ദേഷ്യം നിയന്ത്രക്കുവാന്‍ ചില മാര്‍ഗങ്ങള്‍…

പലപ്പോഴും നമുക്ക് നിയന്ത്രിക്കുവാനോ തടയുവാനോ കഴിയാത്ത ഒന്നാണ് ദേഷ്യം. നമ്മെ ശുണ്‌ഠിപിടിപ്പിക്കുന്നതും  അലോസരപ്പെടുത്തുന്നതുമായ കാര്യങ്ങളോട് നാം പ്രതികരിക്കുന്നത് ദേഷ്യപ്പെട്ടുകൊണ്ടാവും. ചിലപ്പോള്‍ പരിസരവും ചുറ്റുമുള്ള ആളുകളെയും മറന്നു നമ്മള്‍ രോഷം പ്രകടിപ്പിച്ചുവെന്നും വരാം. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുമെങ്കിലോ? അതിനായി ചുവടെയുള്ള ചില ഫലപ്രദമായ ടിപ്സ് ഒന്ന് വായിക്കൂ:Yoga-Timeline-Brief

1. ദേഷ്യം അടക്കി നിര്‍ത്താന്‍ കുറച്ചു സമയം:

ദീര്‍ഘമായി ശ്വാസം വലിച്ചെടുത്ത് 1 മുതല്‍ 10 വരെ എണ്ണുക. നല്ലതോ ചീത്തയോ ആയ ഏതു അവസരമാണോ നമ്മുടെ ശരീരം അതുപോലെ പ്രതികരിക്കുന്ന ഒന്നാണ്. അതിനാല്‍ മോശം അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതുപോലെ ദീര്‍ഘശ്വാസം എണ്ണുമ്പോള്‍ ശരീരത്തിന് അതിനോട് പ്രതികരിക്കുവാന്‍ താമസം വരുന്നു. ഈ സമയത്തിനുള്ളില്‍ നിങ്ങളുടെ ദേഷ്യത്തിന്‍റെ അളവും കുറയുവാന്‍ സാഹചര്യം ഉണ്ടാകുന്നു.

2.  stock-footage-carefree-man-enjoying-at-the-beach-freedom-conceptആ സ്ഥലത്ത് നിന്നും മാറുക:

ആദ്യം തന്നിരിക്കുന്ന രീതി ഫലിക്കുന്നില്ലെങ്കില്‍ ഉടന്‍ സ്ഥലം വിടുക. നിങ്ങള്‍ പുതിയൊരു ചുറ്റുപാടിലേക്ക് പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ സമ്മര്‍ദ്ദമുണ്ടാക്കിയ രംഗം പതുക്കെ നീക്കം ചെയ്യുക. അതിനാല്‍ മനസ്സു ശാന്തമാക്കുവാനും ദേഷ്യം കുറയ്ക്കാനും ശുദ്ധ വായു കിട്ടുന്ന സ്ഥലത്തേക്ക് പോകുക.

3. stock-footage-happy-young-man-eating-ice-cream-on-the-beachതണുപ്പുള്ള എന്തെങ്കിലും കഴിക്കുക:

നമ്മള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരത്തിലെ താപം കൂടുന്നത് സാധാരണമാണ്. അതിനാല്‍ ഇത്തരം അവസരങ്ങളില്‍ തണുത്തതും ഉന്മേഷം തരുന്നതുമായ എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മനസ്സിനു നവോന്മേഷം നല്‍കാന്‍ സഹായിക്കുന്നു. ഐസ് ക്രീം, കോള്‍ഡ് കോഫീ, നാരങ്ങ വെള്ളം, എന്നിങ്ങനെയുള്ളവ ഈ സമയം കഴിക്കുന്നത് നല്ലത്.

4. Running in the early-morning sunshineദേഷ്യം അകറ്റാന്‍ ഓടുക:

നിങ്ങളുടെ ദേഷ്യത്തെ കൂച്ചുവിലങ്ങിടാന്‍ എത്ര വേഗത്തില്‍ ഓടാന്‍ പറ്റുന്നോ അത്രയും വേഗത്തില്‍ ഓടുക. നിങ്ങളുടെ മനസ്സിലെ സമ്മര്‍ദ്ദം കുറയ്ക്കുവാനും ദേഷ്യം നിയന്ത്രിക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായകമാകുന്നു.

5. 2015-02-24-listenmusicstudentgirlമ്യൂസിക്ക് തെറാപ്പി:

ദേഷ്യം നിയന്ത്രിക്കുവാനായി പാട്ടുകേള്‍ക്കുന്നതിനെക്കാള്‍ നല്ല വഴി വേറെയുണ്ടോ? നിങ്ങളെ ശാന്തമാക്കുവാനും, ഉത്സാഹിപ്പിക്കുവാനും പാടു കേള്‍ക്കുന്നത് നിങ്ങളെ സഹായിച്ചേക്കും. അതുകൊണ്ട് ആരോടെങ്കിലും ദേഷ്യം തോന്നിയാലോ ഏതെങ്കിലും അവസരങ്ങള്‍ നിരാശപ്പെടുത്തുകയോ ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ പാട്ട് കേള്‍ക്കുക. പക്ഷെ നിരാശയോ സങ്കടമോ നിരഞ്ഞ ഗാനങ്ങള്‍ കേള്‍ക്കാതിരിക്കുക.

6. Woman feels natural v2നിങ്ങള്‍ക്കുള്ളില്‍ തന്നെ ശാന്തി കണ്ടെത്തുക:

പലപ്പോഴും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ സ്വയം ശാന്തമാക്കുവാന്‍ സാധിക്കൂ. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റേതെങ്കിലും കാര്യങ്ങള്‍ ചെയ്യുക. പാട്ട് പാടുകയോ, ചൂളമടിക്കുകയോ, ചിത്രം വരയ്ക്കുകയോ, പ്രകൃതി ഭംഗി ആസ്വദിക്കുകയോ ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതുമായ എന്തും ചെയ്യുക.

7. ശാന്തമായി പെരുമാറുക:

ഏതു അവസരത്തിനും പ്രതികരിക്കുകയും മറ്റുള്ളവരെ കുറ്റം പറയുകായും ചെയ്യുന്ന സ്വഭാവം നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇപ്പോഴും ശാന്തമായി ആരെയും കുറ്റപ്പെടുത്താതെ എല്ലാം കണ്ടറിഞ്ഞതിനു ശേഷം തീരുമാനം എടുക്കുന്നതാവും ഉചിതം. ഇത് നമുക്ക് ദേഷ്യം നിയന്ത്രിക്കുവാനും ശാന്തി കൈവരിക്കുവാനും സഹായിക്കുന്നു.

പെട്ടന്ന് ദേഷ്യം വരുകയും അതോടൊപ്പം ശാന്തത നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ടിപ്സ് നിങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

 

Authors
Top