കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പ് നിറം കളയാം

മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് മിക്കവര്‍ക്കും കഴുത്തിനും കൈമുട്ടിനും അല്‍പ്പം കറുപ്പ് നിറം കൂടുതലായിരിക്കും. നമ്മുടെ സൗന്ദര്യത്തെ മോശമായി ബാധിക്കുന്ന ഈ അവസ്ഥയെ അകറ്റുവാന്‍ ഉതകുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം,

കറ്റാര്‍ വാഴ

ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കുന്നതിനും മുടി തഴച്ചു വളരാനും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. അതുപോലെ കഴുത്തിലേയും കൈ മുട്ടുകളിലേയും കറുപ്പ് നിറം അകറ്റാനും കറ്റാര്‍ വാഴ വളരെ ഫലപ്രദമാണ്. കിടക്കാന്‍ നേരത്ത് കറ്റാര്‍വാഴയുടെ നീര് കൈകളിലേയും കഴുത്തിലേയും കറുത്ത പാടില്‍ പുരട്ടി രാവിലെ കഴുകിക്കളയുക. ഇത് കറുപ്പ് നിറം അകറ്റുവാന്‍ സഹായിക്കും.50783078

പാല്‍

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും പാല്‍ വളരെയേറെ മുന്‍പിലാണ്. ശുദ്ധമായ പാല്‍ കഴുത്തിലും കൈമുട്ടിലും തേയ്ക്കുന്നത് കറുപ്പകറ്റാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

ചര്‍മ്മത്തിന് നിറം നല്‍കാന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ് നാം സാധാരനയായി അടുക്കളയില്‍ ഉപയോഗിക്കുന്ന
ഉരുളക്കിഴങ്ങ്. ജ്യൂസാക്കിയെടുത്ത ഉരുളക്കിഴങ്ങ് കഴുത്തിനു ചുറ്റിലും കൈമുട്ടുകളിലും പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

അല്ലെങ്കില്‍ ഉരുളക്കിഴങ്ങും നാരങ്ങാ നീരും മിക്‌സ് ചെയ്ത് കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.Dark-neck-whitening-creams

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ചിലവ് കുറഞ്ഞ സഹായിയാണ് ബേക്കിംഗ് സോഡ. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റുന്നു. കുറച്ച് ബേ്ക്കിംഗ് സോഡ ഒരു പാത്രത്തില്‍ എടുത്ത് ഇതിലേയ്ക്ക് അല്‍പം വെള്ളമൊഴിച്ച് പേയ്സ്റ്റാക്കി കഴുത്തിലും കൈമുട്ടിലും പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക.

നാരങ്ങ

വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ് നാരങ്ങ. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നാരങ്ങ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ ഡെഡ് സ്കിന്‍ സെല്ലുകളേയും കറുത്ത പാടിനേയും അകറ്റുന്നു. നാരങ്ങ നീര് കൈമുട്ടിലും കഴുത്തിലും പുരട്ടി 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്യുക.

പഞ്ചസാര

കൈമുട്ടിലേയും കഴുത്തിലേയും കറുത്ത നിറത്തിന് മറ്റൊരു പ്രതിവിധിയാണ് പഞ്ചസാര. പഞ്ചസാര ഉപയോഗിച്ച് കഴുത്തില്‍ സ്‌ക്രബ്ബ് ചെയ്യുന്നത് കറുത്ത നിറം മാറുവാന്‍ സഹായിക്കുന്നു

Authors
Top