ശ്വാസം പറയുന്നു നിങ്ങള്‍ക്കുള്ള രോഗങ്ങള്‍

ശ്വാസോച്ഛ്വാസം ജീവന്‍റെ അടിസ്ഥാനമാണല്ലോ. വായുവും അതുപോലെ വെള്ളവും അത്രയേറെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തില്‍. എന്നാല്‍ നമ്മളെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പിടികൂടിയിട്ടുണ്ടോയെന്നും നമ്മുടെ ശ്വാസത്തിന്റെ ഗന്ധം നോക്കി മനസ്സിലാക്കാമെങ്കിലോ? കാര്യം സത്യമാണ് നമ്മുടെ ശ്വാസനിശ്വാസങ്ങളിലൂടെ നമ്മെ ബാധിച്ചിരിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളെയും തിരിച്ചറിയുവാന്‍ സാധിക്കും.  victorious

ഗുരുതരമായ പല രോഗങ്ങളും ശ്വാസത്തിന്‍റെ ഗന്ധത്തിലൂടെയും ശ്വാസമെടുക്കുന്ന സമയത്തിലൂടെയും മനസ്സിലാക്കുവാന്‍ കഴിയും. പലപ്പോഴും ശ്വാസത്തിന്‍റെ ഗന്ധം നോക്കി വയറിലെ ക്യാന്‍സര്‍ വരെ കണ്ടെത്താന്‍ കഴിയും.
മധുരത്തിന്‍റെ മണം
നിങ്ങളുടെ നിശ്വാസവായുവിന് മധുരത്തിന്‍റെ മണമുണ്ടോ? എങ്കില്‍ നിങ്ങളൊരു പ്രമേഹ രോഗിയാണ് എന്ന്‍ ഉറപ്പിച്ചോളൂ . നിങ്ങളുടെ ശരീരത്തിന് ബാക്ടീരിയകളോട് പ്രതികരിയ്ക്കാനുള്ള കഴിവില്ലാത്തതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.
ദുര്‍ഗന്ധം

നിശ്വാസവായുവിന്‍റെ ദുര്‍ഗന്ധം നിങ്ങളുടെ ദന്തപ്രശ്‌നങ്ങളെയാണ് പലപ്പോഴും സൂചിപ്പിക്കുന്നത്. ബാക്ടീരിയകളും മറ്റുമാണ് ഈ ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവിന് കാരണം.

മത്സ്യത്തിന്‍റെ ഗന്ധം
വായുവിന് മത്സ്യത്തിന്‍റെ ഗന്ധമുള്ളതുപോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കിഡ്‌നിക്ക് കാര്യമായ ആരോഗ്യപ്രശ്നമുണ്ടെന്നതിന്‍റെ സൂചനയാണത്. ഏതുതരം ഭക്ഷണത്തിനും കടല്‍ വിഭവങ്ങളുടെ മണം പോലെ തോന്നുന്നുവെങ്കില്‍ കിഡ്‌നി പ്രശ്‌നത്തിലാണ് എന്ന് ഉറപ്പിക്കാം.
പുളിപ്പുള്ള വായ

വായയ്ക്ക് എപ്പോഴും പുളിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ അതും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മയേയും ഉറക്കത്തില്‍ കൂടുതല്‍ ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതും ഇതിന്‍റെ ലക്ഷണമാണ്.blog-breath

ശ്വാസകോശത്തിലെ ക്യാന്‍സര്‍

ശ്വാസകോശാര്‍ബുദത്തേയും ഇത് വഴി നമ്മുടെ നിശ്വാസവായുവിലൂടെ കണ്ടെത്താം. കാരണം ശ്വാസകോശാര്‍ബുദത്തിന്‍റെ സൂചനയാണ് ദുര്‍ഗന്ധത്തോടുള്ള വായുവും ഇടയ്ക്കിടെ രക്തമയത്തോടു കൂടിയുമുള്ള ഉമിനീരും. പുകവലിക്കാരില്‍ ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായും കണ്ടുവരാറുണ്ട്. ഇങ്ങനെ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കേണ്ട.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും നിശ്വാസ വായുവിന്‍റെ ദുര്‍ഗന്ധത്തിലൂടെ മനസ്സിലാക്കാന്‍ സാധിയ്ക്കും. ഒരു പഠനത്തില്‍ 41ലധികം രോഗികളുടെ ശ്വാസോച്ഛ്വാസത്തിന്‍റെ സാമ്പില്‍ പരിശോധിച്ചതിലൂടെയാണ് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
Authors
Top