സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ബ്ലാക്ക്ഹെഡുകള്‍. ഇത് ഏറ്റവും വേഗത്തില്‍ തന്നെ ചികിത്സിച്ച് മാറ്റേണ്ട ഒന്നാണ്. ഇവ ഉള്ള ഭാഗത്ത് രോമങ്ങള്‍ കിളിര്‍ത്ത് കഴിയുമ്പോള്‍ ചിലപ്പോള്‍ വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്.
ബ്ലാക്ക്ഹെഡുകള്‍ കുറേകാലമായി നിങ്ങളുടെ ചര്‍മ്മത്തിലെ ഒരു പ്രശ്നമാണെങ്കില്‍, താഴെ തന്നിരിക്കുന്ന വേദനയില്ലാത്ത ചില ചികിത്സാ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത് ഗുണം ചെയ്തേക്കാം. തക്കാളിയുടെയോ ഉരുളന്‍കിഴങ്ങിന്‍റെയോ ജ്യൂസ് തേക്കുന്നത് ഇതിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ്. ഇവ തേച്ച് കഴിഞ്ഞു നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്ക്ഹെഡുകള്‍ നീക്കം ചെയ്യുവാന്‍ സാധിക്കും.
ശേഷം പനിനീര്‍ ഉപയോഗിച്ച് ആ ഭാഗം മസ്സാജ് ചെയ്യുക. ഇത് പാടുകളെ നീക്കം ചെയ്യുവാന്‍ സഹായിക്കും. മൂക്കില്‍ നിന്നും ബ്ലാക്ക്ഹെഡുകളെ നീക്കം ചെയ്യുവാന്‍ ബേക്കിംഗ് സോഡയും തക്കാളി ജ്യൂസും ചേര്‍ത്തത് മുഖത്ത് പുരട്ടുന്നത് വളരെ ഫലപ്രദമാണ്.
വേദനയില്ലാതെ ബ്ലാക്ക്ഹെഡുകള്‍ നീക്കം ചെയ്യുവാന്‍ ചില മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നു:
തക്കാളി ജ്യൂസ്:
വേദന ഒട്ടുമില്ലാതെ തന്നെ ബ്ലാക്ക്ഹെഡുകള്‍കളെ നീക്കം ചെയ്യാനുള്ള ഒരുത്തമ പ്രതിവിധിയാണ് തക്കാളി ജ്യൂസ്. ബ്ലാക്ക്ഹെഡുകളില്‍ നിന്നുമുള്ള മോചനത്തിനായി ആന്‍റിസെപ്റ്റിക്ക് ഗുണങ്ങളുള്ള ഇത് ദിവസേന ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് മുഖത്ത് പുരട്ടുക.
ഉരുളന്‍കിഴങ്ങ് ജ്യൂസ്:
ബ്ലീച്ചിങ്ങിനും, ക്ലെന്‍സിങ്ങിനും ഏറ്റവും ഉത്തമവും പ്രകൃതിദത്തവുമായ ഒരു മാര്‍ഗ്ഗമാണ് ഉരുളന്‍കിഴങ്ങ്. ഒരു ചെറിയ ഉരുളന്‍കിഴങ്ങ് രണ്ടായി മുറിക്കുക. ഇതുപയോഗിച്ച് ബ്ലാക്ക്ഹെഡ് ഉള്ള ഭാഗത്ത് മുകള്‍ ഭാഗത്തോട്ട് മസ്സാജ് ചെയ്യുക. 10 മിനിറ്റ് നേരം ഇത് തുടര്‍ച്ചയായി ചെയ്യുക.
പഞ്ചസാര സ്ക്രബ്:
ഒരു പാത്രത്തില്‍ 3 ടീസ്പൂണ്‍ പഞ്ചസാര എടുക്കുക. ഇതിലേയ്ക്ക് രണ്ട് തുള്ളി പനിനീര്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ബ്ലാക്ക്ഹെഡ് ഉള്ള ഭാഗത്ത് ഇത് പുരട്ടി മുകള്‍ ഭാഗത്തോട്ട് മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ആവര്‍ത്തിക്കുക.
ബേക്കിംഗ് സോഡ:
ഒരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് ചര്‍മത്തില്‍ പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് നീക്കം ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.
നാരങ്ങ നീര്‍:
ചര്‍മ്മത്തിന്‍റെ കാന്തി വര്‍ദ്ധിപ്പിക്കുവാനും, പാടുകളെ നീക്കം ചെയ്യുവാനും ബ്ലാക്ക് ഹെഡുകളെ നീക്കം ചെയ്യുവാനും നാരങ്ങ നീര്‍ സഹായിക്കുന്നു. ഇതുപയോഗിച്ച് മുഖം മസ്സാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള അമ്ലം ബ്ലാക്ക് ഹെഡുകളെ നീക്കം ചെയ്യുവാനും മുഖം വൃത്തിയാക്കുവാനും സഹായിക്കുന്നു.
തേന്‍:
നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാനുള്ള കഴിവ് തേനിനുണ്ട്. ഒരു ടീസ്പൂണ്‍ നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് ബ്ലാക്ക്ഹെഡില്‍ പുരട്ടുക. ശേഷം അവിടം മുകളിലോട്ട് മസ്സാജ് ചെയ്യുക.
കറ്റാര്‍വാഴ:
ചര്‍മ്മത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള ഒരു നല്ല പരിഹാരമാണ് കറ്റാര്‍വാഴ. ഇതിലെ ജെല്‍ ബ്ലാക്ക്ഹെഡില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ശേഷം വെള്ളം ഉപയോഗിക്കാതെ പൊളിച്ച് കളയുക. ഇത് ദിവസേന രണ്ടുതവണയെങ്കിലും ചെയ്യുക.