സൈനസ് സര്‍ജ്ജറി നിസ്സാരമാക്കേണ്ട…

Dr.Georgeകേരളത്തിലെ പ്രമുഖ സൈനസ് സര്‍ജ്ജനും നിരവധി അന്താരാഷ്‌ട്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതും കൊച്ചിയിലെ “G V നോസ് ക്ലിനിക്ക്” ഡയറക്ടറുമായ ഡോക്ടര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്‌സൈനസൈറ്റിസ് സര്‍ജറിയിലെ പുത്തന്‍ അറിവുകളെയും സാങ്കേതികതയും കുറിച്ച് Wellness Kerala യുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു.

  • എന്താണ് സൈനസൈറ്റിസ്? ഇതിനെപ്പോഴാണ് ഓപറേഷന്‍ വേണ്ടിവരുന്നത്?

നാസാരന്ത്രങ്ങളുടെ പുറകിലായി മൂക്കിനിരുവശവും കാണപ്പെടുന്ന ഭാഗത്തിനെ സൈനസ് എന്ന് വിളിക്കുന്നു. ഇത് വായു നിറഞ്ഞ നിരവധി അറകളോട് കൂടിയതാണ്. ഇവിടെ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനോ, ഫംഗല്‍ ഇന്‍ഫക്ഷനോ അലര്‍ജികളോ മൂലം പഴുപ്പ് ഉണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ് . സാധാരണയായി മൂക്കൊലിപ്പ്, സൈനസിന് മുകളിലായി വേദന അനുഭവപ്പെടുക, തലവേദന, മൂക്കിനു പിന്‍ഭാഗത്തു നിന്നും കഫം വായില്‍ എത്തുക, തുടങ്ങി വളരെയധികം അസ്വസ്ഥതതകള്‍ ഇത് കാരണം ഉണ്ടാക്കുമെങ്കിലും ഒരു പ്രധാന പ്രശ്നമായി ആദ്യമൊന്നും ഇതിനെ പലരും കണക്കാറില്ല. webmd_composite_image_of_sinusesപക്ഷെ ഇങ്ങനെ ശ്രദ്ധിക്കാതെ ഏറെ നാള്‍ കഴിഞ്ഞ് ഡോക്ടറെ കാണുമ്പോള്‍ പ്രശ്നം ഗുരുതരമായിട്ടുണ്ടാകും. സാധാരണയായി 12 ആഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന സൈനസൈറ്റിസാണ് പ്രശ്നമാകുന്നത്. ഈ അവസ്ഥ മരുന്നുകള്‍ കൊണ്ട് ഭേദമാകാതെവരുമ്പോള്‍ ഓപറേഷന്‍ തന്നെ ചെയ്യേണ്ടിവരുന്നു. സൈനസൈറ്റിസിന് വിജയകരമായി ഓപറേഷനുകള്‍ ഇന്ന് കേരളത്തില്‍ നടക്കുന്നുണ്ട്.

  • സര്‍ജറിയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകള്‍ എന്തെല്ലാമാണ്?

സൈനസ് സര്‍ജറിയില്‍ രണ്ടു രീതികളാണ് പൊതുവേ ഉപയോഗിച്ച് വരുന്നത്. ആദ്യത്തേത് Functional Endoscopic Sinus Surgery(FESS)  എന്ന ഓപറേഷന്‍ രീതിയാണ്. ഇത് സൈനസൈറ്റിസിന് കാരണമായ പഴുപ്പ്, ഫംഗസ്, മൂക്കിലുണ്ടാകുന്ന ദശ( non cancerous polyps) തുടങ്ങിയവ നാസാദ്വാരങ്ങള്‍ തുറന്നു നീക്കം ചെയ്യുന്ന പ്രക്രിയയാണ്. എന്നാല്‍ ഈ സര്‍ജ്ജറികൊണ്ട് അലര്‍ജിക് നേസല്‍ പോളിപോസിസിന് (allergic nasal polyposis) പൂര്‍ണ്ണ ഫലം ഉണ്ടാകണമെന്നില്ല, കാരണം young coupleഈ സര്‍ജ്ജറിക്ക് ശേഷവും ചിലപ്പോള്‍ ഈ അവസ്ഥ വീണ്ടും ഉണ്ടായേക്കാം. അതിനാല്‍ ഇതൊഴിവാക്കുവാന്‍ ഇപ്പോള്‍ ഏറ്റവും ആധുനികമായ ഡ്രാഫ് 3 ( Modified Lothrop procedure) എന്ന പുതിയ രീതിയാണ് ഇന്ന് അവലംബിക്കുന്നത്. ഇന്ത്യയില്‍ ഈ രീതിയില്‍ ഓപറേഷന്‍ നടത്തുന്ന ചുരുക്കം ചില സെന്‍ററുകളില്‍ ഒന്നാണ് ഞങ്ങളുടേത്.

  • ക്ലിനിക്കില്‍ നിന്നും ഡയഗ്നോസ് ചെയ്തവര്‍ക്കായി ഓപറേഷന്‍ സൗകര്യങ്ങളെക്കുറിച്ച് പറയാമോ?

ക്ലിനിക്കില്‍ നിന്നും ഡയഗ്നോസ് ചെയ്തവര്‍ക്ക് സര്‍ജ്ജറി എറണാകുളം ബൈപാസ്സിലെ വിജയലക്ഷ്മി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലാണ് നടത്തപെടുന്നത്.  ഇവിടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയ ഓപറേഷന്‍ തിയേറ്ററാണ് ഒരിക്കിയിട്ടുള്ളത്.

  • ഈ  ഓപറേഷനു ശേഷം വിശ്രമം ആവശ്യമുണ്ടോ?

ഡ്രാഫ് 3 നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു ഓപറേഷനാണ്. ഇതിനു ശേഷം രണ്ടാം ദിവസം തന്നെ ഡിസ്ചാര്‍ജാകുവാന്‍ സാധിക്കും. ഓപറേഷനു ശേഷം കുറഞ്ഞത് 6 ആഴകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണ്ണമായും സുഖം പ്രാപിക്കും.

  • sinus-infection-sinusitis-how-is-sinus-infection-diagnosed-s7a-ent-doctor-examining-patientഓപറേഷനുവേണ്ടി പോകുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ആദ്യം വിദഗ്ദ്ധനായ ഒരു സൈനസ് സര്‍ജ്ജനെ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. പല പ്രശസ്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഇത്തരം ഓപറേഷനുകള്‍ പരിചയസമ്പന്നരല്ലാത്ത ജൂനിയര്‍ ഡോകടര്‍മാരാകും ചെയ്യുക. എന്നാല്‍ വിദഗ്ദ്ധനായ  ഒരു ഡോക്ടറുടെ സേവനത്തിലൂടെ മാത്രമേ കൃത്യമായ ഫലം ലഭ്യമാകുകയുള്ളൂ.

നിങ്ങള്‍ സൈനസ് സര്‍ജ്ജറി ചെയ്യുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഡോക്ടര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്. അപ്പോയിന്‍റ്മെന്‍റുകള്‍ക്ക് 92498 67966 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

CTA button

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

    Your Name (required)

    Your Mobile (required)

    Your Email (required)

    Description

     

    Authors
    Top