ആരോഗ്യജീവിതത്തിന് നല്ല ജീവിതരീതികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. വ്യായാമം ചെയ്യാതെയും തെറ്റായ ഭക്ഷണ രീതികളെ സ്വീകരിച്ചും പലരും വളരെ ചെറു പ്രായത്തിൽ തന്നെ രോഗങ്ങൾക്ക് കീഴടങ്ങുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ശരിയായ ഭക്ഷണക്രമങ്ങളും ചിട്ടകളും വേണം. ഇതിലൂടെ മാത്രമേ ആരോഗ്യവും ആയുസ്സും സൗന്ദര്യവും നിലനിർത്താനാകൂ. പലരും ഡയറ്റിംഗ് എന്ന പേരിൽ ഭക്ഷണം തീരെ കുറച്ച് ആരോഗ്യം നശിപ്പിക്കുന്നു. എന്നാൽ ഭക്ഷണം ശരിയായ അളവിൽ കഴിച്ച് ചെയ്യേണ്ട ഒന്നാണ് ഡയറ്റിംഗ്.
നല്ല ആഹാരം നല്ല ആരോഗ്യം:
ആരോഗ്യപരമായ ജീവിതത്തിനു നല്ല ഭക്ഷണം കഴിക്കണം. ഇന്നത്തെ തലമുറയ്ക്ക് ഫാസ്റ്റ് ഫുഡിനോടാണ് കമ്പം. നാടാൻ ഭക്ഷണങ്ങൾ പിസ്സയ്ക്കും ബർഗറിനും മുന്നിൽ വഴിമാറുകയാണ്. ഇത്തരം ഭക്ഷണങ്ങൾ കാരണം പലവിധ അസുഖങ്ങളാണ് ഇന്ന് മനുഷ്യനിൽ കണ്ടുവരുന്നത്. ഈ അവസ്ഥ മാറണം. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം തിരഞ്ഞെടുക്കണം :
- ഫ്രൂട്ട്സ്: ഇതിൽ ശരീരത്തിലെ സാധാരണ പ്രവർത്തനങ്ങൾക്ക് ധാരാളമായി സഹായിക്കുന്ന പലതരം വൈറ്റമിൻസും പൊട്ടാസ്സിയം, മഗ്നീഷ്യം, സിങ്ക്, അയണ്‍, ഫൈബർ, തുടങ്ങിയ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു.
- പച്ചക്കറികൾ: പകർച്ചവ്യാധികളെ പ്രധിരോധിക്കാൻ ശേഷിയുള്ളതും കൊഴുപ്പ്, വെള്ളം എന്നിവയിൽ അലിഞ്ഞുചേരാൻ കഴിവുള്ളതുമായ പലതരം മിനറലുകളും, വൈറ്റമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
- ലീൻ പ്രോട്ടീൻ: ഇവ കോഴി, ബീഫ്, മുട്ട, മീൻ തുടങ്ങിയ മാംസാഹരങ്ങളിൽ നിന്നും ശരീരത്തില ലഭിക്കുന്ന പ്രോട്ടീനുകളാണ്. ശരീരകോശങ്ങൾ, ടിഷ്യൂസ് എന്നിവയുടെ പുനർനിർമാണം, പരിപാലനം, അവയവങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവക്ക് സഹായകമാവുന്നു.
- പയർവർഗ്ഗങ്ങൾ: ഇവയിൽ പലതരത്തിലുള്ള കാർബോഹൈഡ്രെറ്റുകൾ, ഡി, കെ വൈറ്റമിൻസ് മഗ്നീഷ്യം, പൊട്ടാസ്യം, അയണ്‍ തുടങ്ങിയ ധാതുലവണങ്ങൾ ഉൾപ്പെടുന്നു.
- നട്ട്സ്: ഇവയിൽ വിറ്റാമിനുകൾ, ധാതുലവണങ്ങളും , ഫാറ്റി ആസിഡുകളും, നല്ല കൊളസ്ട്രോൾ എന്നിവയയെല്ലാം വളരെയധികം അടങ്ങിയിരിക്കുന്നു.
