സ്വാദൂറും ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? അപ്പോള്‍ ചെമ്മീന്‍ കറികളില്‍ വ്യത്യസ്ത രുചി നല്‍കുന്ന ഗോവന്‍ ചെമ്മീന്‍ കറി ഒന്ന് പരീക്ഷിച്ചാലോ? സാധാരണ ചെമ്മീന്‍ കറി കൂട്ടി മടുത്തവര്‍ക്ക് ഇതാ പുത്തന്‍ ഗോവന്‍ ചെമ്മീന്‍ റെസിപ്പി.
ചേരുവകള്‍:
ചെമ്മീന്‍- ഒരു കപ്പ്
കശ്മീരി ചില്ലി- മൂന്നെണ്ണം
കൊത്തമല്ലി- ഒരു ടേബിള്‍ സ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
വെളുത്തുള്ളി- എട്ട് അല്ലി
ഇഞ്ചി- അരക്കഷ്ണം
തേങ്ങ ചിരകിയത്- ഒരു കപ്പ്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
പഞ്ചസാര- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ ചീനച്ചട്ടിയില്‍ കശ്മീരി ചില്ലി, കൊത്തമല്ലി, ജീരകം എന്നിവയിട്ട് ചെറു തീയില്‍ ചൂടാക്കുക. ഇത് ചട്ടിയില്‍ നിന്നും മാറ്റി തണുക്കാന്‍ വയ്ക്കുക, തണുത്ത ശേഷം തേങ്ങ ചിരകിയത്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരയ്ക്കുക click this.
വെളിച്ചെണ്ണ ചൂടാക്കി, അരച്ചു വെച്ചിരിയ്ക്കുന്ന മസാല, മഞ്ഞള്‍പൊടി, കാശ്മീരി ചില്ലി എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് തിളപ്പിക്കുക.
ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചെര്‍ത്ത് മൂടി വെച്ച് വേവിക്കുക. പിന്നീട് ചാറ് പാകത്തിനാക്കുമ്പോള്‍ വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കുക.