കേരള സംഗീത നാടക അക്കാദമി ഈ വർഷത്തെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഫാ.പോൾ പൂവത്തിങ്കൽ അതിൽ ഇടം നേടിയതും, പാടും പാതിരി എന്ന ഓമനപ്പേരുള്ള, കർണാടക സംഗീതത്തിൻറെ മഹത്വം ലോകത്തെ അറിയിച്ച ഈ സി.എം.ഐ. പുരോഹിതനെ ലോകമലയാളികൾ മനസിലേറ്റിയതും ഒന്നിച്ചായിരുന്നു.
ഫാ. പോൾ പൂവത്തിങ്കൽ ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന്റെയും, ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും ശിഷ്യനാണ്. കർണാടക സംഗീതത്തിൽ പി.എച്ച്.ഡി. ഉള്ള ലോകത്തെ ആദ്യത്തെ കത്തോലിക്കാ പുരോഹിതനാണ് ഫാ.പോൾ പൂവത്തിങ്കൽ. അമേരിക്ക, കാനഡ, യു.കെ., യുറോപ്പ്, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അനേകം സംഗീത കച്ചേരികൾ നടത്തിയിട്ടുണ്ട് ഫാ.പോൾ. 1998- ൽ സൌത്ത് ആഫ്രിക്കയിൽ വച്ച് നടന്ന അന്താരഷ്ട്ര സംഗീത കലോത്സവത്തിൽ ഫാ. പോൾ പങ്കെടുത്തിട്ടുണ്ട്.
2007-ൽ ഡോ. എ.പി.ജെ.അബ്ദുൾ കലാം പ്രസിഡണ്ട് ആയിരുന്ന കാലത്ത് രാഷ്‌ട്രപതി ഭവനിലും,ചെന്നയിൽ വച്ച് ഭാരതരത്ന എം.എസ്.സുഭാലക്ഷ്മിയുടെ മുൻപിലും സംഗീത കച്ചേരി നടത്തിയിട്ടുള്ള ആളാണ് ഈ കത്തോലിക്കാ പുരോഹിതൻ.
After having graduated in English and Psychology from Christ College, Bangalore, Fr. Paul took B.A and M.A. Music from the Faculty of Fine Arts, university of Delhi. He is the gold medal winner for M.A. Music. Later he joined Madras University Indian music Department and took M.Phil. degree with first Rank and Ph.D. His Ph.D. Topic was Karnatic music and Christianity. He did his arrangettam at Madras Music Academy in the presence of his guru( Teacher) Yesudas and other great musicians. Fr.Paul’s repertoire includes themes of Christianity, Hinduism, Islam and other world religions. He believes that music is a means for God realization

3. Kerala Catholic Bishops Conference Award, India- in 2008
4. Kalaratna Award by Kalasadan, Thrissur, Kerala, India – in 2009