ഹൃദ്രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍…

ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം രണ്ട് ലക്ഷം ആളുകളെങ്കിലും ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നുണ്ട്; 2015 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 30 മില്ല്യന്‍ ഹൃദ്രോഗികള്‍ ഉണ്ടായിരുന്നതായാണ് അറിയുവാന്‍ കഴിഞ്ഞത്. ഹൃദ്രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമായ ചില കാര്യങ്ങളുണ്ട്, ഇവയില്‍ ചിലത് നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നതും ചിലത് കഴിയാത്തതുമായവയാണ്.

1401-heart-terms-art

നിങ്ങള്‍ക്ക് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന  ചില രോഗങ്ങള്‍ ഏതെല്ലാമെന്ന് അറിയാം.

1. പൊതു കാര്യങ്ങള്‍:

പാരമ്പര്യമായും, പ്രായമേറുന്നതുവഴിയും, ലഭിക്കുന്ന ചില രോഗങ്ങള്‍, നമ്മുടെ ധമനികളെ ചുരുക്കുവാനും, ഹൃദയത്തിലെ മസിലുകളുടെ ബലം കുറയ്ക്കുവാനും കാരണമാകുന്നു.ഇത് ഹൃദ്രോഗങ്ങളിലേയ്ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു.

2. രക്തത്തില്‍ കൊളസ്ട്രോളിന്‍റെ ഉയര്‍ന്ന അളവ്:

രക്തത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ (LDL) അളവ് കൂടുമ്പോള്‍ ധമനികളുടെ ഉള്ളില്‍ പ്ലാക്ക് ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലം അതിരോസ്ലെറോസിസ് (atherosclerosis) പോലെയുള്ള പലവിധ ഹൃദ്രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

3. പുകവലി:

പുകവലിക്കുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന നിക്കോട്ടിന്‍ കാരണം, രക്തധമനികള്‍ ചുരുങ്ങുക, ആന്തരികഭാഗത്തെ മോശമായി ബാധിക്കുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുന്നു. ഇത് പലവിധ ഗുരുതര ഹൃദയ രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കും. പുകവലിക്കുന്ന ആളുകള്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ ഹൃദയസ്തംഭനം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

4. രക്തസമ്മര്‍ദ്ദം:

നിങ്ങളുടെ ബ്ലഡ് പ്രഷര്‍ സാധാരണയിലും കൂടുതലാണെങ്കില്‍, ധമനികളിലെ രക്തയോട്ടം കുറയുകയും ഇതുവഴി ധമനികളുടെ ഭിത്തികള്‍ കട്ടിയാകുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുകയും പിന്നീട് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

5. പ്രമേഹം:

നിയന്ത്രണത്തില്‍ ഇല്ലാത്ത പ്രമേഹം ഹൃദയസ്തംഭനം ഉണ്ടാകുവാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. പ്രമേഹവും അമിതവണ്ണവും ഉള്ള ആളുകള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ എളുപ്പം ഉണ്ടാകുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

6. സ്ട്രെസ്സ്:

നിങ്ങളുടെ ദേഷ്യത്തേയും, സ്ട്രെസ്സിനെയും നിയന്ത്രിച്ച് നിര്‍ത്തുക, കാരണം ഇത് നിങ്ങളുടെ ധമനികളെ മോശമായി  ബാധിക്കുവാന്‍ ഇടയുണ്ട്. കൂടാതെ ഹൃദയസ്തംഭനം, സ്ട്രോക്ക് മുതലായ അവസ്ഥകള്‍ ഉണ്ടാകുവാനും സാധ്യത ഏറെയാണ്‌.

ഹൃദയം ആരോഗ്യമുള്ളതായി നിലനിര്‍ത്തൂ, സന്തോഷകരമായ ജീവിതം നയിക്കൂ.

Authors

Related posts

Top