള ഫൈബറും പതുക്കെ ദഹിക്കുന്ന പ്രകൃതവും രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിലനിര്‍ത്തുന്നു.
  • കൊഴുപ്പ് കുറഞ്ഞ മാംസം, മീന്‍, കോഴി, മുട്ട മുതലായവ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആഹാരമായതിനാല്‍ വളര്‍ച്ചയ്ക്കും, വികാസത്തിനും മസ്സിലുകളുടെ നിര്‍മാണത്തിനും മറ്റും ഇവ ഏറെ സഹായിക്കുന്നു. ദിവസം മുഴുവനും ഊര്‍ജസ്വലരായി Stretching1നിലകൊള്ളാനും ഇവ കഴിക്കുന്നതിനാല്‍ സാധിക്കുന്നു.
  • ചുവന്ന മുന്തിരി: ഇത് ഡയറ്റില്‍  ഉള്‍പ്പെടുത്തുന്നത് വളരെ ഫലപ്രദമാണ്. പലതരം പോഷക ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ഷുഗറിന്‍റെ അളവ് വളരെ കുറവായതിനാല്‍ സ്റ്റാമിന നിലനിര്‍ത്താനും ഉന്മേഷം നിലനിര്‍ത്താനും സഹായിക്കുന്നു.
  • ബീറ്റ്റൂട്ട് ജ്യൂസ്: വ്യായാമത്തിന് മുന്‍പായി ഒരു ഗ്ലാസ്‌ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തളരാതെ ദീര്‍ഘെനേരത്തേക്ക് വര്‍ക്കൌട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നു.

ഉണ്മെഷത്തോടെയും ഉത്സാഹത്തോടെയും ജീവിതം ആസ്വദിക്കാന്‍ ഇവ നിങ്ങളുടെ ഡയറ്റില്‍ ഈ ആഹാരസാധനങ്ങളും ഉള്‍പ്പെടുത്താമല്ലോ.

Authors

Related posts

Top