ചില കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്ന കാര്യങ്ങള്‍ പോലും പെട്ടെന്ന് മറന്നുപോകും. മുതിര്‍ന്ന ആളുകളിലും ഇങ്ങനെ ഒരു പ്രശ്നമുണ്ട്. ഇന്ന് നടക്കുന്ന കാര്യങ്ങള്‍ പിന്നീട് ഒരു തരി ഓര്‍മപോലും ഉണ്ടാവില്ല. എങ്കില്‍, പുതിയ പഠനങ്ങള്‍ പ്രകാരം ഓടിയാല്‍ ഓര്‍മശക്തി കൂട്ടാന്‍ കഴിയുമെന്നാണ് പറയുന്നത്.
ഈയിടെ അമേരിക്കയില്‍ നടത്തിയ ഒരു പഠനം അനുസരിച്ച്, കുട്ടികള്‍ കമ്പ്യൂട്ടറിന്‍റെയോ വീഡിയോ ഗെയിംസിന്‍റെയോ മുന്നിലിരിക്കാതെ ഓട്ടം പോലുള്ള ചെറിയ വ്യായാമങ്ങള്‍ പരിശീലിക്കണം. അതുവഴി അവര്‍ക്ക് കൂടുതല്‍ ഉന്മേഷവും ഓര്‍മശക്തിയും ലഭിക്കും.ഇത് മുതിര്‍ന്നവര്‍ക്കും വളരെ ഫലപ്രധമാണ്.