നിങ്ങള്‍ക്ക് പെട്ടന്ന് പ്രായം കൂടുന്നതായി തോന്നിത്തുടങ്ങിയോ?

നിങ്ങൾ ദിവസവും കണ്ണാടി നോക്കുമ്പോൾ വേഗം വയ്യസ്സാകുന്നുവെന്നു തോന്നുന്നുണ്ടോ? നിങ്ങളുടെ ജീവിതരീതികളും ഭക്ഷണക്രമങ്ങളുമാകാം ഇതിനു കാരണം. ഈ അവസ്ഥയിൽ മാറ്റം വരേണമെങ്കിൽ നിങ്ങളുടെ ശീലങ്ങളിൽ മാറ്റം വരേണ്ടതുണ്ട്. ആയുസ്സ് കുറയാനുള്ള ചില കാരണങ്ങൾ ചുവടെ:

  • ഒരേ സമയം ഒന്നിൽ  കൂടുതൽ പണികൾ ചെയ്യാതിരിക്കുക: ഇങ്ങനെ ചെയ്യുന്നത് സമയം ലാഭിക്കാമെന്നതും  പണികൾ വേഗത്തിൽ കഴിയുമെന്നതും ശരിയാണ് എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ വളരെയധികം സ്ട്രെസ്സ് അനുഭവിക്കുന്നുണ്ട്. ഇതുകാരണം ശരീരം അസ്ഥിരമായ തന്മാത്രകളെ പുറപ്പെടുവിക്കുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് വേഗത്തിൽ വയസ്സവുന്നതിനു പ്രധാന കാരണം. അതിനാൽ ഒരു സമയം ഒരു കാര്യം മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.
  •  മധുരം അധികം കഴിക്കാതിരിക്കുക:  മധുരം കഴിക്കുന്നതിലൂടെ പല്ല് മാത്രമല്ല ചര്‍മ്മവും കേടാവുന്നു. മധുരം കഴിക്കുമ്പോൾ ഇതിന്‍റെ തന്മാത്രകൾ ശരീരത്തിലെ കോശങ്ങളിലെ പ്രോട്ടീന്‍ ഫൈബറുകളിൽ ഒട്ടിപ്പിടിക്കുന്നു. ഇത് ചർമ്മം നിറം മങ്ങൽ, കണ്ണിനു ചുറ്റും കറുത്ത പാടുണ്ടാവുക, ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടൽ ,  തൊലി ചുളിച്ചിൽ, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്നു.
  • ഉറക്കം ശരിയാവണം: ഒരു വ്യക്തി ശരാശരി 8 മണിക്കൂറെങ്കിലും ഉറങ്ങണം. പകൽ സമയങ്ങളിൽ പ്രസരിപ്പില്ലായ്മ, അലസത, ശ്രദ്ധക്കുറവ്, തടി വെക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉറക്കകുറവിനെ സൂചിപ്പിക്കുന്നു. ഇ അവസ്ഥക്ക് പരിഹാരമായി നേരത്തെ ഉറങ്ങാൻ കിടക്കുന്നത് ശീലമാക്കേണം.
  • ടെലിവിഷൻ കാണുന്നത് കുറയ്ക്കണം: ദിവസം മുഴുവൻ ഒരു പണിയും ചെയ്യാതെ ടെലിവിഷന് മുന്നിൽ ചിലവിടുന്നത് കഴിവതും കുറയ്ക്കണം. ഈ ശീലം ആയുസ്സ് കുറയാൻ കാരണമാകുന്നു. ഒന്നും ചെയ്യാതെ ടെലിവിഷന് മുന്നില് ഇരിക്കുമ്പോൾ ശരീരത്തില കൊഴുപ്പടിയുകയും വേഗം വണ്ണം വെക്കുകയും ചെയ്യുന്നു.
  • വ്യായാമം വേണം: ദിവസം മുഴുവൻ ഇരുന്നു ജോലിചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കാൻസർ തുടങ്ങി പല സങ്കീർണമായ രോഗങ്ങൾ പിടിപെടാനും സാധ്യതകൾ ഏറെയാണ്‌. ഈ അവസ്ഥയെ തടയാൻ വ്യായാമം അല്ലാതെ വേറെ വഴിയില്ല. ദിവസേനെ 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്.
  • കണ്‍ തടം പരിപാലിക്കാം: കണ്ണിനു ചുറ്റുമുള്ള തൊലി വളരെ മൃദുലമാണ്‌. ഇതിന്റെ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കണ്‍ തടത്തിൽ പുരട്ടനായുള്ള ക്രീമുകൾ ഉപയോഗിക്കാം. ഇത് കണ്‍ തടത്തിലെ  തൊലി ചുളിയാതെയും ചര്‍മ്മം ദൃഢമാക്കുവാനും സഹായിക്കുന്നു.
  • സണ്‍ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാം: കുറെ നേരം വെയിലിൽ സമയം ചിലവഴിക്കേണ്ടി വരുന്നുവെങ്കിൽ ദേഹം കറുത്തുപോകാൻ സാധ്യത ഏറെയാണ്‌. ഇത് തടയാന്‍ നല്ല ബ്രാണ്ടിന്‍റെ സണ്‍ സ്ക്രീൻ ലോഷനുകൾ പുരട്ടി ദേഹം പരിപാലിക്കുക.
  • മുഖം തലയണയിൽ ചെര്‍ത്തുവെച്ചു ഉറങ്ങാതിരിക്കുക: ഇങ്ങനെ ചെയ്താൽ മുഖത്ത് ചുളിവുകൾ വേഗത്തിൽ ഉണ്ടാകാൻ കാരണമാകുന്നു.അതിനാൽ കമിഴ്ന്നും ചരിഞ്ഞും കിടക്കാതെ പരമാവധി നേരെ കിടന്നുറങ്ങുക.
  • കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക: കുഴുപ്പ് ധാരാളമായുള്ള ഭക്ഷണ പതാർത്ഥങ്ങൽ ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഹൃദ്രോഗങ്ങൾ തുടങ്ങി പല രോഗങ്ങളിൽ നിന്നും ഇത് നിങ്ങളെ രക്ഷിക്കുന്നു.
  • ഇരിപ്പ് നേരെയാക്കണം: ഇന്നു കൂടുതൽ പേരും ഇരുന്നു ജോലി ചെയ്യുന്നവരാണ്. ജോലിയിൽ മുഴുകി പലപ്പോഴും ഇരിക്കുന്ന രീതി നാം നോക്കാറില്ല. എന്നാൽ ഇങ്ങനെയാകരുത്. നമ്മുടെ ഇരിപ്പ് ഇപ്പോഴും നടു നിവര്‍ത്തിയാവണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നടുവേദന, സ്‌ട്രെസ്സ് എന്നിവ ഒഴിവാക്കാം. നട്ടെല്ല് നിവർന്നിരുന്നാൽ ചെയ്യുന്ന ജോലിയിൽ ഏകാഗൃതയുണ്ടാകും.

ആരോഗ്യം നന്നായാൽ ആയുസ്സും നന്നാകും.

Authors
Top