ഗര്‍ഭസ്ഥശിശു ചവിട്ടുന്നതിന്‍റെ കാരണങ്ങള്‍

ഗര്‍ഭം ധരിച്ചതിന് ശേഷം നാലഞ്ചു മാസങ്ങളാകുമ്പോള്‍ തന്നെ അമ്മയ്ക്ക് കുഞ്ഞിന്‍റെ ചലനങ്ങള്‍ അറിയുവാന്‍ സാധിക്കും. കുഞ്ഞിന്‍റെ ചവിട്ടുകളായി പൊതുവേ പറയുന്ന ഈ ചലനങ്ങള്‍ വയറ്റിലെ ജീവന്‍റെ തുടിപ്പ് അറിയുന്നതിന് അമ്മയെ സഹായിക്കുന്ന ഒരു ഘടകം കൂടിയാണ്.

എന്നാല്‍ പലപ്പോഴും കുഞ്ഞിന്‍റെ ഇത്തരം ചലനങ്ങള്‍ക്കും ചവിട്ടലുകള്‍ക്കും പല കാരണങ്ങള്‍ ഉണ്ടാകും.

വയറ്റിലെ കുഞ്ഞിന്‍റെ ചവിട്ടു കൂടിയാല്‍:

കുഞ്ഞിന്‍റെ വളര്‍ച്ച ശരിയായ രീതിയിലാണെന്നും, കുഞ്ഞ്‌ ഊര്‍ജസ്വലനാണെന്നതിന്‍റെയും തെളിവാണിത്‌.

പുറത്തു വലിയ ശബ്ദങ്ങള്‍:

അമ്മ കേള്‍ക്കുന്ന ശബ്ദങ്ങളോടും ഒച്ചപ്പാടുകളോടും വയറ്റിനകത്തെ കുഞ്ഞ് പ്രതികരിക്കും. പെട്ടന്നുള്ള ശബ്ദങ്ങളാണെങ്കില്‍ വയറ്റില്‍ അതുപോലെ പെട്ടന്നുള്ള ചലനങ്ങളും ഉണ്ടാകും.

Is-it-Safe-to-Drink-Green-Tea-During-Pregnancy1

കുഞ്ഞിന്‍റെ അനക്കം കൂടുതല്‍ അറിയാം:
ഭക്ഷണശേഷം കുഞ്ഞിന്‍റെ അനക്കം കൂടുതല്‍ വ്യക്തമായി അറിയുവാന്‍ സാധിക്കും. ഭക്ഷണം നല്‍കുന്ന പ്രസരിപ്പാണ് ഇതിനു കാരണം.

അനക്കം കുറയുന്നത്:

കുഞ്ഞിന്‍റെ അനക്കം കുറയുന്നത്‌ കുഞ്ഞിന്‍റെ വളര്‍ച്ച കുറവാണെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.

അമ്മ ഇടതുവശം തിരിഞ്ഞു കിടക്കുമ്പോള്‍:

അമ്മ ഇടതുവശം തിരിഞ്ഞു കിടക്കുമ്പോഴും കുഞ്ഞിന്‍റെ അനക്കവും, ചവിട്ടും നന്നായി അറിയുവാന്‍ സാധിക്കും. കാരണം ഇടതുവശം ചരിഞ്ഞു കിടക്കുമ്പോള്‍ കുഞ്ഞിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ഇത്‌ കുഞ്ഞിന്‌ കൂടുതല്‍ ഊര്‍ജം നല്‍കും.

അനക്കവും, ചവിട്ടും

36 ആഴ്‌ചകള്‍ കഴിയുമ്പോള്‍ കുഞ്ഞിന്‍റെ ചലനം അല്‍പം കുറഞ്ഞാലും ആശങ്കപ്പെടാനില്ല.

Authors
Top