ബ്രെഡ് റോസ്റ്റിന്‍റെ രുചി ഇഷ്ടപ്പെടാത്ത ആരാണുള്ളത്. രുചിക്ക് പുറമേ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്ന ഒരു വിഭവം കൂടിയാണിത്. വൈകുന്നേരങ്ങളില്‍ വീട്ടില്‍ കൂട്ടുകാരോ ബന്ധുക്കളോ മറ്റോ വരുമ്പോള്‍ വേഗത്തില്‍ തയ്യാറാക്കുവാന്‍ സാധിക്കുന്ന ഒരു പലഹാരം കൂടിയാണിത്. ഈ കൊതിയൂറും വിഭവം എങ്ങിനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
എന്തെല്ലാം വേണം:
- ചെറിയ വെളുത്ത/ പാല്‍ ബ്രെഡ് പാക്കറ്റ്.
- വേവിച്ച ഉരുളന്‍കിഴങ്ങ്.
- പച്ചമുളക്
- മല്ലിയില അരിഞ്ഞത്.
- കശുവണ്ടിയും, ഉണക്കമുന്തിരിയും കുതിര്‍ത്തിയത്.
- ഉപ്പ്, വറ്റല്‍ മുളകുപൊടി, ¼ ടീസ്പൂണ്‍ മാങ്ങാ പൊടി.
- ഒരു ബൌള്‍ വെള്ളം.
ഉണ്ടാക്കേണ്ട വിധം :
- ആദ്യം വേവിച്ചു വച്ചിരിക്കുന്ന ഉരുളന്‍കിഴങ്ങ് ഉടയ്ക്കുക.
- പച്ചമുളക്, മല്ലിയില (അരിഞ്ഞത്), ഉപ്പ്, വറ്റല്‍ മുളകുപൊടി, മാങ്ങാ പൊടി ( രുചിക്ക്), എന്നിവ ഉടച്ചു വച്ചിരിക്കുന്ന ഉരുളന്‍കിഴങ്ങില്‍ ചേര്‍ത്ത് മസാലയുണ്ടാക്കുക.
- ഈ മസാലയില്‍ നിന്നും ചെറിയ ഉണ്ടകള്‍ ഉണ്ടാക്കുക.
- ഉണ്ടയില്‍ ഒരു കശുവണ്ടിയും ഉണക്കമുന്തിരിയും വയ്ക്കുക.
- ബ്രെഡിന്‍റെ ഒരു കഷ്ണത്തിന്‍റെ ഒരു വശം വെള്ളത്തില്‍ മുക്കുക.
- ബ്രെഡ് അമര്‍ത്തി വെള്ളം കളയുക.
- ശേഷം മസാല ഇതിന്‍റെ നടുവില്‍ വെച്ച് ബ്രെഡ് റോളുകള്‍ ഉണ്ടാക്കുക.
- പാനില്‍ എണ്ണ ഒഴിച്ച് ചൂആയ ശേഷം റോളുകള്‍ ഇതിലേക്കിടുക.
- ബ്രൌണ്‍ നിറമാകുന്ന വരെ ഫ്രൈ ചെയ്യുക.
- ഈ ബ്രെഡ് റോള്‍സ് സോസിന്‍റെ ഒപ്പമോ പുദിന ചട്ണിയുടെ ഒപ്പമോ വിളമ്പാം.
Tip: ബ്രെഡ് വെള്ളത്തില്‍ കുതിര്‍ത്തുന്നത് വഴി മസാല നന്നായി പൊതിയുവാന്‍ സാധിക്കും. അതുപോലെ ഇങ്ങനെ ചെയ്യുമ്പോള്‍ ബ്രെഡ് അധികം എണ്ണ കുടിക്കുകയുമില്ല.