സ്ത്രീകള്‍ ഏറ്റവുമധികം സമയം ചിലവഴിക്കുന്നത് തങ്ങള്‍ക്കുള്ള സൗന്ദര്യം എങ്ങിനെയെല്ലാം സംരക്ഷിക്കാമെന്നും അത് കുറച്ചു കൂടി വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം വഴികള്‍ ഉണ്ടെന്നു ആലോചിച്ചാകും. പൊതുവേ സ്ത്രീകള്‍ ഭംഗിയായി അണിഞ്ഞൊരുങ്ങി നടക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായുള്ള മേക്ക് അപ്പിനും ചമയങ്ങള്‍ക്കും ഏറെ നേരം ചിലവഴിക്കുവാനും സ്ത്രീകള്‍ ഒരുക്കമാണ്. എന്നാല്‍ മേക്ക് അപ്പ് ചെയ്തിറങ്ങിയാലും പലപ്പോഴും കുറച്ചു സമയത്തിനുള്ളില്‍ തന്നെ ഇതിന്‍റെ ഭംഗിയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥ പലരും നേരിടുന്ന ഒന്നാണ്. ഇത്തിനു പരിഹാരമായി ചില എളുപ്പ വഴികള്‍ വായിക്കൂ:
1. ചര്‍മ്മ സംരക്ഷണം:
ചര്‍മ്മത്തിന്‍റെ ഗുണം, വിധം എന്നിവയെല്ലാം അനുസരിച്ച് മാത്രം മേക്ക് അപ്പ് ചെയ്യുക. നിങ്ങളുടെ ചര്‍മ്മം കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഉരിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടെങ്കില്‍, ചര്‍മ്മം നനുത്തതായും ശുചിയോടെയും ഇപ്പോഴും സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മം ഭംഗിയായി നിലനിര്‍ത്താനാകും.
2. നല്ല ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക:
മേക്ക് അപ്പിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വിലയോടൊപ്പം ഗുണവും നോക്കി വേണം വാങ്ങുവാന്‍. ഒരു ഉത്പന്നം വാങ്ങുമ്പോള്‍ അതിനെകുറിച്ചുള്ള അഭിപ്രായങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നോ മറ്റോ സ്വീകരിക്കുകയും, അവര്‍ക്ക് ഇതിന്‍റെ ഉപയോഗം ഗുണം ചെയ്തോ എന്നും ചോദിച്ചറിയുക. ഇതിനു ശേഷം മാത്രം ആ ഉല്‍പന്നം വാങ്ങുക.
3. കോംപാക്റ്റ് ഉപയോഗിക്കുക:
നിങ്ങള്‍ സാധാരണയായി മേക്ക് അപ്പ് ചെയ്യുമ്പോള്‍ ഫൌണ്ടേഷന്‍ ഇടാന്‍ സാധ്യത കുറവായിരിക്കും. എന്നാല്‍ നിങ്ങള്‍ ചര്‍മ്മത്തില്‍ മോയിസ്ച്യുറൈസര്‍ തേച്ചതിന് ശേഷം ഒരു സ്ട്രോക്ക് കോംപാക്റ്റ് ഇട്ട് ടച്ച്- അപ്പ് ചെയുന്നത് ഭംഗി കൂട്ടും.
4. വാട്ടര്‍ പ്രൂഫ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുക:
പല ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചതിനുശേഷം പലപ്പോഴുംഅധിക നേരം അതിന്‍റെ ഭംഗി നിലനില്‍ക്കുന്നില്ല. ചിലപ്പോള്‍ കുറച്ച് വെള്ളം നനഞ്ഞാല്‍ തന്നെ മേക്ക് അപ്പ് മുഴുവനും ഇളകിപ്പോകുകയും ചെയ്യുന്നു, പ്രത്യേകിച്ച് കണ്മഷി, മസ്കാര എന്നിവ. ഈ അവസ്ഥ ഒഴിവാക്കുവാന്‍ ഇന്ന് പല കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ വാട്ടര്‍ പ്രൂഫ് ലേബലോടെ മാര്‍ക്കറ്റില്‍ വരുന്നുണ്ട്. ഇതില്‍ നല്ലത് നോക്കി വാങ്ങിച്ചുപയോഗിക്കുക.
5. മുടി കെട്ടി വയ്ക്കുക:
പല സ്ത്രീകള്‍ക്കും അഴിച്ചിട്ട മുടി നേരെയിടുക, അതില്‍ തലോടി നില്‍ക്കുക എന്നാ ശീലങ്ങള്‍ ഉണ്ടാകും. ഇതിനാല്‍ തന്നെ പകുതി മേക്ക് അപ്പ് മുഖത്തു നിന്നും പോകും. പലപ്പോഴും അശ്രദ്ധമായി മുടിയില്‍ കൈ തലോടുമ്പോള്‍ മുഖത്ത് തട്ടുകയോ ഉറയുകയോ ചെയ്യുന്നു. ഇതിലൂടെ മേക്ക് അപ്പും പോകുന്നു. അതിനാല്‍ എപ്പോഴും മുടി കഴിവതും പൊക്കി കെട്ടി വയ്ക്കുക.