നടുവുവേദനയ്ക്ക് ഉത്തമ പ്രധിവിധി ആയുര്‍വേദത്തിലൂടെ…

നടുവു വേദന ഇന്ന് മുതിര്‍ന്നവരുടെ മാത്രം പ്രശ്നമല്ല. ആധുനിക ജീവിത ശൈലിയും മറ്റനേകം കാരണങ്ങള്‍ കൊണ്ടും നടുവുവേദന ഉണ്ടാകാം. എന്നാല്‍ നടുവുവേദനയ്ക്ക് ഫലപ്രദമായപരിഹാരം എന്ത്‌ എന്ന്അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ അരക്കെട്ടുമുതല്‍ മുകളിലേക്കുള്ള അഞ്ച് കശേരുക്കളാണ് ശരീരഭാരത്തിന്‍റെ ഏറിയ പങ്കും താങ്ങുന്നത്. ഇത് നട്ടെല്ലിലെ മറ്റു കശേരുക്കളെ അപേഷിച്ചു വലുതുമാണ്. സാധാരണയായി ഈ ഭാഗത്താണ് (Lower back)നടുവുവേദന കൂടുതലും അനുഭവപ്പെടുന്നത്. അപകടം മൂലമോ, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുംമ്പോഴോ, നട്ടെല്ലില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, വീഴ്ച, ഡിസ്ക്ക് തെറ്റല്‍ എന്നിവ മൂലമോ നടുവുവേദന ഉണ്ടാകാം.

l-ayurvedaവാത രോഗങ്ങള്‍ നിമിത്തവും നടുവുവേദന ഉണ്ടാകാം. എന്നാല്‍ ഇത് കൂടാതെ വ്യായാമം ചെയ്യാതിരിക്കുക,സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുക, കായികാധ്വാനം കൂടുതലുള്ള ജോലികള്‍ ചെയ്യുക, ഏറെ നേരം വാഹനം ഓടിക്കുക, തുടങ്ങിയവയും നടുവുവേദനക്ക് കാരണമായേക്കാം.
ചിലപ്പോള്‍ സന്ധികളിലോ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടായിട്ടുള്ള ഏതെങ്കിലും രോഗത്തിന്‍റെ ലക്ഷണമാകാം ഇത്തരം നടുവുവേദനകള്‍.  ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഫലം ചെയ്യുന്ന ഒന്നാണ് ആയുര്‍വേദ ചികിത്സ. നട്ടെല്ലിലുണ്ടായ പ്രശ്നങ്ങള്‍ക്കോ പരിക്കുകള്‍ക്കോ മറ്റു ചികിത്സകള്‍ തേടിയതിനു ശേഷം നടുവുവേദന അനുഭവിക്കുന്നവര്‍ക്കും ആയുര്‍വേദ ചികിത്സ വളരെയധികം ഫലപ്രദമാണ്.

പാരമ്പര്യ രീതിയനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ആയുര്‍വേദ കുഴമ്പുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിച്ച് നടത്തപ്പെടുന്ന വസ്തി, ഉപാനഹ സ്വേദം, ധന്യമ്ല ധാര, പിഴിച്ചില്‍, അഭ്യംഗം, കടിവസ്തി, കിഴി എന്നിവ നടുവുവേദനയ്ക്ക് ഉത്തമ പ്രതിവിധികളാണ്. രോഗിയുടെ പ്രായവും രോഗാവസ്ഥയും കാരണങ്ങളും കണക്കിലെടുത്താണ് ഇതിനു ചികിത്സ തീരുമാനിക്കുന്നത്. ഇതിനായി വിധഗ്ദ്ധനായ ഒരു ആയുര്‍വേദ ഫിഷഗ്വരന്‍റെ സേവനം നേടുന്നതാണ് അഭികാമ്യം.

dadd0689-4138-4cb8-af6e-db2f27d4e4b6

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. പത്രോസ് പരുത്തുവയലില്‍ B.A.M., M.D.(Ay) ചീഫ് ഫിസിഷ്യന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍, പരുത്തുവയലില്‍ ഹോസ്പിറ്റല്‍, കീഴില്ലം പെരുമ്പാവൂര്‍.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9747410261, 9747191850 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

FOR ENQIURY

    Your Name (required)

    Your Mobile (required)

    Your Email (required)

    Description

     

    Authors
    Top