പുരുഷന്മാരില് പുരുഷത്ത്വം നല്‍കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനെ പോലെ സ്ത്രീകളില്‍ സ്ത്രൈണത നല്‍കുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍. പുരുഷനിലും സ്ത്രീയിലും ഈ രണ്ട് ഹോര്‍മോണുകളും ഉണ്ടെങ്കിലും പുരുഷനില്‍ ടെസ്റ്റോസ്റ്റെറോണ്‍ അളവ് കൂടുതലും സ്ത്രീകളില്‍ ഈസ്ട്രജന്‍റെ അളവ് കൂടുതലുമായിരിക്കും.
സ്ത്രീകളില്‍ സ്ത്രൈണത നല്‍കുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍. സാധാരണയായി പുരുഷന്‍മാരില്‍ കുറഞ്ഞ അളവിലും സ്ത്രീകളില്‍ കൂടിയ അളവിലുമാണ് ഈസ്ട്രജന്റെ തോത്. എന്നാല്‍ പല പുരുഷന്മാരിലും പുരുഷ ഹോര്‍മോണിനേക്കാള്‍ കൂടുതല്‍ അളവില്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ കാണപ്പെടുന്നു.
കൂടിയ അളവില്‍ ഈസ്ട്രജന്‍ പുരുഷ ശരീരത്തില്‍ കാണപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും വളരെ ഗുരുതരമാണ്. പുരുഷന്‍മാരില്‍ ഈസ്ട്രജന്‍ വര്‍ദ്ധിക്കുന്നത് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.
പുരുഷ ശരീരത്തില്‍ ഈസ്ട്രജന്‍ വര്‍ദ്ധിച്ചാലുള്ള അപകടം
1/7 സ്തനവലിപ്പം വര്‍ദ്ധിക്കുന്നു സാധാരണ പുരുഷന്‍മാരില്‍ കവിഞ്ഞ് സ്തന വലിപ്പം ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലുള്ളവരില്‍ കണ്ട് വരുന്നു. ഇതുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഒട്ടും കുറവല്ല.
സ്തനവലിപ്പം വര്‍ദ്ധിക്കുന്നു
സാധാരണ പുരുഷന്‍മാരില്‍ കവിഞ്ഞ് സ്തന വലിപ്പം ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലുള്ളവരില്‍ കണ്ട് വരുന്നു. ഇതുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഒട്ടും കുറവല്ല.
വന്ധ്യത
ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്ന പുരുഷന്‍മാരില്‍ വന്ധ്യതയ്ക്കുള്ള സാധ്യത വളരെയധികം കൂടുതലായിരിക്കും. ഇത് ഇവരുടെ പ്രത്യുത്പാദനശേഷിയെ ഇല്ലാതാക്കുന്നു.
ഹൃദയാഘാത സാധ്യത കൂടുതല്‍
ഹൃദയാഘാത സാധ്യതയും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. മാത്രമല്ല പക്ഷാഘാതത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അപ്രതീക്ഷിതമായ ഭാരം കൂടുതല്‍
ഭക്ഷണത്തില്‍ യാതൊരു വര്‍ദ്ധനവും വരുത്താതെ തന്നെ ശരീരഭാരം അമിതമായി രീതിയില്‍ കൂടുന്നതും ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. പലപ്പോഴും ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ പരിശോധിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഉദ്ധാരണ പ്രശ്‌നങ്ങള്‍
ഉദ്ധാരണ പ്രശ്‌നങ്ങളും ഇത്തരക്കാരില്‍ വളരെ കൂടിയ തോതില്‍ കണ്ടു വരുന്നു. ഇത് മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു.
രക്തപരിശോധനയിലൂടെ കണ്ടെത്താം
പുരുഷ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് രക്ത പരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്. മുകളില്‍ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.