ആസ്തമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ…

ശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന അതികഠിനമായ ഒരു ശ്വാസകോശ രോഗമാണ് ആസ്ത്മ. ശ്വാസകോശത്തിനുള്ളില്‍ വായുവിന്‍റെ പ്രവാഹത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ അസ്തമ ഉണ്ടാകുവാന്‍ കാരണമാകുന്നു.

ഈ രോഗത്തിന്‍റെ കൃത്യമായ കാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും അലര്‍ജികള്‍, വായു മലിനീകരണം, ശ്വസനേന്ദ്രിയങ്ങങ്ങളില്‍ ബാധിക്കുന്ന ഇന്‍ഫെക്ഷനുകള്‍, വികാരവിക്ഷോഭങ്ങള്‍, കാലാവസ്ഥാമാറ്റങ്ങള്‍, ചില മരുന്നുകള്‍ കഴിക്കുന്നത്, തുടങ്ങിയ കാരണങ്ങളാല്‍ ഈ അവസ്ഥ രൂക്ഷമായേക്കാം.  ചുമ, തുമ്മല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ച് ഇറുങ്ങുന്ന അവസ്ഥ എന്നിവ സാധാരണയായി അനുഭവപ്പെടാറുള്ള ബുദ്ധിമുട്ടുകളാണ്.

Man about to use asthma inhaler

ആസ്തമയ്ക്ക് പരിഹാരമേകുന്ന പല ചികിത്സകളും ഇന്ന് ലഭ്യമാണ്. അതുപോലെ നാച്യുറലായ ചില പരിഹാരങ്ങളും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ഒരു പരിധി വരെ ആശ്വാസം നല്‍കും.

ആസ്തമയില്‍ നിന്ന് ഒരു പരിധി വരെ രക്ഷ നേടാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളെ ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നു. ഇതോടൊപ്പം നിങ്ങളുടെ ഡോക്ടറെ കാണുകയും ചികിത്സ നേടുകയും ചെയ്യുക.

1. ഇഞ്ചിginger_benefits

ആസ്ത്മ പോലെയുള്ള പലവിധ രോഗങ്ങള്‍ക്കും ഒരു ഉത്തമ പ്രതിവിധിയാണ് ഇഞ്ചി. സ്വാസോച്ച്വാസ തടസ്സങ്ങളെ ഒരു പരിധി വരെ തടയുവാന്‍ ഇത് വളരെയധികം സഹായിക്കുമെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇതുമാത്രമല്ല ആസ്ത്മയ്ക്കുള്ള ചില  മരുന്നുകള്‍ കഴിക്കുന്നതിലൂടെ മസിലുകള്‍ക്ക് അനുഭവപ്പെടുന്ന മുറുക്കം തടയുവാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും.

  • ഇഞ്ചി നീര്, മാതളനാരങ്ങ നീര്, തേന്‍ എന്നിവ തുല്യമായ അളവില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു ടേബിള്‍സ്പൂണ്‍ വീതം ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുക.
  • ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പേ ഒരു ഇഞ്ചിയുടെ നീരെടുത്ത് അര ഗ്ലാസ് വെള്ളത്തില്‍ കലക്കി ഈ മിശ്രിതം ഒരു ടേബിള്‍സ്പൂണ്‍ വീതം കഴിക്കുക.

2. വെളുത്തുള്ളിgarlic-with-parsley-leaves

ആസ്ത്മയുടെ ആദ്യഘട്ടത്തില്‍ ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം നല്‍കുവാന്‍ വെളുത്തുള്ളിക്ക് കഴിയും.

  • രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലികള്‍  മുക്കാല്‍ കപ്പ് പാലില്‍ തിളപ്പിക്കുക. ഇത് തണുത്ത് കഴിയുമ്പോള്‍ കുടിക്കാം.

3. തേന്‍:2014-01-26-GoldenAmberHoneyEarthDrReeseHalter

ആസ്തമയ്ക്ക് ഏറ്റവും പുരാതനമായ ഒരു പരിഹാരമാണ് തേന്‍.

