ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം അധികരിച്ചാല്‍…

പല സ്ത്രീകളിലും ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം അധികരിച്ച് കാണാറുണ്ട്. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഇത്തരം അവസ്ഥകളെ വളരെ ഗൌരവമായി തന്നെ കാണേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദം അധികരിക്കുന്നത് അമ്മയുടെയും കുഞ്ഞിന്‍റെയും  ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുവാനും സാധ്യതയുണ്ട്.

Blood-pressure-in-pregnancy

ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം അധികരിച്ചാല്‍ (ഹൈ ബി പി) ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

  • രക്തധമിനികളിലൂടെ ഒഴുകുന്ന രക്തത്തിന്‍റെ സമ്മര്‍ദ്ദം വര്‍ദ്ധിയ്ക്കുന്നതാണ് ഹൈ ബിപിയെന്നു പറയുന്നത്. ഇത് ഹൃദയത്തിനും സമ്മര്‍ദ്ദമുണ്ടാക്കും. തലവേദന, തളര്‍ച്ച, ശ്വാസമെടുക്കാന്‍ പ്രയാസം, സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഈ അവസ്ഥ വഴിവെയ്ക്കും. ഇത് ഗര്‍ഭിണികളുടെ കാര്യത്തിലും വ്യത്യസ്തമല്ല. അതായത് രക്തസമ്മര്‍ദ്ദം അധികരിക്കുന്നത് ഗര്‍ഭകാലത്ത്  ഇത്തരം റിസ്‌കുകള്‍ ഉണ്ടാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
  • ഹൈ ബിപി കാരണം പ്ലാസന്‍റയിലേയ്ക്കുള്ള രക്തപ്രവാഹം കുറയുവാന്‍ സാധ്യതയുണ്ട്.  ഇത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭാരം കുറയാനും മാസം തികയാതെയുള്ള പ്രസവത്തിനുമെല്ലാം വഴിയൊരുക്കിയേക്കാം.
  • ചില സന്ദര്‍ഭങ്ങളില്‍ ഹൈ ബിപി കാരണം പ്ലാസന്‍റ യൂട്രസ് ഭിത്തിയില്‍ നിന്നും വേര്‍പെട്ടു പോകും. ഇത് കുഞ്ഞിന്‍റെ ജീവന് അപകടകരമാണ്. അതിനാല്‍ ഹൈ ബിപി ഉള്ള സ്ത്രീകള്‍ തക്ക സമയത്ത് വൈദ്യ സഹായം തേടേണ്ടതുണ്ട്.
  • സാധാരണ പ്രസവത്തില്‍ അമ്മയ്ക്ക് കുഞ്ഞിനെ പുറത്തെത്തിയ്ക്കുവാന്‍ മര്‍ദം ചെലുത്തേണ്ടി വരും. ഹൈ ബിപിയുണ്ടെങ്കില്‍ ഇത് ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്.
  • ഇത്തരം റിസ്‌കുകള്‍ ഒഴിവാക്കാന്‍ പല സന്ദര്‍ഭങ്ങളിലും സിസേറിയനെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.
  • ഹൈ ബിപി വരുത്തി വയ്ക്കുന്ന മറ്റൊരു അവസ്ഥയാണ് പ്രീ എക്ലാംസിയ. സാധാരണയായി ഗര്‍ഭം ധരിച്ച്  മൂന്നാം മാസത്തിലാണ്ഈ അവസ്ഥ ഉണ്ടാകുവാന്‍ സാധ്യത. പ്രീ എക്ലാംസിയ ഗര്‍ഭിണിയുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുവാന്‍ കാരണമാകുന്നു. ഇത്തരം അവസ്ഥയുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
  • പ്രസവം  സിസേറിയന്‍ വഴിയാണെങ്കില്‍ ഈ സമയത്ത് ഹൈ ബിപിയുള്ള സ്ത്രീകള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നത് അല്‍പം റിസ്‌കായിരിയ്ക്കും.

അതിനാല്‍ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് തന്നെ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഇടയ്ക്കിടെ ബി പി നോക്കുകയും, ഇത് കൂടുതലെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടുകയും ചെയ്യുക.

Authors

Related posts

Top