പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം?

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്‍റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്. പ്രസവ ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്.

പ്രസവം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നില്‍ക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തില്‍ സൃഷ്ടിക്കുക. പ്രസവശേഷം കുറച്ചുനാളേക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറയുന്നതിനുള്ള കാരണങ്ങളെന്താണെന്നും പ്രസവശേഷം യോനീഭിത്തിയിലെ പേശികളെ ബലപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രസവശേഷമുളള ലൈംഗികതയെ കുറിച്ച്‌ ദമ്പതികള്‍ക്കിടയില്‍ പലപ്പോഴും ആശയകുഴപ്പം ഉണ്ടാകാറുണ്ട്. പേടി കൊണ്ടും ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടും ലൈംഗികതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവരാണ് ഭൂരിഭാഗം ദമ്പതികളും. എന്നാല്‍ ദമ്പതികളുടെ ഈ സംശയത്തിനു മറുപടി നല്‍കുകയാണ് ഡോ. വീണ ജെ.എസ്. ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന് യോനിസ്രവം നിലയ്ക്കുന്നതു വരെ കാത്തിരിക്കണമെന്ന് ഡോക്ടര്‍ പറയുന്നു.

Sex after child birth/abortion/D&CWait until your secretions clear up. Else it will result in serious infections and…

Posted by Veena JS on Monday, April 2, 2018

Authors

Related posts

Top