സെര്‍വിക്കല്‍ സ്പോണ്ടിലോസിസിന് വീട്ടില്‍ തന്നെ പരിഹാരം

കഴുത്തിലുണ്ടാകുന്ന ആര്‍ത്രൈറ്റിസ് അഥവാ സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് (Cervical Spondylosis) കഴുത്തിന്‍റെ ഭാഗത്തുള്ള നട്ടെല്ലില്‍ ബാധിക്കുന്ന ഒരുതരം വാതരോഗമാണ്. ഇത് വയസ്സാകുംതോറും കണ്ട് തുടങ്ങുന്ന ഒരു രോഗമാണെങ്കിലും ഇപ്പോഴത്തെ ജീവിതശൈലികള്‍ കാരണം യുവാക്കളിലും ഈ അവസ്ഥ സാധാരണമാകുകയാണ്.

ദീര്‍ഘനേരം കംപ്യൂട്ടറിന് മുന്‍പില്‍ ചിലവിടുന്ന ഇന്നത്തെ ജീവിതശൈലി കാരണം കഴുത്തിന് പിന്നിലെ സ്പൈനല്‍ ഡിസ്ക്കില്‍ തേയ്മാനം ഉണ്ടാകുന്നു. ഇതുമൂലം കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളില്‍ വേദനയും, മുറുക്കവും അനുഭവപ്പെടുന്നു. ചിലപ്പോഴെല്ലാം വേദനയും പ്രയാസവും വളരെ രൂക്ഷമായ അവസ്ഥ കൈവരിച്ചേക്കാം.images

ഈ അവസ്ഥ മൂലം ചലനം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതിനാല്‍ കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളില്‍ വേദന, മുറുക്കം, മസില്‍ വീക്കം, എന്നിവ ഉണ്ടാകുന്നെങ്കില്‍ അതിനെ അവഗണിക്കരുത്.

ഈ അവസ്ഥ രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കഴുത്തില്‍ ഉണ്ടാകുന്ന വാതരോഗത്തെ പ്രതിരോധിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളെ ഇവിടെ ഉള്‍പ്പെടുത്തുന്നു. ഇവ നിങ്ങളുടെ അവസ്ഥയ്ക്ക് എത്രമാത്രം ഫലപ്രദമാകും എന്നതിനെക്കുറിച്ച് ഒരു വിദഗ്ദ്ധനായ ഡോക്ടറോട്‌ ചോദിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.

  1. ചൂടും തണുപ്പും പിടിക്കുക:

വേദനയില്‍ നിന്നും  പുകച്ചിലില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒരു മാര്‍ഗ്ഗമാണ് ഇത്. വേദനയുള്ള ഭാഗത്ത് ചൂടും തണുപ്പും ഇടയ്ക്കിടെ വയ്ക്കുന്നത് സുഗമമായ രക്തപ്രവാഹത്തിനും വേദന ശമിക്കുവാനും സഹായിക്കുന്നു.

  1. വെളുത്തുള്ളി:

കഴുത്തിന്‍റെ പിന്‍വശത്തുണ്ടാകുന്ന വേദനയ്ക്ക് വെളുത്തുള്ളി പ്രയോഗം ഏറെ ഗുണം ചെയ്യും. വേദനയ്ക്കും പുകച്ചിലിനും ഇത് വളരെ ഫലപ്രദമാണ്.

  1. വ്യായാമം:

നിത്യേന വ്യായാമം ചെയ്യാതിരിക്കുന്നതും കഴുത്തിന് പിന്നിലെ വേദനയ്ക്കും മുറുക്കത്തിനും ഒരു കാരണമാണ്. ദീര്‍ഘനേരം കംപ്യൂട്ടറിന് മുന്‍പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കഴുത്ത്, തോള്‍, എന്നിവിടങ്ങളില്‍ മുറുക്കവും മസിലുകളില്‍ വീക്കവും അനുഭവപ്പെടും. അതിനാല്‍ ചിട്ടയായ വ്യായാമം ശീലമാക്കുക.<img class="aligncenter wp-image-2853" src="https://wellnesskerala.com/wp-content/uploads/2016/07/Nerve-Compression.jpg" alt="Nerve-Compression" width="498" height="307" srcset="https://wellnesskerala.com/wp-content/uploads/2016/07/Nerve-Compression diovan blood pressure.jpg 650w, https://wellnesskerala.com/wp-content/uploads/2016/07/Nerve-Compression-211×130.jpg 211w, https://wellnesskerala.com/wp-content/uploads/2016/07/Nerve-Compression-585×360.jpg 585w” sizes=”(max-width: 498px) 100vw, 498px” />

  1. ആരിവേപ്പ്:

ആരിവേപ്പിന്‍ പൊടി വെള്ളത്തില്‍ തിളപ്പിച്ച് കഴുത്തിലും തോളിലും നട്ടെല്ലിലും മസ്സാജ് ചെയ്യുക. ഇത് ദിവസേന ആവര്‍ത്തിക്കുന്നതിലൂടെ വേദനയ്ക്കും പ്രയാസത്തിനും ഒരു പരിധി വരെ ആശ്വാസം ലഭിക്കും.

  1. ഇഞ്ചി:

സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് മൂലം അനുഭവപ്പെടുന്ന കടുത്ത വേദനയ്ക്ക് വീട്ടില്‍ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ, ചായയുടെ രൂപത്തില്‍ കുടിക്കുകയോ, അല്ലെങ്കില്‍ ഇതിന്‍റെ എണ്ണ വേദന അനുഭവപ്പെടുന്ന ഇടങ്ങളില്‍ പുരട്ടുകയോ ചെയ്യാം. എന്നാല്‍ ഇതിന്‍റെ അളവ് വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

  1. ആപ്പിള്‍ സിഡാര്‍ വിനേഗര്‍:

അസഹ്യമായ കഴുത്ത് വേദനയ്ക്ക് ആശ്വാസമേകുവാന്‍ ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് സാധിക്കും. ആപ്പിള്‍ സിഡാര്‍ വിനേഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പ്പം ചേര്‍ത്ത് കുടിക്കുന്നത് സന്ധി സംബന്ധമായ വേദനകള്‍ക്കും ഏറെ ഫലം ചെയ്യും.

 

Authors
Top