വ്യക്തിത്വ വികസനം വഴി ജീവിതം സന്തോഷപൂര്‍ണമാക്കാം…

മനസ്സില്‍ സന്തോഷമുണ്ടെങ്കില്‍ നാം ചെയ്യുന്നതെല്ലാം സന്തോഷത്തോടെ ആയിരിക്കും. സാഹചര്യത്തിനൊത്ത്‌ പ്രവര്‍ത്തിച്ചുവെങ്കില്‍ പലപ്പോഴും ജീവിതത്തില്‍ പല പ്രതിസന്ധികളെയും നമുക്ക് ധൈര്യമായി നേരിടാനാകും. ഇതിനു വ്യക്തിത്വ വികസനം അനിവാര്യമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം അയാള്‍ക്ക് ജീവിതത്തോടുള്ള സമീപനത്തെ സ്പഷ്ടമാക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ നിങ്ങളുടെ ജീവിതം സുന്ദരമാക്കുവാന്‍ ചില മാര്‍ഗങ്ങള്‍ ചുവടെ: happy_girl_with_ballons_wallpaper_backgrounds

  • ആത്മവിശ്വാസം വളര്‍ത്തുക: ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏതു കൊടുമുടിയും താണ്ടാന്‍ കഴിയും. ഇന്നത്തെ മത്സരസ്വഭാവമുള്ള ലോകത്ത് നിങ്ങളുടെ കഴിവുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ പൂര്‍ണ വിശ്വാസം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
  • ഒരു ടീമായി ജോലി ചെയ്യുക: സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ എപ്പോഴും മറ്റുള്ളവരുടെ ഒപ്പം ടീം ആയി ജോലി ചെയ്യുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ഇഷ്ടപെടാത്ത അഭിപ്രായങ്ങള്‍ എളിമയോടെ അവരെ പറഞ്ഞുമനസ്സിലാക്കുവാനും സാധിക്കണം.
  •  ഉദാസീനത നല്ലതല്ല: കുറെയധികം സാധ്യതകളെ കുറിച്ച് ആലോചിച്ച് സമയം കളയുന്നത് നല്ലതല്ല. ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് ചെയ്യാന്‍ ഇത് തടസ്സമാകും. അതിനാല്‍ ഇപ്പോഴുള്ള അവസ്ഥയ്ക്ക് പ്രാധാന്യം നല്‍കി കാര്യങ്ങള്‍ ചെയ്യുക.
  • 911084-bigthumbnailരാവിലെ നേരത്തെ എഴുന്നേല്‍ക്കുക: എല്ലാ ദിവസവും നേരത്തെ എഴുന്നേല്‍ക്കണം. ഫിറ്റ്‌നസ്സിനും നല്ല ആരോഗ്യത്തിനും പ്രാധാന്യം നല്‍കുക. രാവിലെകളില്‍ ആരോഗ്യപൂര്‍ണ്ണമായ ആഹാരം കഴിക്കുക. ഇതെല്ലം ദിവസം മുഴുവന്‍ നിങ്ങളെ ആക്ടീവായി നിലനിര്‍ത്തുന്നു.
  • എല്ലാത്തിലും മുന്‍കൈയെടുക്കുക: നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യതയോടെ മുന്‍കൈയെടുത്ത് ഉത്തരവാദിത്വത്തോടുകൂടി ചെയ്യാന്‍ ശീലിക്കുക. ഭാവിയില്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്നും അതെങ്ങനെ നടത്തിയെടുക്കനമെന്നും ചിന്തിക്കുന്നവരാകണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നവരാകണം.
  • പഴയ കാര്യങ്ങളെ പറ്റി ആലോചിച്ചിരിക്കരുത്: നിങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് സമയം നഷ്ടപെടുത്തരുത്. സന്തോഷമുണ്ടാകാന്‍ കഴിഞ്ഞു പോയ കാര്യങ്ങളെ മുഴുവനായും മറക്കുന്നതാണ് ശുഭം.
  • പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുവാന്‍ അറിയണം: ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു പ്രതിസന്ധിഘട്ടം ഉണ്ടാകാം. ഇതിനെ തരണം ചെയ്യാന്‍ അറിയുക വളരെ അത്യാവശ്യമാണ്. ഏതു പ്രതിസന്ധിയെയും സധൈര്യം നേരിടാനാകണം. ഇത് നിങ്ങളെ ജീവിത വിജയം നേടാന്‍ സഹായിക്കുന്നു.
  • c90ce63a6fac1e7f5503ef6dd5ad7467വായന: പുതിയ അറിവുകള്‍ നേടാനും സങ്കല്‍പ്പങ്ങള്‍ വിരിയാനും  വായന നമ്മെ സഹായിക്കുന്നു. വ്യക്തിത്വ വികസനത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് വായനാശീലം.
  • സ്ട്രെസ്സ് കുറയ്ക്കാം: നമ്മുടെ ജീവിതത്തില്‍ വില്ലനായി ഇപ്പോഴും കടന്നു വരുന്ന ഒന്നാണ് സ്ട്രെസ്സ്. ഇത് കാരണം മനസ്സ് അസ്വസ്ഥമാകുന്നു. പരിഹാരമായി സ്ട്രെസ്സ് ഫ്രീ യോഗ, നടത്തം, പാട്ട് കേള്‍ക്കല്‍, നൃത്തം എന്നിവ ജീവിതത്തിന്‍റെ ഭാഗമാക്കാം. എന്തും മനസ്സ് ശാന്തമാക്കിയതിനു ശേഷം ചെയ്യുക.
  • നല്ല തീരുമാനങ്ങളെടുക്കുക: നന്നായി ആലോചിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രം ഓരോ തീരുമാനവും എടുക്കുക. നിങ്ങളുടെ ജീവിത ഗതിയും ഭാവിയും അതില്‍ നിഷിപ്തമാണ്. എടുത്തു ചാടി ഒരു തീരുമാനവും എടുക്കരുത്.
  • വിശ്വാസങ്ങളെ തരണം ചെയ്യുക: ചില വിശ്വാസങ്ങള്‍ നാം എന്നും ശരിയാണെന്നു കരുതി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അത് നമ്മുടെ കഴിവുകളെ ചിറകു വിടര്‍ത്താന്‍ അനുവദിക്കാതെ കുരുക്കിലാക്കും. പുതിയ കാര്യങ്ങളെ പരീക്ഷിക്കാന്‍ ഇത്തരം വിശ്വാസങ്ങളെ തരണം ചെയ്യണം.

ജീവിതത്തില്‍ എന്ത് കാര്യം ചെയ്യുമ്പോഴും അതില്‍ ഉറച്ച വിശ്വാസവും ഉണ്ടാകണം. ഓര്‍ക്കുക ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കേണ്ട ഒന്നാണ്.

 

 

Authors
Top