  • ഒരു ടീസ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്‌ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇങ്ങനെ ദിവസത്തില്‍ മൂന്നു തവണയെങ്കിലും കുടിക്കുക.
  • ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിയ്ക്കൊപ്പം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ഇത് നല്ല ഉറക്കത്തിനും സഹായിക്കും.

4. കാപ്പി:download

കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഒരു ബ്രോങ്കോടയലേറ്റര്‍ (bronchodilator) ആയി പ്രവര്‍ത്തിച്ച് ആസ്ത്മ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയുവാന്‍ സഹായിക്കും.  ശ്വസന നാളിയിലെ തടസ്സങ്ങളെ ഒഴിവാക്കി സുഗമായി ശ്വസിക്കുവാനും ഇതുവഴി ശ്വാസം മുട്ടില്‍ നിന്നും ആശ്വാസം പകരുവാനും ചൂട് കാപ്പി സഹായിക്കുന്നു. കാപ്പി സ്ട്രോങ്ങായാല്‍ ഗുണവും അത്രമാത്രം ലഭിക്കും.

പക്ഷെ ഒരു ദിവസം മൂന്നില്‍ കൂടുതല്‍ കാപ്പി കുടിക്കരുത്. നിങ്ങള്‍ക്ക് കാപ്പി ഇഷ്ടമല്ലെങ്കില്‍ പകരം കട്ടന്‍ ചായ കുടിക്കുക.

5. കടുക് എണ്ണ:Health-Benefits-of-Mustard-Oil

ശ്വാസം മുട്ട് അനുഭവിക്കുമ്പോള്‍ കടുകെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് സ്വാസ തടസ്സം മാറികിട്ടാന്‍ സഹായിക്കും.

  • കര്‍പ്പൂരത്തിനൊപ്പം കടുകെണ്ണ ചൂടാക്കുക. ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. ഇത് ഇളം ചൂടില്‍ തന്നെ നെഞ്ചത്തും കഴുത്തിന്‍റെ പിന്‍വശത്തും പുരട്ടി മസ്സാജ് ചെയ്യുക. ശ്വാസം മുട്ടിന്‍റെ  ലക്ഷണം മാറുന്നതുവരെ ഇത് തുടരുക.

6. യൂക്കാലിപ്റ്റസ് എണ്ണ:

Eucalyptus-oilശുദ്ധമായ യൂക്കാലിപ്റ്റസ് എണ്ണ ആസ്ത്മാ ലക്ഷണങ്ങളില്‍ നിന്നുമുള്ള ഉത്തമ പ്രതിവിധിയാണ്.

  • ഒരു പേപ്പര്‍ ടൌവ്വലില്‍ കുറച്ച് തുള്ളി യൂക്കാലിപ്റ്റസ് ഇട്ട് ഇതിന്‍റെ മണം ശ്വസിക്കാം. ഉറങ്ങുവാന്‍ കിടക്കാന്‍ നേരം ഇത് നെറ്റിയില്‍ വെച്ച് കിടക്കുക.
  • രണ്ട്- മൂന്ന് തുള്ളി യൂക്കാലിപ്റ്റസ് എണ്ണ തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ട ശേഷം, അതില്‍ നിന്നുമുള്ള ആവി നന്നായി ശ്വസിക്കുക.

അധിക ടിപ്സുകള്‍:

  • നിങ്ങള്‍ക്ക് ആസ്ത്മ ഉണ്ടാകുവാന്‍ കാരണമായേക്കാവുന്ന കാര്യങ്ങളെ തിരിച്ചറിയുകയും അവയില്‍ നിന്നും കഴിവതും അകലം പാലിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഇഞ്ചി, മഞ്ഞള്‍, റോസ്മേരി, സേജ്, എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങളും സ്പൈസസുകളും ഭക്ഷണത്തില്‍ ചേര്‍ക്കുക.
Authors
Top