പച്ചമുളകിന് എരിവ് മാത്രമല്ല ഗുണങ്ങളുമുണ്ട്!!

green chilli images

കറിക്കൂട്ടുകള്‍ക്കിടയില്‍ നിന്ന് മാറ്റിവെക്കാന്‍ പറ്റാത്ത ഒന്നാണ് പച്ചമുളക്. മുളകിന്‍റെ എരിവിനെ കുറിച്ച് മാത്രമാണ് നമ്മളില്‍ പലര്‍ക്കും അറിയാവുന്നത്. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളുടെയും കലവറകൂടിയാണ് പച്ചമുളക്.ഇതില്‍ വിറ്റാമിന്‍ A,C,B6 എന്നിവ അടങ്ങിയിട്ടുണ്ട്.

പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന്‍റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും.വിറ്റാമിന്‍ സിയുടെ ഉറവിടമാണ് പച്ചമുളക്.  ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയുവാനും പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.ഇതുവഴി ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ സാധിക്കും. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സഹായമാകും. സന്ധിവാതത്തിനുളള ഉത്തമമായ  ഒരു മരുന്നുകൂടിയാണ് പച്ചമുളക്.

Authors
Top