വേനല്‍ മാറി മഴ തുടങ്ങുമ്പോഴോ, അല്ലെങ്കില്‍ മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോഴോ ഒക്കെ ജലദോഷം പിടിപെടുന്നത് സാധാരണമാണ്. കാലാവസ്ഥാ വ്യതിയാനം അണുബാധയുണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഇടയ്ക്കിടെ ജലദോഷം പിടിപെടുന്ന ആളുകളുണ്ട്. ഇവയാകാം അതിന്‍റെ കാരണങ്ങള്‍… (1) കൈകള്‍ വൃത്തിയാക്കുന്നതിലെ അപാകതയാണ് ഇതിന്‍റെ ഒരു കാരണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും , ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും, പുറത്തുപോയി വീട്ടില്‍ വന്നതിന് ശേഷവും, രോഗികളെ പരിചരിച്ചതിന് ശേഷവുമെല്ലാം കൈ നന്നായി കഴുകേണ്ടതുണ്ട്. കൈകളിലൂടെയാണ് അണുക്കള്‍ പെട്ടെന്ന് ശരീരത്തിലെത്തുന്നത്. അതിനാല്‍ തന്നെ…