കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റാനായി ചില വഴികള്‍…

സ്ത്രീ- പുരുഷ ഭേദമന്യേ എല്ലാ പ്രായക്കാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കണ്‍തടത്തിലെ കറുപ്പ് നിറം (ഡാര്‍ക്ക് സര്‍ക്കിള്‍സ്). ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാരമ്പര്യം, വയസ്സ്, വരണ്ട ചര്‍മ്മം, ദീര്‍ഘമായ കരച്ചില്‍, ജോലി സംബന്ധമായി കമ്പ്യൂട്ടറിനു മുന്നില്‍ ഏറെസമയം ചിലവഴിക്കുന്നത്,  ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദം, ഉറക്ക കുറവ്, അനാരോഗ്യകരമായ ആഹാരക്രമം തുടങ്ങിയ പല കാരണങ്ങളാലും ഡാര്‍ക്ക്‌ സര്‍ക്കിള്‍സ്  ഉണ്ടാകുവാന്‍ സാധ്യത അധികമാണ്.

കണ്‍തടത്തിലെ കറുപ്പ് നിറം ഒരു വലിയ ചര്‍മ്മ പ്രശ്നമല്ല. പക്ഷെ ഇത് ആളുകളെ ക്ഷീണം, തളര്‍ച്ച, ആരോഗ്യക്കുറവ്, പ്രായക്കൂടുതല്‍ തുടങ്ങിയവ ഉള്ളവരായി തോന്നിപ്പിക്കാന്‍ ഇടയുണ്ട്. പോഷകഗുണങ്ങളടങ്ങിയ ആഹാരം കഴിച്ചാല്‍ ഒരു പരിധി വരെ ഡാര്‍ക്ക്‌ സര്‍ക്കിള്‍സ് അകറ്റുവാന്‍ സാധിക്കും. എന്നിരുന്നാലും മറ്റു ചില നാടന്‍ പൊടി കൈകള്‍ കൊണ്ടും ഈ അവസ്ഥ നീക്കം ചെയ്യാന്‍ സാധിക്കുന്നു. അത് എന്തെല്ലാമാണെന്ന് അറിയാം:

 1. ബദാം എണ്ണ: കണ്ണിനു ചുറ്റുമുള്ള മൃദുല ചര്‍മ്മത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ് ബദാം എണ്ണ. കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റാന്‍ നിത്യേനെ ഇത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.

  • ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അല്‍പ്പം ബദാം എണ്ണ കണ്‍തടത്തിലെ കറുപ്പ് നിറത്തില്‍ പുരട്ടി പതിയെ മസ്സാജ് ചെയ്യുക.
  • രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ഇത് കറുപ്പ് നിറം മായുന്നത് വരെ തുടരുന്നത് ഉത്തമം.

2. cucumber-for-dark-circlesവെള്ളരി:

വെള്ളരിക്ക് ചര്‍മ്മം വെളുപ്പിക്കാനും കണ്‍തടത്തിലെ പാട് അകറ്റുവാനും കഴിവുണ്ട്. വളരെയധികം ഉന്‍മേഷം നല്‍കുവാനും ഇതുവഴി സാധിക്കുന്നു.

  • ഒരു വെള്ളരി കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ച് 30 മിനിട്ട് ഫ്രിഡ്ജില്‍ വെക്കുക. ഈ കഷ്ണങ്ങളില്‍ രണ്ടെണ്ണം രണ്ടു കണ്ണുകളിലെയും കണ്‍തടത്തില്‍ 10 മിനിറ്റ് നേരം വെച്ച ശേഷം അവിടം കഴുകി കളയുക. ഇത് ഒരു ആഴ്ചയോ അതിലധികമോ ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യുക.
  • വെള്ളരിനീരും നാരങ്ങ നീരും തുല്യ അളവില്‍ എടുത്ത് ഒരു കോട്ടന്‍ ഉപയോഗിച്ച് കണ്‍തടത്തില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം കിഴുകി കളയുക. ഒരാഴ്ച്ചക്കാലം ദിവസേനെ ഇത് തുടരുക.

3. ഉരുളക്കിഴങ്ങ്:

ഇതില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഏജന്‍റുകള്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് കുറയ്ക്കാനും കണ്ണു വീങ്ങിയത് മാറ്റാനും സഹായിക്കുന്നു.

  • ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് ഉടച്ച് നീരെടുക്കുക. ഒരു പഞ്ഞി ഈ നീരില്‍ മുക്കി കണ്ണുകള്‍ അടച്ച് അതിനു മീതെ വെക്കുക. ഡാര്‍ക്ക് സര്‍ക്കിള്‍സും കണ്‍‍പോളകളും പഞ്ഞി ഉപയോഗിച്ച് നന്നായി മൂടി വെക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കണ്‍‍പോളകള്‍ കഴുകുക. ഒരു ദിവസം ഒന്നോ രണ്ടോ പ്രാവശ്യം ഇത് ചെയ്യുക.
  • ഉരുളക്കിഴങ്ങ്‌ നീരിനു പകരമായി ഉരുളക്കിഴങ്ങ്‌ കഷ്ണവും ഡാര്‍ക്ക് സര്‍ക്കിള്‍സ്  അകറ്റുവാന്‍ ഉപയോഗിക്കാവുന്നതാണ്.

4. പനിനീര്‍:

ചര്‍മ്മ സംരക്ഷണത്തിനു സഹായിക്കുന്ന ചേരുവകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മത്തിന്‍റെ യുവത്ത്വം നിലനിര്‍ത്താനും നിറം കൂട്ടാനും ഉപകരിക്കുന്നു.

  • ഒരു പഞ്ഞി കുറച്ച് പനിനീരില്‍ മുക്കിയതിനു ശേഷം കണ്പോളകള്‍ക്ക് മീതെ വയ്ക്കുക.
  • 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.

5. tomato-faceതക്കാളി:

തക്കാളിയില്‍ ചര്‍മ്മത്തിന്‍റെ തിളക്കം ഒരു പരിധി വരെ കൂട്ടാന്‍ കഴിയുന്നുണ്ട്.

  • 1/2 ടീസ്പൂണ്‍ നാരങ്ങ നീരിനൊപ്പം ഒരു ടീസ് സ്പൂണ്‍ തക്കാളി നീര് ചേര്‍ക്കുക. ഈ മിശ്രിതം കണ്‍തടത്തിലെ കറുത്ത പാടില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. ഇത് രണ്ടു- മൂന്നു ആഴ്ച ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ചെയ്യുക. തക്കാളി നീര് മാത്രം പുരട്ടിയാലും മതി.
  • തക്കാളി ജൂസില്‍ കുറച്ച് മല്ലിയിലയോ,നാരങ്ങാ നീരോ, ഉപ്പോ ചേര്‍ത്ത് കുടിക്കുകയും ചെയ്യാം. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇത് തുടരുക.

6. നാരങ്ങാ നീര്‍:

നാരങ്ങയിലുള്ള വിറ്റാമിന്‍ C യും കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് നീക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഉപകരിക്കുന്നു.

  • ഒരു പഞ്ഞി നാരങ്ങാ നീരില്‍ മുക്കി കണ്ണിനു ചുറ്റും പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് കറുപ്പ് നിറം മാറുന്നത് വരെ എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ചെയ്യുക.
  • ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും, രണ്ടു ടേബിള്‍ സ്പൂണ്‍ തക്കാളി ഉടച്ചതും, ഒരു നുള്ള് കടല മാവും, മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.

7. തേങ്ങാവെള്ളം:

ഡാര്‍ക്ക് സര്‍ക്കിള്‍സ് കളയുവാന്‍ മറ്റൊരു എളുപ്പവഴിയാണ് തേങ്ങാവെള്ളം ഉപയോഗിച്ചു കണ്‍തടം മസ്സാജ് ചെയ്യുന്നത്. ഇത് ഒരു മോയിസ്ച്ചുരൈസര്‍ കൂടി ആയതിനാല്‍ ചര്‍മ്മം മൃദുലമാക്കുവാനും ചുക്കി ചുളിയുന്നതും പാടുകള്‍ വരുന്നതും ഒരു പരിധി വരെ തടയുവാനും സാധിക്കുന്നു.

8. puffy-eye-home-remedyടീ ബാഗ്:

ഇതിലടങ്ങിയിരിക്കുന്ന കഫീനും ആന്‍റി ഒക്സിടന്‍റ്സും കണ്‍തടം കറുക്കുന്നതിന് പരിഹാരമാണ്. കണ്ണു വീങ്ങുന്നതും രക്ത ധമനികള്‍ ചുരുങ്ങുന്നതും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുന്നു.

  • ഉപയോഗിച്ച ടീ ബാഗുകള്‍ ഫ്രിഡ്ജില്‍ അര മണിക്കൂര്‍ വച്ചതിനു ശേഷം രണ്ടു കണ്ണിനു മുകളിലായും 10 മുതല്‍ 15 മിനിറ്റ് വരെ വയ്ക്കുക.
  • അതിനു ശേഷം മുഖം കഴുകുക. ഇത് ഒരാഴ്ചക്കാലം ദിവസവും ചെയ്യുക.

ഇതിനോടൊപ്പം പോഷകസംപൂര്‍ണ്ണമായ ആഹാരം കഴിക്കുകയു നല്ലവണ്ണം ഉറങ്ങുകയും ചെയ്യുക.

Authors
Top