പ്രസവ സമയത്ത് അമ്മയ്ക്കോ കുഞ്ഞിനോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് അവലംബിക്കുന്ന മാര്‍ഗ്ഗം, അതാണ്
സിസ്സേറിയന്‍. എന്നാല്‍ ഇന്ന് പ്രസവ വേദന അനുഭവിക്കുവാന്‍ താല്പര്യമില്ലാത്തവരും തന്‍റെ കുഞ്ഞിന് ജന്മം നല്‍കുവാന്‍ ഈ മാര്‍ഗ്ഗം സ്വീകരിച്ചുവരുന്നു.
സിസ്സേറിയന് ശേഷം സ്ത്രീകള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകളെ കൂടാതെ മറ്റുചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് അറിയുവാന്‍ വായിക്കൂ:
- സിസേറിയന്‍ ശേഷം നാല്‍പതു ദിവസങ്ങള്‍ വരെ ഭാരമുയര്‍ത്തുന്നത് ഒഴിവാക്കണം. സിസേറിയന്‍ ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ നടക്കുക പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം. മൂന്നു മാസത്തിനു ശേഷം ജിമ്മില്‍ പോകാം.
- സിസേറിയന്‍ ശേഷം ഉടന്‍ തന്നെ കുഞ്ഞിന് പാല്‍ കൊടുക്കാം.
- അമിതവണ്ണമുള്ളവരെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പതുക്കെയെങ്കിലും നടന്നു തുടങ്ങിയില്ലെങ്കില്‍ ഡീപ് വെയിന്‍ ത്രോംബോസിസിന് (വെയിനില്‍ ക്ലോട്ട് ഉണ്ടാകുക, കൂടുതലായും കാലുകളില്‍) സാധ്യത ഏറെയാണ്.
- ആദ്യപ്രസവം സിസേറിയനാണെങ്കില്‍ അടുത്ത കുഞ്ഞിന് 3 വര്‍ഷത്തെ ഇടവേള വയ്ക്കുന്നതു നന്നായിരിയ്ക്കും. ഇത് അടുത്തതിന് സിസേറിയന്‍ സാധ്യത കുറയ്ക്കും.
- സിസേറിയന്‍ കഴിഞ്ഞ് രണ്ടാംദിവസം മുതല്‍ അധികം കട്ടിയില്ലാത്ത, കഞ്ഞി പോലുള്ള ദ്രാവകരൂപത്തിലെ ഭക്ഷണങ്ങളാകാം. കട്ടിയുള്ളതും വറുത്തതുമെല്ലാം കുറച്ചു ദിവസത്തേയ്‌ക്ക് ഒഴിവാക്കുക.
- സിസേറിയനും പ്രസവത്തിനും ശേഷം ഡിപ്രഷന്‍ സാധാരണമാണ്. ഇത് അസാധാരണമായി കാണേണ്ടതില്ല.