ലിംഗ വലിപ്പം വര്‍ധിപ്പിക്കല്‍ മിഥ്യാധാരണകള്‍

ലിംഗവലിപ്പം കൂട്ടുന്നതിനുള്ള പംബുകള്‍,ഗുളികകള്‍ ,ഉപകരണങ്ങള്‍,എക്സര്‍സൈസ് തുടങ്ങി നിരവധി പരസ്യങ്ങള്‍ ഇന്‍റര്‍നെറ്റിലും മീഡിയകളിലും കണ്ടുവരുന്നു. ഇവയില്‍ മിക്കവയും തന്നെ 5cbd2f4f2104992ed6845ce5dd539d81പ്രയോജനപ്രദമല്ലായെന്നു മാത്രമല്ല പലതും വിപരീത ഫലം ഉണ്ടാക്കുന്നവയുമാണ്.

വഴി തെറ്റിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കു പുറകേ പോകുന്നതിനു മുന്‍പ് ലിംഗ വലിപ്പത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

ഏതാണ് സാധാരണ വേണ്ട വലിപ്പം

sex-300x180തന്‍റെ ലിംഗത്തിന് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം വളരെ വലുതാണ്. എന്നാല്‍ പഠനം പറയുന്നത് ഇത്തരം ആളുകളുടെ യഥാര്‍ത്ഥത്തിലുള്ള ലിംഗവലുപ്പം സാധാരണ നിലയിലുള്ളത് തന്നെയാണ് എന്നാണ്. പല പുരുഷന്‍മാര്‍ക്കും ലിംഗ വലിപ്പത്തെക്കുറിച്ച് വളരെ അതിശയോക്തി കലര്‍ന്ന ബോധ്യമാണ്‌ ഉള്ളത്.

യാഥാര്‍ഥ്യം

ഉദ്ധരിക്കുന്നതിനുമുന്‍പ് 3 മുതല്‍ 5 വരെ ഇഞ്ചു (8 – 13 cms) വലിപ്പം ഉള്ളവയെ തികച്ചും സാധാരണയായി കണക്കാക്കാം എന്നാൽ ഉദ്ധരിച്ച അവസ്ഥയിൽ 5 ഇഞ്ചു മുതൽ 7 ഇഞ്ചു വരെ എന്നത് തികച്ചും സാധാരണമാണ്. ഉദ്ധരിച്ച അവസ്ഥയിൽ 3 ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ളൂ എങ്കിൽ മാത്രം ഇതിനെ മൈക്രോ പെനിസ് എന്നാ ഒരു കണ്ടീഷനായി കണക്കാക്കാറുള്ളൂ. പരസ്യങ്ങളിൽ നിന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നത് പങ്കാളികൾ ലിംഗവലിപ്പത്തിൽ അതീവ ശ്രദ്ധാലുക്കളും വലിപ്പം കൂടിയവരെ കൂടുതൽ ഇഷ്ടപ്പെടുന്നു എന്നുമാണ് .
കമ്പനികൾ പലതരത്തിലുള്ള പെനിസ് എൻലാർജ്മെൻറ് പ്രോഡകട്കളും വിപണിയിലിറക്കിയിട്ടുണ്ട് കൂടാതെ ഇവ നിരന്തരം പരസ്യം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും യാതൊരു പ്രയോജനവുമില്ലാത്തതാണ്.

getty_rm_photo_of_man_with_low_libido_in_bed_with_womanവാക്വം പമ്പുകൾ

ലിംഗത്തിലേക്ക് രക്തം പ്രഹവിക്കുവാൻ ഇത്തരം പമ്പുകൾക്ക് കഴിയാറുണ്ട്. തന്മൂലം താത്കാലികമായ ഒരു വലുപ്പ കൂടുതൽ തോന്നിക്കുന്നതിന് ഇതുകൊണ്ട് സാധിക്കുമെങ്കിലും ഇത് കൂടുതൽ തവണ ഉപയോഗിക്കുന്നത് ലിംഗത്തിന് ഇലാസ്‌തികത നല്‍കുന്ന കലകള്‍ക്ക് നാശം ഉണ്ടാക്കുന്നതിന് വഴിവെക്കും. എന്നാൽ ഉദ്ധാരണ സംബന്ധിയായ പ്രശ്നങ്ങൾക്ക് വാക്വം പമ്പുകൾ  ഉപയോഗിക്കാറുണ്ട്.

ഗുളികകളും ലേപനങ്ങളും

ഇത്തരം ഉത്പന്നങ്ങളില്‍ സാധാരണയായി അടങ്ങിയിരിക്കുന്നത് വൈറ്റമിനുകളും മിനറലുകളും ആണ്.വിവിധതരം പച്ച മരുന്നുകളും, ചിലപ്പോള്‍ ഹോര്‍മോണുകളും ഇവയില്‍ കണ്ടേക്കാം. എന്നാല്‍ ഇവയൊക്കെ ഫലം ചെയ്യുന്നവയാണ് എന്ന്‍ തെളിയിക്കപ്പെട്ടവയല്ല. ചിലത് ആരോഗ്യത്തിന് ദോഷകരവുമാണ്‌.ജന്മനാ ഉള്ളതോ അപകടം മൂലമോ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് ചില സര്‍ജറികള്‍ ഇന്ന് ലഭ്യമാണ് എന്നാല്‍ ഇതിനെ കോസ്മെറ്റിക് സർജറിയായി കണക്കാക്കുക വയ്യ.

8-Secret-Insecurities-That-Your-Man-May-Have-The-Generalലിംഗ വലിപ്പത്തിനായി എന്തെങ്കിലും ചെയ്യും മുൻപ് ചെയ്യേണ്ടത്:

ജീവിത പങ്കാളിയോട് തുറന്ന് സംസാരിക്കുകയും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അവർക്ക് അനുഭവപ്പെടുന്നുണ്ടോ എന്നും മനസ്സിലാക്കുക. ലിംഗത്തിന്‍റെ വലിപ്പവും ലൈഗികതയുമായി അധികം ബന്ധമില്ലായെന്ന് മനസ്സിലാക്കുക.
അരക്കെട്ടിലും വയറിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുകയും , സ്ഥിരമായി വ്യായാമം ചെയ്യുകയും വേണം. ലിംഗത്തിനു ചുറ്റുമുള്ള രോമങ്ങൾ നീക്കുന്നത് ലിഗം ചെറുതായി തോന്നുന്നത് ഒഴിവാക്കുവാൻ സഹായിക്കും.
ഇനി ലിഗത്തിന്‍റെ വലുപ്പം സാധാരണയുള്ളതിലും താഴെയാണെങ്കിൽ കൂടി പങ്കാളിക്ക് അത് ഒരു പ്രശ്നമാകണമെന്നില്ല എന്ന് മനസ്സിലാക്കുക.

ഇവയൊന്നിലും സംതൃപ്തനല്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെയോ സർട്ടിഫൈഡ് കൗണ്‍സിലറെയോ കാണുകയും കൗണ്‍സലിംഗിനു വിധേയനാകുകയും ചെയ്യുക.

Authors

Related posts

Top