വജൈനയെ പരിപാലിക്കുവാന്‍ ചില ഭക്ഷണശീലങ്ങള്‍…

ശരീരത്തിലെ പ്രത്യക്ഷമായ മിക്ക ഭാഗങ്ങളെയും പരിപാലിക്കുന്ന കാര്യത്തില്‍ നാം വിട്ടുവീഴ്ച വരുത്താറില്ല. പക്ഷെ മറ്റു ഭാഗങ്ങളെ അത്രയധികം ശ്രദ്ധിക്കാറുമില്ല. ഉദാഹരണത്തിന് യോനി അല്ലെങ്കില്‍ വജൈന (Vagina) നന്നായി പരിപാലിച്ചില്ലെങ്കില്‍ വളരെയധികം അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള ഒരു അവയവമാണ് ഇത്. യോനിയില്‍ പ്രകൃതിദത്തമായ ആസിഡുകളും ഇന്‍ഫെക്ഷനുകളെ തടയുവാനായി സഹായിക്കുന്ന ആരോഗ്യകരമായ 18loynppip31ujpgബാക്റ്റീരിയകളും ഉണ്ട്. എന്നിരുന്നാലും ചില ഇന്‍ഫെക്ഷനുകള്‍, വരള്‍ച്ച, മൂത്രനാളിയിലെ പഴുപ്പ് എന്നിവയെല്ലാം ഇവിടെ ഉണ്ടാകാറുണ്ട്. ഇവയെ എല്ലാം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുവാന്‍ നിങ്ങള്‍ കഴിക്കുന്ന ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അവ ഏതെല്ലാമെന്ന് ചുവടെ:

1. ക്രാന്‍ബെറി ജ്യൂസ്:cranberry-juice-726x400

മൂത്രനാളിയിലെ പഴുപ്പ് മറ്റ് ഇന്‍ഫെക്ഷനുകള്‍, ചീത്ത ബാക്റ്റീരിയകള്‍ എന്നിവയെ എല്ലാം ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്തുവാന്‍ അമ്ലാംശമുള്ള ഈ പഴത്തിന്‍റെ ജ്യൂസ് കുടിക്കുന്നത് വളരെയധികം സഹായിക്കും. പുളിപ്പുള്ള പഴം തന്നെ വാങ്ങുവാന്‍ ശ്രദ്ധിക്കുക.

2. യോഗര്‍ട്ട്:SAMSUNG CSC

നല്ല ബാക്റ്റീരിയകളുടെ കലവറയാണ് യോഗര്‍ട്ട്. ഇത് യോനീ ഭാഗത്തെ ph ലെവല്‍ സന്തുലിതമായി നിലനിര്‍ത്തുവാന്‍ സഹായിക്കും.

3. വെളുത്തുള്ളി:garlic-with-parsley-leaves

ആന്‍റിമൈക്രോബിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളിക്ക് യോനിയില്‍ ഉണ്ടാകുന്ന പലവിധ ഇന്‍ഫെക്ഷനുകളെ ഒരു പരിധി തടയുവാന്‍ സാധിക്കും.

4. സോയ:soya_beans

ഫൈറ്റോഈസ്ട്രോജെന്‍(phytoestrogen) അധികമായുള്ള ഇത് യോനിയെ നനവുള്ളതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. സംസ്കരിച്ചെടുത്ത സോയയ്ക്ക് പകരം കൂടുതല്‍ നാച്യുറല്‍ വറൈറ്റിയായ ടോഫു (tofu) കഴിക്കുക.

5. മധുരക്കിഴങ്ങ്:Covington

ആരോഗ്യമുള്ള വജൈനയ്ക്കായി വിറ്റാമിന്‍ A കൂടുതലായടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഇത് യോനിയെ നനവുള്ളതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ സഹായിക്കുന്നു.

6. ഡാര്‍ക്ക് ചോക്ലേറ്റ്:uptown-darkchocolate

ആന്‍റിഒക്സിഡന്‍റ്സിന്‍റെ കലവറയായ ഫ്ലെവനോയിടുകളാല്‍ സമ്പുഷ്ടമാണ് ഇത്. നിങ്ങളുടെ മൂഡ്‌ നന്നാക്കുവാനും വജൈനയുടെ ആരോഗ്യത്തിനും ഇത് കഴിക്കുന്നത് ഫലം ചെയ്യും.

7. ഫ്രഷ്‌ ഫ്രൂട്ട്സ്:1949980_1437661903

ആര്‍ത്തവകാലത്തെത്തെയും,  ലൈംഗീകവേഴ്ചയ്ക്കിടെയുമുള്ള വേദനയ്ക്ക് ശുദ്ധമായ പഴങ്ങള്‍ ഒരു പരിധി വരെ പരിഹാരം നല്‍കും. വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇവ കഴിക്കുന്നത് യോനിയെ മാത്രമല്ല നിങ്ങളുടെ ശരീരം മുഴുവനും ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കും.

8. വെള്ളം: Water-pouring-into-glass-1000-980x600

നിങ്ങളുടെ ചര്‍മ്മത്തിന് മാത്രമല്ല യോനിയുടെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

Authors
Top