യോഗയിലൂടെ നേടാം ബലമുള്ള നട്ടെല്ലും മികച്ച ആകാരഭംഗിയും

ദിവസം മുഴുവന്‍ ഇരുന്ന്‍ ജോലി ചെയ്യുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തളര്‍ന്നു തൂങ്ങിയ തോളുകളോ കൂനോ  ഉണ്ടായിരിക്കാം. അങ്ങനെയെങ്കില്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ഏറ്റവും നല്ല വഴിയാണ് യോഗ. എളുപ്പത്തില്‍ ചെയ്യാവുന്ന ചില യോഗാസനങ്ങള്‍ ചുവടെ,

ഇവയിലൂടെ നിങ്ങളുടെ അംഗവിന്യാസം മികച്ചതാക്കാനും നട്ടെല്ല് ബലിഷ്ടമാക്കുവാനും സാധിക്കും.

1. ഭുജംഗാസനം (Cobra Pose):

Yoga-Poses-Cobra-Pose-Bhujangasana

ഈ യോഗാസനം ശരീരത്തെ വാം അപ്പ് ചെയ്യുകയും, നട്ടെല്ലിനെ നേരെ നിര്‍ത്തുന്ന, ശരീരത്തിന് പിറകിലെ മസിലുകളെ ബലിഷ്ടമാക്കുകയും ചെയ്യുന്നു.

2. ദ ക്യാറ്റ് സ്ട്രെച്ച് (The Cat Stretch):

cat-cow

ഈ യോഗാസനം നട്ടെല്ലിനെ ചലിപ്പിച്ച് ചെയ്യുന്ന ഒന്നാണ്. ഇതിലൂടെ നട്ടെല്ല് വാം അപ്പ് ആകുകയും ശരീരത്തിനും മനസ്സിനും ശാന്തത കൈവരിക്കുവാനും കഴിയുന്നു. നിങ്ങളുടെ അംഗവിന്യാസത്തെ മികച്ചതാക്കി നിലനിര്‍ത്തുവാന്‍ ഈ യോഗാസനം സഹായിക്കും. 10 മിനിറ്റ് നേരമെങ്കിലും ഈ യോഗാസനം ചെയ്യണം.

3. ബലാസന (Child’s Pose):

Child-Pose

ഈ ആസനത്തെ യോഗയില്‍ റെസ്റ്റിംഗ് പോസ് എന്നും വിളിക്കുന്നു. നിങ്ങളുടെ ഉപ്പൂറ്റിയിന്മേല്‍ ഇരുന്ന്‍ കൈകള്‍ മുന്‍പോട്ട് നീട്ടുകയോ കൈകള്‍ പതുക്കെ പിറകില്‍ ഉപ്പുറ്റി തൊടുകയോ ചെയ്യുക. ഈ രീതി നിങ്ങളുടെ നട്ടെല്ലിനെ സ്ട്രെച്ച് ചെയ്യാനും ബലമുള്ളലതാക്കുവാനും സഹായിക്കുന്നു.

4. തടാസന (The Mountain Pose):

642x361_The_5_Yoga_Poses_Perfect_for_Beginners-Mountain_Pose

നേരെ നിവര്‍ന്ന് നിന്ന്, കൈകള്‍ മേല്‍പോട്ട് ഉയര്‍ത്തുന്നതിനോടൊപ്പം ഉപ്പൂട്ടിയും പതുക്കെ ഉയര്‍ത്തുക. കൈകള്‍ ചേര്‍ത്ത് പിടിച്ച് അല്‍പ്പസമയം അങ്ങനെ നില്‍ക്കുക. നിങ്ങളുടെ അംഗവിന്യാസത്തിനുവേണ്ടിയുള്ള യോഗാസനമാണ് ഇത്. ഇത് ചെയ്യുവാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും അതിനാല്‍ സാവധാനം മാത്രം ഈ യോഗാസനം ചെയ്യുവാന്‍ ശ്രദ്ധിക്കുക.

Authors

*

Top