സൗന്ദര്യ സംരക്ഷണത്തിനും പരിപാലനത്തിനും കൃത്രിമ വഴികളേക്കാള്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗം തന്നെയാണ് ഏറ്റവും ഉത്തമം. ഇവ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്നവയുമാണ്.
അത്തരമൊരു പ്രകൃതിദത്ത ചര്‍മ്മപരിപാലന മാര്‍ഗ്ഗമാണ് തക്കാളിയും ചന്ദനപ്പൊടിയും ചേര്‍ന്നുള്ള കൂട്ട്.
വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു.
സണ്‍ടാനും ചര്‍മത്തിലെ മറ്റു കരുവാളിപ്പുകളുമെല്ലാം മാറ്റാനുള്ള ഏറ്റവും നല്ല വഴിയാണിത്. തക്കാളിക്ക് ബ്ലീച്ചിംഗ് ഗുണമുണ്ട്. ചന്ദനത്തിനാകട്ടെ, മുറിവും മറ്റും ഉണക്കാനുമുള്ള ഗുണവും. ഇവ രണ്ടും ചേരുമ്പോള്‍ നഷ്ടപ്പെട്ട ചര്‍മ്മകാന്തി തിരികെ ലഭിക്കും.
മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ കൂട്ട്. ചന്ദനത്തിന് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുണ്ട്. തക്കാളിയിലെ വൈറ്റമിന്‍ സിയും പ്രതിരോധശേഷി പ്രദാനം ചെയ്യുന്നു.
ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും അതുവഴി ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനും ഈ കൂട്ട് ഏറെ ഗുണം ചെയ്യും. ഇതിലൂടെ പ്രായക്കുറവ് തോന്നിക്കുവാനും,
ചര്‍മത്തിലെ ചൊറിച്ചിലും തടിപ്പുമെല്ലാം മാറുവാനും ഇടയാകും.
ചര്‍മത്തിന്‍റെ ഇരുണ്ട നിറത്തിനു കാരണമാകുന്ന മെലാനില്‍ തോതു കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. മാത്രമല്ല ചര്‍മത്തിന് വെളുപ്പു നിറം നല്‍കുകയും ചെയ്യും.
ചര്‍മത്തിന് ടോണിംഗ് ഇഫക്ട് നല്‍കുവാനും, ഇറുക്കം നല്‍കുവാനും ഈ കൂട്ട് സഹായകമാണ്.