Tag Archives: Health

ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?

ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?

ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ

ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പറയാന്‍ കാരണമുണ്ട്

ഗര്‍ഭകാലത്ത് പല രീതിയിലുള്ള സമ്മര്‍ദ്ദവും സ്ത്രീകളെ തേടിയെത്താറുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയും ശാരീരിക പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും കുഞ്ഞിന്‍റെ  ആരോഗ്യം പരിഗണിച്ച് ഗര്‍ഭിണികള്‍ സന്തോഷത്തോടെയിരിക്കണം. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ സ്വഭാവം കുഞ്ഞിന്‍റെ ശരീര ഭാരത്തെ ബാധിക്കുമത്രെ. അച്ഛനും അമ്മയും പോസിറ്റീവ് ആയിരുന്നാല്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കും. അഥവാ അമ്മ മാനസിക സമ്മര്‍ദ്ദത്തിലായാല്‍ കുട്ടി കൗമാരക്കാരനാകുമ്പോള്‍ അമിത വണ്ണം മൂലം ബുദ്ധിമുട്ടുമത്രെ. ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍

വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്, എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച്‌ വൈദ്യ നിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച്‌ രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത

തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും

തുടയിടുക്കകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളില്‍ പലരും കൊടുക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തുടയിടുക്കിലെ നിറം കുറയുന്നതിനും കാരണമാകുന്നു.  അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം കൊണ്ട് വലയുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇതിന് വില്ലനാവുന്നത്. ചര്‍മ്മത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനും സഹായിക്കുന്നു.

അമിത ക്ഷീണം തോന്നാറുണ്ടോ‍? ജീവിതത്തില്‍ ഉടന്‍ വരുത്തേണ്ട മാറ്റങ്ങള്‍

അമിത ക്ഷീണം പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ജോലിഭാരവും വിവിധ രോഗങ്ങളും കാരണമാണ് ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ അലസതയും മടിയും പിടികൂടാന്‍ ശരീരത്തിനുണ്ടാകുന്ന ക്ഷീണം കാരണമാകുന്നു. അതിനാല്‍ ജീവിതത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നോക്കാം. 1. ഭക്ഷണം ക്രമീകരിക്കുക ഭക്ഷണത്തിന്‍റെ അളവ് ക്രമീകരിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ആവശ്യത്തിന് ഒരു ക്രമമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ഇത് നല്ലതാണ്. അതിലൂടെ പ്രമേഹം പോലുളള രോഗങ്ങള്‍

സെക്‌സും ജോലിയും തമ്മില്‍ ബന്ധമുണ്ട്…

ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടോളൂ. ഓര്‍ഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. എത്രത്തോളം ലൈംഗീകബന്ധം ആസ്വദിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സിന് ഉണര്‍വ്വുണ്ടാവുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ശോഭിക്കാനും സാധിക്കുമത്രേ.. സെക്‌സിന് മനുഷ്യന്‍റെ വൈകാരികവും സാമൂഹികവുമായ വികാരങ്ങള്‍. രാത്രിയില്‍ ഏറ്റവും നല്ല സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് പകല്‍ സമയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസവും ചുറുചുറുക്കും വര്‍ദ്ധിക്കുമെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു. ജോലിക്ക് വേണ്ടി സെക്‌സ് ഒഴിവാക്കുന്നവര്‍ അറിഞ്ഞോളൂ, നല്ല സെക്‌സ് ഉണ്ടാവുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ.

ഇടയ്ക്കിടെ ജലദോഷം വരുന്നോ? കാരണങ്ങള്‍ ഇവയാകാം…

വേനല്‍ മാറി മഴ തുടങ്ങുമ്പോഴോ, അല്ലെങ്കില്‍ മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോഴോ ഒക്കെ ജലദോഷം പിടിപെടുന്നത് സാധാരണമാണ്. കാലാവസ്ഥാ വ്യതിയാനം അണുബാധയുണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഇടയ്ക്കിടെ ജലദോഷം പിടിപെടുന്ന ആളുകളുണ്ട്. ഇവയാകാം അതിന്‍റെ  കാരണങ്ങള്‍… (1)  കൈകള്‍ വൃത്തിയാക്കുന്നതിലെ അപാകതയാണ് ഇതിന്‍റെ ഒരു കാരണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും , ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും, പുറത്തുപോയി വീട്ടില്‍ വന്നതിന് ശേഷവും, രോഗികളെ പരിചരിച്ചതിന് ശേഷവുമെല്ലാം കൈ നന്നായി കഴുകേണ്ടതുണ്ട്. കൈകളിലൂടെയാണ് അണുക്കള്‍ പെട്ടെന്ന് ശരീരത്തിലെത്തുന്നത്. അതിനാല്‍ തന്നെ

ഈ രോഗലക്ഷണങ്ങളെ ഭയക്കേണം…

ആരോഗ്യത്തിന് ഭീഷണിയായി അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ ശരീരം അത് പല രീതിയില്‍ പ്രകടിപ്പിക്കും. പക്ഷെ ഇതൊന്നും പലപ്പോഴും നാം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

കുട്ടികളിലെ ഡയബറ്റിസ് അവഗണിക്കരുത്!

എതു പ്രായത്തിലും ടൈപ്പ് 1 ഡയബറ്റിസ് വരാം. കൂടുതലായും ഇത് കാണപ്പെടുന്നത് പ്രായം കുറഞ്ഞവരിലാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണായ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത് പാന്‍ക്രിയാസില്‍ നിന്നാണ്. ചില പ്രത്യേകകാരണങ്ങളാല്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നു. ശരാശരി അഞ്ചോ ആറോ വയസ്സുളളപ്പോഴാണ്, ഒരു കാരണവും കൂടാതെ ഈ രോഗം വരിക. ദിവസങ്ങള്‍ക്കുളളില്‍ ശരീരം ക്ഷീണിക്കുക, ശരീരഭാരം നഷ്ടപ്പെടുക, കടുത്ത ദാഹം, ധാരാളം മൂത്രം പോകുക, വയറുവേദന, ഛര്‍ദ്ദി‍, എന്നിവയും  പിടിപ്പെടുന്നു. സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140

പല്ല് ഭംഗിയായിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പ്രായമേറുന്തോറും സുന്ദരമായ പല്ലിന്‍റെ ഭംഗി നഷ്ടപ്പെടുന്നതിന്‍റെ വിഷമം പലര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല. പല്ലിന്‍റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച്‌ കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്‍റെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്‍റെആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്‍റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്ലേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.   കാപ്പി കുടിക്കുന്ന ശീലം

Top