സ്ത്രീകൾ പലപ്പോഴും ബ്രേസിയർ വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല. പലരും കടയിൽചെന്നു ശരിയായ ബ്രാ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുന്നു. കറക്ട് ഫിറ്റും കംഫർട്ടബിളുമായ ബ്രേസിയർ പലപ്പോഴും ലഭിക്കാറുമില്ല. ഇതെല്ലം കാരണം ധരിക്കുന്ന വസ്ത്രത്തിന്റെ ഭംഗി നഷ്ടമാവുകയും ഇഷ്ട വസ്ത്രങ്ങളണിയുവാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
ശരിയായ ബ്രാ തിരഞ്ഞെടുക്കുവാൻ ഇതാ ചില ടിപ്സ്:
- ബാൻഡ്ശരിയാണോ എന്ന് ഉറപ്പാക്കുക:
ചിത്രത്തിൽ കാണുന്നതുപോലെ നിങ്ങളുടെ ബ്രെസിയരിന്റെ ബാൻഡ് ശരിയായ രീതിയിലാണോ എന്ന് ഉറപ്പുവരുത്തുക. പിറകു വശത്തുള്ള ബാൻഡ് എപ്പോഴും ശരീരത്തിന് സംമാന്തരമായിരിക്കണം. ബാൻഡ് ശരീരത്തിന് ചുറ്റും വളരെ മുറുകി കിടക്കരുത്, ചെറിയ മുറുക്കം മാത്രമേ പാടുള്ളൂ. നീളം കൂടിയ ബാൻഡ് ഉള്ള ബ്രേസിയർ ഉപയോഗിക്കരുത്.
- ബ്രേസിയർ ശരിയല്ലയെങ്കിൽ ദേഹം തള്ളി നിൽക്കുന്ന അവസ്ഥ:
ശരിയല്ലാത്ത ബ്രേസിയർ, മുറുക്കമില്ലാത്തതോ ചെറുതോ ആയവ, ധരിക്കുമ്പോൾ പിറകിലോ, കക്ഷത്തിനു താഴെയുള്ള ഭാഗത്തോ ദേഹം തള്ളി നില്ക്കുന്നു. എത്ര തടിയുള്ളതോ മെലിഞ്ഞതോ ആകട്ടെ ഈ അവസ്ഥയുണ്ടാകാം. ഇതൊഴിവാക്കാൻ എല്ലായിടവും കവർ ചെയ്യുന്ന ബ്രേസിയർ ധരിക്കുക.
- കപ്പ് സൈസ് ശ്രദ്ധിക്കുക:
നിങ്ങൾ ധരിക്കുന്ന ബ്രേസിയർ മാറ് മുഴുവനായും കവർ ചെയ്യുന്നുവോ എന്ന് ശ്രദ്ധിക്കണം. ഇതിനു ശരിയായ കപ്പ് സയിസ് നോക്കി വാങ്ങുക. എന്നാൽ മാറിനേക്കാൾ വലിയ കപ്പ് സയിസുള്ള ബ്രേസിയർ വാങ്ങരുത്. നിങ്ങളുടെ സൈസ് അളന്നതിനു ശേഷമേ ബ്രാ വാങ്ങാവൂ.
- ബ്രേസിയറിന്റെ അടയാളം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ മീതെ കാണാതെ നോക്കണം:
വസ്ത്രത്തിന്റെ മീതെ ബ്രെസിയരിന്റെ അടയാളം കാണുന്നത് നാണക്കേടാണ്. ഈ അവസ്ഥ ഒഴിവാക്കാൻ വസ്ത്രത്തിന്റെയൊപ്പം ചേരുന്നതോ കൂട്ടിത്തയ്യൽ ഇല്ലാത്തതോ അല്ലെങ്കിൽ എംബ്രോയ്ടറി വർക്കുകൾ ഇല്ലാത്തതോ ആയ ബ്രേസിയർ ധരിക്കുക.
- ഓരോ വസ്ത്രത്തിന്റെയുമൊപ്പം ചേരുന്ന ബ്രേസിയർ ധരിക്കുക:
ഓരോ വസ്ത്രത്തിനും അതിന്റേതായ ഭംഗി കിട്ടനമെങ്കിൽ അതിനനുയൊജ്യമായബ്രേസിയർ തന്നെ നോക്കി ധരിക്കുക. ബാക്ക് ഓപണ്‍ ഡ്രസ്സുകള്‍ക്ക് അതിനനുയോജ്യമായ ബ്രാ തന്നെ തിരഞ്ഞെടുക്കണം.
ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അഴകോടെ കംഫര്‍ട്ടബിളായി ധരിക്കാന്‍ ഇനി ബ്രാ ഒരു തടസ്സമാകില്ലല്ലോ.