- സീഫുഡ്: ശരീരവ്യവസ്ഥയെ ബലപ്പെടുത്താൻ സഹായിക്കുന്ന സിങ്ക്, അയണ്‍ എന്നിവയുടെ അംശങ്ങൾ ഇതിൽ ധാരാളമായുണ്ട്.
- കൊഴുപ്പില്ലാത്ത പാൽ വിഭവങ്ങൾ: എല്ലുകൾ, മുടി, നഖം എന്നിവ ബാലപ്പെടുതുന്നതിനും ഇവയുടെ വളർച്ചയ്ക്കും സഹായിക്കുന്ന കാൽസ്യവും വിറ്റാമിനുകളും ഇതിൽ വളരെയധികമുണ്ട്.
പ്ലാനിങ്ങിലൂടെ ഹെൽത്തി ഡയറ്റ്:
ദീർഘയുസ്സോടുകൂടിയ ആരോഗ്യജീവിതത്തിനു ഏതു ഭക്ഷണം, എത്ര അളവിൽ കഴിക്കണം, അതിലെത്ര കാലറീസുണ്ട് തുടങ്ങിയുള്ള കാര്യങ്ങൾ അറിഞ്ഞുവെക്കേണ്ടതും അതനുസരിച്ച് നേരത്തെ തന്നെ പ്ലാൻ ചെയ്ത് വെയ്ക്കേണ്ടതുമാണ്.
- ആദ്യം തന്നെ ഏതെല്ലാം ഭക്ഷണങ്ങൾ ആഹാരത്തിൽ ചേർക്കണമെന്നു തീരുമാനിക്കണം.
- അനാരോഗ്യകരമായ ആഹാരം കഴിവതും ഒഴിവാക്കുക.
- ഭക്ഷണം ആവശ്യത്തിലധികം കഴിക്കാതിരിക്കുക.
- ഓർഗാനിക് ഫുഡ് ആഹാരത്തിൽ ഉൾപ്പെടുത്തുക.
- ആവശ്യത്തിലധികം വേവിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക.
- കൃത്യനിഷ്ടയോടുകൂടി ആഹാരം കഴിക്കുക.
വ്യായാമം ശീലമാക്കുക:
ശരിയായ ഭക്ഷണത്തോടൊപ്പം ശരിയായ വ്യായാമവും അത്യാവശ്യമാണ്. വ്യായാമം ശരിയായ മുറയ്ക്ക് ചെയ്യുന്നതിലൂടെ രോഗങ്ങളെ പേടിക്കാതെ ആരോഗ്യം മികച്ചതായി നിലനിർത്താം.
- എല്ലാ ദിവസവും 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം. ഇതുവഴി ഹൃദയാഘാതം, കാൻസർ, ഡയബറ്റിസ്, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളിൽ നിന്നും ഒരു പരുധിവരെ രക്ഷനേടാം.
- നടത്തം, സൈക്കിളിംഗ്, നീന്തൽ തുടങ്ങിയ ചെറിയ രീതിയിൽ ചെയ്യാവുന്ന വ്യായാമങ്ങളാണ്.
- രക്തശുദ്ധിക്കും, രക്തസമ്മർദ്ദം കുറക്കുവാനും വ്യായാമം സഹായകമാവുന്നു.
- വ്യായാമം അമിതവണ്ണം ഊർജസ്വലതയില്ലായ്മ്മ തുടങ്ങി നിരവധി രോഗവസ്തകളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നു.
ആക്ടീവായി ദിവസവും നടക്കാൻ പോകുന്നതും വീട്ടുജോലികൾ ചെയ്യുന്നതും കുട്ടികളുടെ കൂടെ കളികളിൽ പങ്കുചേരുന്നതുമെല്ലാം എല്ലാ ദിവസവും വ്യയം ചെയ്തില്ലെങ്കിൽ കൂടി നമ്മെ ആരോഗ്യവാന്മാരക്കി നിലനിർത്തുന്നു.
ആയുസ്സ് മുഴുവൻ ആരോഗ്യത്തോടെ കഴിയുന്നതാണല്ലോ രോഗിയായി ജീവിക്കുന്നതിലും നല്ലത്.