ചര്‍മ്മസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും നമ്മളെല്ലാവരും വളരെയധികം പ്രാധാന്യം നല്‍കാറുണ്ട്. ചര്‍മ്മത്തെ ഭംഗിയുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഹാരങ്ങള്‍
ഏറെ സഹായിക്കുന്നുണ്ട്. ചില ഭക്ഷണരീതികള്‍ പിന്തുടര്‍ന്നാല്‍ നമുക്കും ഭംഗിയുള്ള ചര്‍മ്മം ലഭിക്കും.
ശരിയായ ഭക്ഷണക്രമം ജീവിതത്തില്‍ അവലംബിക്കുകയും അത് മുറതെറ്റാതെ പിന്തുടരുകയും വേണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അവ ഏതൊക്കെയെന്ന്‍ അറിയാം:
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പല ഭക്ഷണങ്ങളും ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് തുടങ്ങിയവയെല്ലാം മുഖക്കുരുവിനും മറ്റു സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
അമിത മദ്യപാനം പലപ്പോഴും നമ്മുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.
പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ അല്‍പം ദോഷകരമാണ് പാല്‍. മുഖത്ത് കറുപ്പും വെളുപ്പും പാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.