വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനുള്ളഏറ്റവും നല്ല മാര്‍ഗമാണ്. എന്നാല്‍ ജലാംശംകൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം നൽകാനും സാധിക്കും. മിക്ക പഴങ്ങളിലും 80% മുകളിൽ ജലാംശമുണ്ട്. ഈ വേനല്‍ കാലത്ത് കഴിക്കേണ്ട പച്ചക്കറികള്‍ എന്തൊക്കെയെന്ന് നോക്കാം.
പപ്പായ
വൈറ്റമിനുകളായ സി, എ, ബി എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 91–92% വരെ ജലാംശവും ഇതില്‍ ഉണ്ട്.
തണ്ണിമത്തന്‍
ദാഹമകറ്റുന്നതിനോടൊപ്പം വിശപ്പും ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കും. 94–95% വരെ ജലാംശവും തണ്ണിമത്തനില്‍ ഉണ്ട്.
കൈതച്ചക്ക
കൈതച്ചക്ക വൈറ്റമിനുകളായ എ, ബി, സി, ഇ, ആയൺ, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ ഒരു കലവറയാണ്. 86%- 87% വരെ ജലാംശം ഇതില്‍ ഉണ്ട്.
മാങ്ങ
നല്ല തോതില്‍ ജലാംശം അടങ്ങിയ പഴമാണ് മാങ്ങ. 84–88% വരെ ജലാംശം മാങ്ങയിൽ ഉണ്ട്. രോഗപ്രതിരോധ ശക്തി നൽകുന്ന ഒരു പഴം കൂടിയാണ് മാങ്ങ.
നെല്ലിക്ക
വൈറ്റമിൻ, അയൺ തുടങ്ങിയവയാല്‍ സമ്പൂര്‍ണമാണ് നെല്ലിക്ക. ഇതില്‍ 87% ഓളം ജലാംശം ഉണ്ട്.
ഓറഞ്ച്
നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമൃദ്ധമാണ് ഓറഞ്ച്. പലവിധത്തിലുള്ള വൈറ്റമിനുകളും മിനറലുകളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.