ഈ പുണ്യമാസത്തില്‍ വിശുദ്ധിയുടെ നോമ്പ് കാലം കടന്നുപോകുകയാണ്. നോമ്പ് തുറയ്ക്കായി വിവിധയിനം വിഭവങ്ങളും നാം പരീക്ഷിക്കാറുണ്ട്. മലബാറിന്‍റെ വ്യത്യസ്ത രുചികളിലെ ഒന്നായ ഓമനപത്തിരി വളരെ ഈസിയായി തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. റംസാന്‍ മാസത്തില്‍ വ്യത്യസ്ഥ വിഭവം അന്വേഷിക്കുന്നവര്‍ക്കായി ഇതാ സ്പെഷ്യല്‍ ഓമനപത്തിരി.
ആവശ്യമുള്ള സാധനങ്ങള്‍
മൈദ- 1 കപ്പ്
മുട്ട-1 എണ്ണം
ഉപ്പ്- ആവശ്യത്തിന്
പത്തിരിയുടെ അകത്ത് നിറയ്ക്കാന്‍
ഉള്ളി- പൊടിയായി അരിഞ്ഞത് 1 കപ്പ്
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്- കാല്‍ ടീസ്പൂണ്‍
മുട്ട- 2 എണ്ണം
പച്ചമുളക്- 2 എണ്ണം
തക്കാളി- 1 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
ഗരം മസാല- കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ- 3 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെള്ളം- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
- മൈദയും മുട്ടയും അല്‍പം ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴയ്ക്കുക.
- മൈദ കട്ടിയായി പോകാതെ നല്ലതുപോലെ യോജിപ്പിച്ച് ദോശമാവിന്‍റെ പരുവത്തിലാക്കി മാറ്റിവയ്ക്കുക.
- ശേഷം ഫ്രൈയിംഗ് പാനില്‍ ഒഴിച്ച് വട്ടത്തില്‍ നേരിയതായി പത്തിരി പരുവത്തില്‍ പരത്തി പാചകം ചെയ്യുക.
- അതിനു ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പൊടിയായി അരിഞ്ഞു വെച്ചിരിയ്ക്കുന്ന ഉള്ളി ബ്രൗണ്‍ നിറമാകുന്നതു വരെ ഇട്ട് വഴറ്റുക.
- ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി അരിഞ്ഞത്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി, അല്‍പം ഉപ്പ് എന്നിവ ഇതില്‍ ചേര്‍ത്ത് ഇളക്കുക.
- ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ വഴറ്റുക.
- ഈ കൂട്ട് ആദ്യം തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പത്തിരിയുടെ ഉള്ളില്‍ നിറയ്ക്കുക. സ്വാദിഷ്ടമായ ഓമനപ്പത്തിരി റെഡി. നോമ്പുതുറ സ്‌പെഷ്യലാക്കുവാന്‍ രുചിയൂറും ഓമനപ്പത്തിരി ചൂടോടെ കഴിക്കുക.