സാധാരണയായി കണ്ടുവരുന്ന പല അസുഖങ്ങള്‍ക്കും മുറിവൈദ്യം പരീക്ഷിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ ചില മരുന്നുകള്‍ നാം തന്നെത്താനെ വാങ്ങി കഴിയ്ക്കുന്നു.
ഇങ്ങനെ ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാരാസെറ്റമോള്‍. പ്രത്യേകിച്ചു ചെറിയ പനിയോ മറ്റോ വന്നാല്‍ ഡോക്ടറെ കാണാതെ തന്നെ നമ്മില്‍ ഭൂരിഭാഗം ആളുകളും പാരാസെറ്റമോള്‍ കഴിയ്‌ക്കും. ഇവ പൊതുവെ നിരുപദ്രവകരമാണെന്ന തോന്നലാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം.
പക്ഷെ ഒരു ഡോക്ടറുടെ നിര്‍ദേശാനുസരണമല്ലാതെ പാരാസെറ്റമോള്‍ കഴിയ്‌ക്കുന്നതു കൊണ്ട് നമുക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതല്ല എന്നതാണ് സത്യം. ഇവ മൂലം ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഏതെല്ലാമെന്നറിയൂ,
അലര്‍ജി:
പാരാസെറ്റമോള്‍ ഗുളികകളുടെ ഉപയോഗം ചിലരില്‍ ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട് diovan 320 mg. അലര്‍ജി, അനാഫൈലാക്‌സിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം.
കരള്‍:
പാരാസെറ്റമോള്‍ അളവില്‍ കൂടുതല്‍ കഴിയ്‌ക്കുന്നത് കരള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം മരുന്നുകളുടെ കവറുകളില്‍ തന്നെ ഇക്കാര്യം എഴുതിയിരിയ്‌ക്കുന്നത് കാണാം. ദിവസം 3 ഗ്രാമില്‍ കൂടുതല്‍ പാരാസെറ്റമോള്‍ കഴിയ്‌ക്കരുത്.
ഗ്യാസ്‌ട്രൈറ്റിസ്
പാരാസെറ്റമോള്‍ ഗ്യാസ്‌ട്രൈറ്റിസ് അഥവാ ആമാശയവീക്കത്തിന് വഴിവെച്ചേക്കാം. ഇതിന്‍റെ അമിതോപയോഗം വയര്‍ വീര്‍ക്കുക, ദഹനപ്രശ്‌നങ്ങള്‍ എന്നിവയിലേയ്ക്കും നമ്മെ നയിച്ചേക്കാം.
ഹൈപ്പോടെന്‍ഷന്‍
പാരാസെറ്റമോള്‍ കൂടുതല്‍ കഴിയ്‌ക്കുന്നത് ഹൈപ്പോടെന്‍ഷന്‍,അതായത് കുറഞ്ഞ ബിപിയ്‌ക്കു കാരണമാകുവാന്‍ സാധ്യതയുണ്ട്. ഇത് ഹൃദയാരോഗ്യത്തിനു ദോഷകരമാണ്.
വയറുവേദന, വയറിളക്കം
പാരാസെറ്റമോള്‍ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
തലചുറ്റല്‍, ഉറക്കം തൂങ്ങല്‍
പാരാസെറ്റമോള്‍ കൂടുതല്‍ കഴിയ്‌ക്കുന്നത് വഴി തലചുറ്റല്‍, ഉറക്കം തൂങ്ങല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
വിശപ്പില്ലായ്‌മ, അമിതവിയര്‍പ്പ്
പാരാസെറ്റമോള്‍ കഴിയ്‌ക്കുന്നത്തിലൂടെ വിശപ്പില്ലായ്‌മ, അമിതവിയര്‍പ്പ്, മലത്തില്‍ രക്തം, മലബന്ധം തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.