സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമോ?

ഈ കാലഘട്ടത്തില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം  വളരെ കൂടുതലാണ്. തിരക്ക് പിടിച്ച ജീവിത ശൈലി ഉള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് സാനിറ്ററി

നാപ്കിനുകള്‍ എപ്പോഴും ഏറെ ഗുണപ്രദമാണ്. അതിനാല്‍ തന്നെ ഇന്ന് പലതരത്തിലും ബ്രാന്‍ഡിലുമുള്ള സാനിറ്ററി നാപ്കിനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവ കൂടുതലായി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പലരും അക്ജ്ഞരാണ്.

സാനിറ്റി നാപ്കിനുകള്‍ നൂറു ശതമാനം വൃത്തി വാഗ്ദാനം ചെയ്യുമ്പോഴും ഇതു മൂലം പല  ദോഷങ്ങളും  ഉണ്ടാകുന്നു എന്നതാണ് വാസ്തവം.

440329-st

സാനിറ്ററി നാപ്കിന്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ലിക്വിഡ് ജെല്ലാക്കി മാറ്റി ദീര്‍ഘനേരം ഉപയോഗിയ്ക്കാമെന്നവകാശപ്പെട്ട് അള്‍ട്രാ നാപ്കിനുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ഇവ ദീര്‍ഘനേരം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നു, എന്നാല്‍ ഇതിന്‍റെ അമിത ഉപയോഗം  ബ്ലാഡര്‍, യൂട്രസ് ക്യാന്‍സറുകള്‍ക്ക് വഴിയൊരുക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ആര്‍ത്തവരക്തത്തിന്‍റെ ദുര്‍ഗന്ധമകറ്റുമെന്നവകാശപ്പെട്ട് സുഗന്ധമുള്ള നാപ്കിനുകള്‍ വരുന്നുണ്ട്. ഇവയില്‍ പോളിഎഥിലീന്‍, പോളിപ്രൊപൈലീന്‍ തുടങ്ങിയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വന്ധ്യത, ക്യാന്‍സര്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വഴിയൊരുക്കും.

ചില നാപ്കിനുകള്‍ നല്ലപോലെ വെളുത്തു വൃത്തിയായിരിയ്ക്കും. ഇവ ഇതേ രീതിയിലാക്കാന്‍ ഉപയോഗിയ്ക്കുന്നത് ക്ലോറിന്‍ ഗ്യാസാണ്. ഇത് ഡയോക്‌സിനുകള്‍ ശരീരത്തിലാകാന്‍ വഴിയൊരുക്കുന്നു.

npkin

ഡയോക്‌സിനുകള്‍ കോശങ്ങളില്‍ ശേഖരിക്കപ്പെട്ട് സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവയങ്ങളില്‍ ശേഖരിയ്ക്കപ്പെടുന്നു. ഡയോക്‌സിനുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാര്‍സിനോജനുകളാണ്.

നാപ്കിനുകള്‍ നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, സിന്തെറ്റിക് വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നു. ഇവ ബാക്ടീരിയല്‍ അണുബാധകള്‍ക്ക് കാരണമാകും.

ഇത്തരം പ്ലാസ്റ്റിക്, സിന്തെറ്റിക് വസ്തുക്കള്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാക്കും. ഇവയിലെ നാരുകള്‍ ശരീരത്തില്‍ തന്നെ പറ്റിയിരിയ്ക്കുന്നതു വഴിയാണ് ഇതുണ്ടാകുന്നത്.

vagina-health

നാപികിനുകള്‍ ഉപയോഗിയ്ക്കാനുണ്ടാക്കുന്ന പഞ്ഞി കീടനാശിനികളും കെമിക്കലുകളും മറ്റും തളിച്ചു വരുന്നവയാണ്. ഇത് വ്ന്ധ്യതയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകളും മെന്‍സ്ട്രല്‍ കപ്പുകളും ഉപയോഗിയ്ക്കുന്നതാണ് സുരക്ഷിതമായ വഴി.

Authors
Top