ആസിഡിറ്റിയെ അകറ്റാന്‍ ചെയ്യേണ്ടത്…

ആസിഡിറ്റി എല്ലാ പ്രായക്കാരെയും ബാധിക്കാവുന്ന ഒരു പൊതുപ്രശ്നമാണ്. വയറ്റില്‍ ഉത്പാദിപ്പിക്കപ്പെടുന്നതും ദഹനപ്രക്രിയയില്‍ സഹായിക്കുന്നതുമായ ആസിഡുകളുടെ അസന്തുലിതാവസ്ഥമൂലം അസഹ്യമായ എരിച്ച് കെട്ടല്‍ ഉണ്ടാകുന്നു. വയറുവേദന, അമിതമായ ഗ്യാസ്, ഓക്കാനം, വായ്നാറ്റം, പുളിച്ച്കെട്ടല്‍, തലകറക്കം, ഏമ്പക്കം തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

അധികം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, വ്യായാമം ചെയ്യാതിരിക്കുക, മദ്യപാനം, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, പുകവലി, സ്‌ട്രെസ്സ് മുതലായവ  ആസിഡിറ്റി ഉണ്ടാകുവാനുള്ള കാരണങ്ങളായി പറയാം. നെഞ്ചെരിച്ചിലും ആസിഡിറ്റി മൂലമുണ്ടാകുന്ന അവസ്ഥയാണ്.

ഈ അവസ്ഥയ്ക്ക് പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെ എളുപ്പം പരിഹാരം ലഭിക്കും. ദിവസവും ഒരു ഗ്ലാസ് ഇളം ചൂട് വെള്ളം കുടിക്കുന്നത് ആസിഡിറ്റിയെ ഒരു പരിധി വരെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും. അതുപോലെ ഈ അവസ്ഥയുള്ള ആളുകള്‍ കഴിവതും എരിവുള്ള ആഹാരങ്ങളും, അച്ചാറുകളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക.

ഈ ലേഖനത്തില്‍ ആസിഡിറ്റിയെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നു:

white_wine_vinegar_16x9വിനാഗിരി:

ദഹനപ്രകൃയയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് വിനാഗിരി. ആസിഡിറ്റിയെ കുറയ്ക്കുവാന്‍ വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള അസെറ്റിക്ക് ആസിഡ് സഹായിക്കും. ആസിഡിറ്റിയില്‍ നിന്നും രക്ഷ നേടുവാന്‍, വയറ്റിലെ ആസിഡുകളെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് കുടിക്കൂ.

800px-Thulasi2തുളസി:

വയറ്റിലെ ഗ്യാസ്, ആസിഡിറ്റി, മനംപിരട്ടല്‍ എന്നിവയില്‍ നിന്നുമെല്ലാം ആശ്വാസം നല്‍കുവാന്‍ തുളസിയുടെ സവിശേഷ ഗുണങ്ങള്‍ക്ക് സാധിക്കും. ദിവസവും കുറച്ച് തുളസിയില ചവച്ചരച്ച് കഴിക്കുക. കൂടെ ഒരു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് ദിവസത്തില്‍ രണ്ടുമൂന്നു തവണ കഴിച്ചാല്‍ ആസിഡിറ്റിയില്‍ നിന്നും വളരെയധികം ആശ്വാസം ലഭിക്കും.

ബട്ടര്‍മില്‍ക്ക്:buttermilk_16x9

ആസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും ഫലപ്രദമായ പരിഹാരമാണ് ബട്ടര്‍മില്‍ക്ക്. ഇതിലടങ്ങിയിട്ടുള്ള ലാക്റ്റിക്ക് ആസിഡ് വയറ്റിലെ ആസിഡുകളെ   സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും. ഒരു നുള്ള് കുരുമുളകുപൊടി ചേര്‍ത്ത ഒരു ഗ്ലാസ് ബട്ടര്‍മില്‍ക്ക് കുടിക്കൂ ആസിഡിറ്റിയില്‍ നിന്നും മോചനം നേടൂ.

bl05-com2-jeera_BL_1227790fജീരകം:

ആസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും ജീരകം വളരെ ഫലപ്രദമാണ്. ആസിഡുകളെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുവാന്‍ ഇതിനു കഴിവുണ്ട്. നല്ല ദഹനത്തിനും, വയറ് വേദനയില്‍ നിന്നും ആസിഡിറ്റിയില്‍ നിന്നും ആശ്വാസം ലഭിക്കുവാന്‍ കുറച്ച് ജീരകം ചവച്ച് കഴിക്കുക.

PO01_Cardamom_jpg_2085851gഏലയ്ക്ക:

ഉമിനീര് കൂടുതലായി ഉത്പാദിപ്പിച്ച് ആസിഡിറ്റിയെ കുറയ്ക്കുവാന്‍ ഏലയ്ക്ക സഹായിക്കും. അതിനാല്‍ ആസിഡിറ്റി ഉള്ള ആളുകള്‍ ദിവസവും 2-3 ഏലയ്ക്ക കഴിക്കുന്നത് ഉത്തമം.

Authors
Top